Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

ഗൾഫിൽ ജീവിക്കാൻ ഇനി പാടുപെടും; ഇനിമുതൽ പ്രവാസികൾക്ക് പാലും ചായയും മധുരിക്കില്ല! നിത്യോപയോഗ സാധനങ്ങൾക്കുള്ള വില കുതിച്ചുയർന്നു! പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റി, ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ 350–400 ദിർഹം വേണ്ടിവരുന്നെന്ന് വീട്ടമ്മമാർ

26 OCTOBER 2021 03:07 PM IST
മലയാളി വാര്‍ത്ത

ഇനിമുതൽ പ്രവാസികൾക്ക് പാലും ചായയും മധുരിക്കില്ല. മധുരം മാത്രമല്ല ചിലവും കുറയ്ക്കാൻ തയ്യാറായിക്കൊള്ളാൻ മുന്നറിയിപ്പ്. നിത്യോപയോഗ സാധനങ്ങൾക്കുള്ള വില കുതിച്ചുയർന്നിരിക്കുകയാണ്. പ്രവാസികളുടെ ബഡ്‌ജറ്റിനെ താളംതെറ്റിച്ചുകൊണ്ടാണ് ഇത്തരത്തിൽ വില കുതിച്ചുയർന്നരിക്കുന്നത്. ഇത് പ്രവാസി സമൂഹങ്ങൾക്കിടയിൽ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.....

കഴിഞ്ഞ കുറച്ചുനാളുകളായി നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15–20% വില വർധിച്ചതായി പ്രവാസിസമൂഹം വ്യ്കതമാക്കുന്നു. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി മൂലം 2 വർഷമായി ശമ്പള വർധനയില്ലാത്തവർ അധികച്ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ഏവരും. ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാത്തവരും ബുദ്ധിമുട്ടിലാണ് ഉള്ളത് .

നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ 350–400 ദിർഹം വേണ്ടിവരുന്നെന്ന് വീട്ടമ്മമാർ വ്യക്തമാക്കുന്നു. തണുപ്പാകുന്നതോടെ മത്സ്യം, പച്ചക്കറി വില കുറയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

എന്നാൽ വില വർ‌ധനയ്ക്ക് പല കാരണങ്ങളാണ് വിതരണക്കാരും ഇറക്കുമതിക്കാരും പറയുന്നത്. വിവിധ രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം നിർത്തിയതും ലഭ്യത കുറയ്ക്കുകയുണ്ടായി. യാത്രാ പ്രശ്നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വർധനയ്ക്ക് കാരണമായി മാറി. എന്നാൽ ചില വൻകിട കമ്പനികൾ സ്റ്റോക്ക് തീരുന്നതുവരെ വില വർധിപ്പിക്കാതിരുന്നത് ആശ്വാസകരമായിരിക്കുകയാണ്. യാത്രവിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ചാർട്ടേർ‍ഡ് വിമാനത്തിൽ സാധനങ്ങൾ എത്തിക്കേണ്ടിവരുന്നതും ചെലവുകൂട്ടുന്നതായി ഇവർ പറയുന്നു.

അതായത് 10 ദിർഹത്തിനു ലഭിച്ചിരുന്ന 2 ലീറ്റർ പാലിന് 12 ദിർഹമായി. ഒരു ട്രേ മുട്ട (30 എണ്ണം) 20ൽ നിന്ന് 22, പഞ്ചസാര (5 കിലോ) 10ൽനിന്ന് 14.50, കടല 8–10, ചെറുപയർ 7.50–9, പരിപ്പ് 8 –10, സവാള 1.90 – 3.50, പാചക എണ്ണ 18 – 25, ചിക്കൻ ഫ്രഷ് 15 – 18.50, ഫ്രോസൻ (800 ഗ്രാം) 6.50 – 9, ബീഫ് 19.50 – 22.50, മട്ടൻ 38.50 – 43 ആയും വർധിച്ചിരിക്കുകയാണ്.

 

എന്നാൽ വില കൂട്ടാതെ തൂക്കം കുറച്ചവരുമുണ്ട്. ആറെണ്ണമുണ്ടായിരുന്ന ഖുബ്ബൂസ് പായ്ക്കറ്റിൽ ഇപ്പോൾ 4 എണ്ണമേ ഇപ്പോൾ കാണുവാൻ സാധിക്കൂ. വില 2.75. മാത്രമല്ല ബിസ്കറ്റുകളുടെ വലുപ്പവും തൂക്കവും കുറച്ചു. പായ്ക്കറ്റ് അരി, മുളക്, മല്ലി, മഞ്ഞൾ പൊടികൾക്കും അച്ചാറുകൾക്കും 1 മുതൽ 3 ദിർഹം വരെ കൂട്ടിയിട്ടുണ്ട്. പാചക എണ്ണയ്ക്കും 5 ദിർഹം വരെ വർധിച്ചു. ബസ്മതി അരിയിലും 2–5 ദിർഹത്തിന്റെ വ്യത്യാസം പ്രകടം. പഴം, പച്ചക്കറി എന്നിവയുടെ വിലയിലും ചെറിയ മാറ്റം വന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (12 minutes ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (21 minutes ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (42 minutes ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (51 minutes ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (1 hour ago)

ശബരിമലയിൽ തീർത്ഥാടകർക്ക് 19ന് രാത്രി നട അടയ്ക്കുന്നതുവരെ ദർശനം നടത്താം..  (1 hour ago)

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..  (1 hour ago)

കാറും ബസും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (2 hours ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (3 hours ago)

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (10 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (10 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (10 hours ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (10 hours ago)

Malayali Vartha Recommends