ബലിപെരുന്നാളിന് സന്ദർശിക്കാനും ആസ്വദിക്കാനും പുതിയ ആകർഷണകേന്ദ്രം ഒരുക്കി ഷാർജ

ഷാർജയിൽ സകലർക്കും വേണ്ടി വമ്പൻ സർപ്രൈസ് ഒരുക്കി പ്രവാസ ലോകം. ബലിപെരുന്നാളിന് സന്ദർശിക്കാനും ആസ്വദിക്കാനും പുതിയ ആകർഷണകേന്ദ്രം ഒരുക്കിയിരിക്കുന്ന തായി അൽ സുഹുബ് റെസ്റ്റ് ഹൗസ് അറിയിച്ചു .
ഖോർഫക്കാന്‍ മലനിരയുടെ അറ്റത്ത് ഇരുന്നു പുതിയ കേന്ദ്രം തുറന്നത്. കഴിഞ്ഞ ദിവസം യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിന്‍ മുഹമ്മദ് അൽഖാസിമിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
സമുദ്രനിരപ്പിൽ നിന്ന് 580 മീറ്റർ ഉയരത്തിലായിരുന്നു അൽസുഹുബ് റസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഖോർഫക്കാൻ നഗരത്തിൽ നിന്ന് 5.63 കിലോമീറ്റർ യാത്ര ചെയ്തുവേണം ഇവിടെയെത്താൻ. വട്ടത്തിലുള്ള ഇൗ കെട്ടിടത്തിൽ വിശ്രമകേന്ദ്രവും അങ്കണത്തിൽ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, വാട്ടർ ഫൗണ്ടെയിൻ, ഭക്ഷണശാലകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല, വിശാല പാർക്കിങ് സൗകര്യമാണ് മറ്റൊരു ആകർഷണം.8,700 മരങ്ങൾ വച്ചുപിടിപ്പിച്ചു.
യാത്രികർക്ക് ദുബായ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ബലിപെരുന്നാൾ അവധി ദിനങ്ങളില്‍ ദീർഘവും ഹ്രസ്വവുമായ യാത്രയ്ക്കൊരുങ്ങുന്നവർക്ക് ദുബായ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കോവിഡ്19 വ്യാപനം തുടരുന്നതിനാൽ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് നിർദേശിച്ചു.
സുരക്ഷിതമായ യാത്രകൾക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക നിർബന്ധമാണെന്ന് അറിയിച്ചു. പരസ്പരം ആശ്ലേഷിച്ചുള്ള പെരുന്നാൾ ആശംസാ കൈമാറ്റം ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സ്നേഹസൗഹൃദം പങ്കിടണമെന്നും പറഞ്ഞു.
ഇന്ന് മുതൽ 22 വരെയാണ് യുഎഇയിൽ പെരുന്നാൾ അവധി. വാരാന്ത്യ അവധി ദിനങ്ങൾ കൂട്ടിയാൽ അവധി 6 ദിവസമാകും. എന്നാൽ, ശനിയാഴ്ച അവധിയില്ലാത്തവർക്ക് അഞ്ചു ദിവസമാണ് അവധി കിട്ടുന്നത്.
https://www.facebook.com/Malayalivartha