Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി

16 MARCH 2026 10:43 PM IST
മലയാളി വാര്‍ത്ത


ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന്റെ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും ഇത് അണച്ചു. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.


വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതിനാൽ ദുബായിലേക്കും അവിടെ നിന്നുമുള്ള ഇന്നത്തെ എല്ലാ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.  

യാത്ര തടസ്സപ്പെട്ടവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാം. അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാം. യാത്രക്കാരുടെ ബുദ്ധിമുട്ടുകളിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നേരത്തെ അറിയിച്ചത് പോലെ തുടരും.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുത് എന്നും വിമാനങ്ങളുടെ പുതിയ വിവരങ്ങൾ അറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ചില വിമാനങ്ങൾ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എയർപോർട്ട് സ്ട്രീറ്റിലും എയർപോർട്ട് ടണലിലും ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കർശന ജാഗ്രതയിലാണ് അധികൃതർ. ഈ സാഹചര്യത്തിലും റമസാൻ തിരക്കിനിടയിൽ യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി


 ഇതോടെ വിമാനത്താവളത്തിലേക്ക് പോകാനിരിക്കുന്നവരും, നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നവരുമായ ലക്ഷക്കണക്കിന് പ്രവാസികൾ വലിയ ആശങ്കയിലാണ്. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ വിമാനത്താവളത്തിലെ പ്രവർത്തനവും നിലച്ച അവസ്ഥയിരുന്നു എന്നാൽ നിരവധി യാത്രക്കാർ നാട്ടിലേക്ക് പറ്റാതെ ആയതോടെ വിമാന സർവീസുകൾ പുനരാംഭിക്കുകയായിരുന്നു

ഇന്ന്  കേരളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമായി രാവിലെ പുറപ്പെട്ട വിമാനങ്ങളാണ് തിരിച്ചിറക്കിയത്. ദുബായ് വിമാനത്താവളത്തിൽ ഉണ്ടായ സുരക്ഷാ പ്രശ്നത്തെ തുടർന്നാണ് തിങ്കളാഴ്ച ഇരു വിമാനങ്ങളും തിരിച്ചിറക്കിയത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനങ്ങൾ തിരിച്ചിറക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്നാണ് എമിറേറ്റ്സ് ടിആർവി - ഡിഎക്സ്ബി വിമാനം മടങ്ങിയതെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. 353 യാത്രക്കാരും 19 ജീവനക്കാരുമുണ്ടായിരുന്ന വിമാനം രാവിലെ 4:40 ന് പുറപ്പെട്ട് 8:40 ന് മടങ്ങിയെത്തി. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 4:30 ന് പുറപ്പെട്ട വിമാനവും തിരിച്ചറിക്കി. 325 യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനമാണ് (ഇകെ 533) കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയത്. ദുബായ് വിമാനത്താവള സമീപത്തെ ആക്രമത്തിൽ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും വൈകാതെ അണച്ചു. കൃത്യമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായെന്ന് സിവിൽ ഡിഫൻസും അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

വിമാനത്താവളത്തിൻ്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയ പശ്ചാത്തലത്തിൽ ദുബായിലേക്കും അവിടെ നിന്നുമുള്ള ഇന്നത്തെ എല്ലാ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു. യാത്രക്കാർക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാൻ അവസരമുണ്ടാകും

അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാം. യാത്രക്കാരുടെ ബുദ്ധിമുട്ടുകളിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു കുടൂതുൽ വിവരങ്ങൾക്ക് കസ്റ്റമർകെയർ നമ്പർ: +91 11693 29333, +91 11693 29999 എന്നിവയിൽ ബന്ധപ്പെടാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നേരത്തെ അറിയിച്ചത് പോലെ തുടരും.

അതേസമയം ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. അതേസമയം പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽകൂടി മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്. 80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണനിറയ്ക്കുമ്പോഴായിരുന്നു ഫുജൈറയിൽ ഇറാന്റെ ഡ്രോണാക്രമണം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. മേഖലയിൽനിന്ന് 2 കപ്പലുകൾ നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (9 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends