ഇനി ഭൂമിക്ക് പുറത്തും ജീവിക്കാം ; ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തി ശാസ്ത്ര ലോകം

ജീവിക്കണമെങ്കിൽ ജലം വേണം. ഭൂമിയില്ലെങ്കിൽ ആവശ്യത്തിന് ജലം കിട്ടി ജീവിക്കാനുള്ള മറ്റൊരിടം അന്വേഷിക്കുകയാണ് ശാസ്ത്ര ലോകം. സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ജലസാന്നിധ്യം കണ്ടെത്തി.
കെ2-18ബി എന്ന ഭൂമിക്ക് സമാനമായ ഗ്രഹത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനിലയും അന്തരീക്ഷവും ഇവിടെയുണ്ടെനാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.2015-ല്‍ നാസ സൂപ്പര്‍ എര്‍ത്ത്സ് എന്ന വിളിപ്പേരില്‍ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ2-18ബി. ഇതിന് ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുണ്ട്. വെള്ളത്തിന് അവിടെ ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും നാച്ചര്‍ ആസ്ട്രോണമി എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തില്‍ പറയുന്നു. ജീവന്റെ അടയാളങ്ങള്‍ക്കായുള്ള മനുഷ്യന്റെ തിരച്ചില്‍ സൗരയൂഥത്തിന് പുറത്തുള്ള മികച്ച പരീക്ഷാര്‍ഥിയാണ് ഈ ഗ്രഹമെന്ന് അവർ വെളിപ്പെടുത്തുന്നു. ഇതിന്റെ ഉപരിതലത്തില്‍ സമുദ്രങ്ങള്‍ ഉണ്ടോയെന്ന് പറയാനാവില്ല. എന്നാൽ അത്തിനുള്ള സാധ്യത ശാസ്ത്ര ലോകത്തിന് തള്ളിക്കളയാനാകില്ല. ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും ലേഖനത്തിൽ പറയുന്നു .
https://www.facebook.com/Malayalivartha