ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍

ഇസ്രയേല്‍ യു.എസ് ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയിലാണ്. ക്രൂഡ് ഓയിലിന്റെയും പാചക വാതകത്തിന്റെയും വിതരണം തടസപ്പെട്ടതോടെ സമ്പദ് വ്യവസ്ഥയിലും അതിന്റെ അനുരണനങ്ങള്‍ കണ്ടു തുടങ്ങി. എന്നാല്‍ ഇന്ധന ലഭ്യതയുടെ കാര്യത്തില്‍ മാത്രമല്ല ഇറാനില്‍ നിന്ന് പ്രതിസന്ധി നേരിടേണ്ടി വരിക. അതിനെക്കാള്‍ ഭയാനകമായ മറ്റൊരു ഭീഷണി ഇറാനില്‍ നിന്ന് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
ഹോര്‍മുസിലെ കടലിനടിയിലൂടെ കടന്നുപോകുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ (ടൗയലെമ ഇമയഹല)െ ഇറാന്‍ ലക്ഷ്യം വയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രുരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇറാന്‍ ഈ ഇന്റര്‍നെറ്റ് കേബിളുകള്‍ക്ക് നേരെ ആക്രമണം നടത്തുമോ എന്നാണ് ആശങ്ക. ലോകത്തെ ഇന്റര്‍നെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്നത് ഈ കടലിടുക്കിലൂടെ കടന്നു പോകുന്ന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ നേര്‍ത്ത കേബിളുകളാണ് വീഡിയോ കോളുകള്‍, ഇമെയിലുകള്‍ മുതല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്കും എ.ഐ സേവനങ്ങള്‍ക്കും വരെ ആവശ്യമായ ആഗോള ഇന്റര്‍നെറ്റ് വിവരങ്ങളെല്ലാം വഹിക്കുന്നത്.
ചെങ്കടലില്‍ മാത്രം 17ഓളം പ്രധാന കേബിളുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ മുഖ്യഭാഗവും വഹിക്കുന്നത് ഈ കേബിളുകളാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കേബിളുകള്‍ ഗള്‍ഫ് മേഖലയിലെ വന്‍കിട ഡാറ്റ സെന്ററുകളെയും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ്. ഇന്ത്യയുടെ വിദേശ ഡാറ്റ കണക്ഷനുകള്‍ ഈ ലൈനുകളുമായി നേരിട്ട് ബന്ധമുള്ളവയാണ്. ഇറാന്‍ ഈ മേഖലയില്‍ മൈനുകള്‍ വിതറിയിരിക്കുന്നതിനാല്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ അവ അറ്റകുറ്റപ്പണി നടത്താന്‍ കപ്പലുകള്‍ക്ക് എത്താനാവില്ല, കേബിള്‍ മുറിക്കപ്പെടുകയോ മൈന്‍ സ്‌ഫോടനത്തില്‍ തകരുകയോ ചെയ്താല്‍ ഇന്ത്യയിലെ ബാങ്കിംഗ്,ഐ.ടി മേഖലകള്‍ നിശ്ചലമാകും.
യു.എ.ഇയിലും സൗദിയിലും ഗൂഗിളും മൈക്രോസോഫ്ടും ആമസോണും ഡാറ്റാസെന്ററുകള്‍ക്കായി കോടിക്കണക്കിന്‌ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇറാന്‍ കേബിളുകളെ ലക്ഷ്യം വയ്ക്കുമോ എന്ന് വ്യക്തമല്ലെങ്കിലും അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്കിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെയാണ് കേബിളുകള്‍ കടന്നുപോകുന്നത് എന്നതിനാല്‍ ഇത് തകര്‍ക്കുന്നതും എളുപ്പമാണ്. ഒരു ചെറിയ അപകടമോ സ്‌ഫോടനമോ കേടുപാടുകളോ ഉണ്ടായാല്‍ ആഴ്ചകളോളമോ മാസങ്ങളോളമോ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാകാന്‍ സാദ്ധ്യതയുണ്ട്. ഗള്‍ഫ് രാജ്യങ്ങളെയാണ് ഇത് ആദ്യം ബാധിക്കുകയെങ്കിലും ഇന്ത്യയിലെ കേബിളുകള്‍ കാരണം ഇവിടെയും ഇന്റര്‍നെറ്റ് വേഗത കുറയാനിടയാകും.
https://www.facebook.com/Malayalivartha

























