Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ..മരട് തരുന്ന പാഠം ഇതാണ്

11 JANUARY 2020 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....

തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...

പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!

ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം

മോഹൻലാൽ ഭാവിയിൽ ഉറപ്പായും സന്യാസിയാവും.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി അശ്വതിതിരുനാൾ

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...കായലുകളും പുഴകളും ഉൾപ്പടെ കയ്യേറിയുള്ള ഫ്ലാറ്റ് നിർമ്മാണം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടക്കുമ്പോൾ മരട് നൽകുന്നത് ഒരു പാഠമാണ് . മരടിലെ ഫ്ലാറ്റുകൾ തീരദേശ നിയമങ്ങളുടെ പൂർണമായ ലംഘനമാണ് എന്ന് കണ്ടതോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കണം എന്ന കടുത്ത നിലപാട് തന്നെ കോടതി സ്വീകരിച്ചത്. ഫ്‌ളാറ്റുകളുടെ പ്രത്യക്ഷത്തിലുള്ള ഭംഗിയും എടുപ്പും കണ്ട ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവരാണ് ഇപ്പോൾ വിഷമത്തിലായിരിക്കുന്നത്. പണിതീരാത്ത ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാം

ഫ്‌ളാറ്റ് ബുക്കിങ്ങിനൊരുങ്ങും മുമ്പ് പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യത, വഴി, മലിനീകരണ പ്രശ്‌നങ്ങള്‍, ആ പ്രദേശങ്ങളിൽ നിലവിലുള്ള ന്യായമായ വില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കോടതി, കേസുകള്‍, പാപ്പരത്ത നടപടികള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യവും പിരിമുറുക്കവും നേരിടുന്നുണ്ട് .. എന്നിരുന്നാലും താരതമ്യേന കുറഞ്ഞ പലിശ നിരക്കും വീടുകൾക്ക് ഉയര്‍ന്ന വാടകയുള്ളതിനാലും പലരും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. നിര്‍മാണം നടക്കുന്നതോ ഉടന്‍ ആരംഭിക്കുന്നതോ ആയ പ്രോജക്റ്റുകളോ ആയാല്‍ വാങ്ങുന്നയാള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട അഞ്ച് പ്രധാന കാര്യങ്ങള്‍ ഇതാ:

റെറയ്ക്ക് കീഴിലുള്ളതാണോ

ആദ്യമായി ശ്രദ്ധിക്കേണ്ടത് വാങ്ങാനുദ്ദേശിക്കുന്ന ഫ്ലാറ്റ് റെറയ്ക്ക് കീഴിലുള്ളതാണോ എന്ന് ഉറപ്പിക്കേണ്ടതാണ് ...
റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ സുതാര്യത കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രോജക്ടുകള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ. മോഡല്‍ ആക്ടും മറ്റ് വായ്പക്കാരുമായി തുല്യമായ അവകാശം നല്‍കുന്ന സുപ്രീം കോടതി വിധിന്യായവും നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ നിരവധി പേര്‍ക്ക് വിശ്വസിച്ചു മുന്നോട്ടു വരാനുള്ള അവസരമൊരുക്കുന്നു.

ബില്‍ഡറെ പഠിക്കുക
ഇപ്പോൾ എന്തിനും ഏതിനും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നവർ ഏറിവരികയാണ്. എന്നാൽ ഫ്ലാറ്റ് പോലുള്ള ദീർഘകാല നിക്ഷേപങ്ങളിൽ പണം മുടക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.. പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുമുമ്പ്, ബില്‍ഡര്‍ വിശ്വാസ്യ യോഗ്യരാണോ അല്ലയോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മറ്റ് പ്രോജക്റ്റുകളില്‍ പ്രശ്നത്തിലായ ബിൽഡർമാരെ ഒഴിവാക്കണം. പ്രശ്‌നബാധിക മേഖലകളും ഒഴിവാക്കുക. ബില്‍ഡറുടെ സാമ്പത്തിക സ്ഥിതി പൂര്‍വകാല ചരിത്രം എന്നിവ കൂടെ അറിയാന്‍ ശ്രമിക്കാം. ഓഫറുകളില്‍ വീണുപോകരുത്.

പദ്ധതിയിലെ മാറ്റങ്ങള്‍

മുൻകൂട്ടി നിശ്ചയിച്ച പ്രോജക്റ്റില്‍ ബിൽഡറുടെ ഇഷ്ടപ്രകാരം മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല ...നിലവിലുള്ള ഫ്ലാറ്റിൽ ഏതൊരു മാറ്റവും വാങ്ങുന്നയാളുടെ സമ്മതത്തോടെ മാത്രമേ നടത്താവൂവെന്ന് റെറ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി പറയുന്നുണ്ട് . നിലവില്‍ ഉള്ള പ്രോപ്പര്‍ട്ടി രൂപകല്‍പ്പനയിലോ ലേഔട്ടിലോ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍, വാങ്ങുന്നവരില്‍ മൂന്നില്‍ രണ്ട് പേരുടെയും അംഗീകാരം നേടണമെന്നു നിഷ്‌കര്‍ഷിക്കുന്നു.

ബാങ്ക് വായ്പ
ലോണെടുത്ത് ഫ്‌ളാറ്റ് വാങ്ങാനൊരുങ്ങുന്നവര്‍ ബാങ്ക് അംഗീകാരമുള്ള പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വായ്‌പ്പാ തരുന്നതിനു മുൻപ് ബാങ്ക് ബിൽഡർ കുറിച്ചും പ്രോജക്ടിനെയും വിലയിരുത്തും..ബാങ്ക് അനുവദിക്കുന്ന പ്രോജക്ടാണെങ്കിൽ റിസ്ക് ഫാക്റ്റർ കുറവായിരിക്കും .. .

കരാര്‍ ശ്രദ്ധിക്കുക
നിങ്ങളും ബില്‍ഡറും തമ്മിലുള്ള കരാര്‍ പൂര്‍ണമായും വായിക്കുകയും മനസ്സിലാക്കുകയും വേണം. കൂടാതെ, പ്രോജക്റ്റ് പൂര്‍ത്തിയാകുന്നതിന് കാലതാമസമുണ്ടായാല്‍, നിര്‍മ്മാതാവ് വാങ്ങുന്നയാള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമോ എന്ന് വാങ്ങുന്നയാള്‍ പരിശോധിക്കണം. 40-50 ശതമാനം എങ്കിലും പൂര്‍ത്തിയായതും നിര്‍മ്മാണ പുരോഗതി കാണിക്കുന്നതുമായ ഒരു പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപം നടത്തുന്നതാണ് എ പ്പോഴും നല്ലത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (7 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (7 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (7 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (8 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (8 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (8 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (8 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (8 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (8 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (9 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (9 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (9 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (9 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (10 hours ago)

Malayali Vartha Recommends