ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

അരളിപ്പൂക്കൾ കണ്ടിട്ടില്ലാത്തവർ കേരളത്തിൽ ഉണ്ടാവില്ല. കേരളത്തിലെ മിക്ക ഉദ്യാനത്തിലും ,പൊതുസ്ഥലങ്ങളിലെ പാര്‍ക്കുകളിലും വിവിധ നിറത്തില്‍ നല്ലമണത്തോടുകൂടി വിരിഞ്ഞ് നില്‍ക്കുന്ന അരളിപ്പൂക്കൾ കാണാം .
സാധാരണയായി വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ കാണുന്നു. കാലവ്യത്യാസം വലുതായി ബാധിക്കാതെ കായ്ക്കുകയും പൂവിടുകയും ചെയ്യുന്ന അരളി അപോസൈനേസി കുടുംബത്തില്‍പ്പെടുന്നു.
മഞ്ഞ അരളിയുടെ കായ്, കറ, പട്ട, വേര്, ഇല ഇവ വിഷമയമാണ്. കായ്ക്കുള്ളില്‍ ധാരാളമായി അടുക്കിയിരിക്കുന്ന വിത്തുകളിലാണ് കൊടിയ വിഷസ്വഭാവമുള്ള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നത്. തേവേഷിന്‍, സെറിബെറിന്‍, നീറിഫോളിന്‍ എന്നിവയാണ് ഇവയില്‍ മുഖ്യം. ഇത് ചവച്ചാല്‍ വായില്‍ ചുട്ടുനീറ്റല്‍, നാക്ക് ഉണങ്ങുക, ഛര്‍ദി, വയറിളക്കം, പേശികളുടെ ശക്തി നഷ്ടപ്പെടുക തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് ബോധരഹിതനായി ഹൃദയസ്തംഭനം ഉണ്ടായി മരണത്തിനിടയാകും.
അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്‍ഡ്രിന്‍, ഒലിയാന്‍ ഡ്രോജെനീന്‍, തുടങ്ങിയ പദാര്‍ത്ഥങ്ങളാണ് ചെടിയെ വിഷമുള്ളതാക്കുന്നത്.അരളി ചെടി തീയിലിട്ടാലുണ്ടാകുന്ന പുക പോലും ചിലപ്പോള്‍ ദോഷമുണ്ടാക്കാം.ചെടിയുടെ ഒരു ഇല പോലും കുട്ടിക്കളില്‍ ഛര്‍ദി,വയറിയിളക്കം,അധികമായ ഉമീനിര്‍ ഉല്‍പാദനം തുടങ്ങിയ ലക്ഷണങ്ങളോടെ ഗുരുതരാവസ്ഥ ഉണ്ടാക്കിയേക്കാം. പേശികള്‍ കോച്ചിവലിക്കുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റി രക്തയോട്ടം മന്ദിഭവിച്ച് മരണം വരെയും സംഭവിക്കാനും സാധ്യതകളുണ്ട്
ചുമന്ന അരളിയുടെ (നിരിയം ഇന്‍ഡിക്കംമില്‍)എല്ലാ ഭാഗത്തും വിഷമുണ്ട്. നിരിയോഡോറിന്‍, കരാബിന്‍ എന്നീ വിഷം വേര്, പട്ട, വിത്ത് എന്നീ ഭാഗങ്ങളില്‍ കാണുന്നു. നിരിയോഡോറിനും കരാബിനും ഹൃദയത്തെ ബാധിക്കുന്ന വിഷങ്ങളാണ്. വിഷം സുഷുമ്നാകാണ്ഡത്തെയും ബാധിക്കാറുണ്ട്. ഹൃദയശ്വാസോച്ഛ്വാസ പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനംമൂലം മരണം സംഭവിക്കും. എരുമപ്പാല്‍ തൈരും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയോ പഞ്ഞിപ്പരുത്തിയുടെ പൂവ് വെള്ളത്തില്‍ ചതച്ച് പിഴിഞ്ഞ നീര് പലതവണ കഴിക്കുന്നതും വിഷത്തിന്റെ തീവ്രത കുറയ്ക്കും.
ഇതേ കുടുംബത്തിൽ പെട്ട കോളാമ്പി ചെടി, അല്ലെങ്കിൽ മഞ്ഞ അരളി Cascabela thevetia യും ഇതേ പോലെ വിഷമാണ്.
Oleandrin (Formula: C32H48O9: Molecular Weight: 576.72 g/mol), Oleandrigenin (C25H36O6: Molecular Weight: 432.557 g/mol ) എന്നീ രണ്ടു കോമ്പൗണ്ടുകൾ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്.
ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശുക്കൾക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത് .
ക്ഷേത്രങ്ങളിലും മറ്റും മാല കോര്‍ക്കാനും പുഷ്പാര്‍ചനയ്ക്കും പൊതുവെ ഈ പൂക്കൾ ഉപയോഗിക്കാറുണ്ട്. വടക്കൻ കേരളത്തിൽ പക്ഷെ അരളിപ്പൂക്കൾ ഭദ്രകാളി ക്ഷേത്രങ്ങളിൽ മാത്രമേ പൊതുവെ ഉപയോഗിക്കാറുള്ളു . കുംഭം മീനം മാസങ്ങളിൽ വള്ളുവനാടൻ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്ന പൂതനും തിറയും വരുമ്പോൾ അരളിപ്പൂക്കൾ കൊണ്ടുള്ള അമ്പിളിപ്പൂമാല തിറ ധരിച്ചു കണ്ടിട്ടുണ്ട്. പൂജ ചെയ്ത പായസത്തിലോ, തീർത്ഥത്തിലോ അരളിപ്പൂ ഉണ്ടെങ്കിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ?
https://www.facebook.com/Malayalivartha