Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

യുഎഇയിൽ മഴ ശക്തമാകുന്നു... വരുന്നത് ജാഗ്രതയുടെ മണിക്കൂറുകൾ....! ആശങ്കയോടെ പ്രവാസികളും

09 DECEMBER 2019 11:14 AM IST
മലയാളി വാര്‍ത്ത

അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. നാളെ അർധരാത്രി മുതൽ ബുധൻ വരെ ദുബായിലും വടക്കൻ എമിറേറ്റുകളിലും മഴ പ്രതീക്ഷിക്കാം. വരുംദിവസങ്ങളിൽ പടിഞ്ഞാറൻ തീരത്തു നിന്നു ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

തീരദേശമേഖലയിൽ കാറ്റ് കൂടുതൽ ശക്തമാകുകയും കടൽ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വാദികൾ നിറയാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, ശനി വൈകിട്ടും ഇന്നലെ പുലർച്ചെയും വിവിധ എമിറേറ്റുകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽൈഖമ, ഫുജൈറ എന്നിവിടങ്ങളിലെ ചില പ്രധാന റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.

അൽഐനിൽ വാദികൾ നിറഞ്ഞു. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഫുജൈറയിൽ ഉച്ചകഴിഞ്ഞ് നല്ല മഴ ലഭിച്ചു. ദുബായിലും അബുദാബിയിലും പുലർച്ചെ മഴയുണ്ടായി. അസ്ഥിര കാലാവസ്ഥയിൽ ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട് . അശ്രദ്ധമായി വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക് പോയിന്റുമാണ് ശിക്ഷ. വാഹനം 60 ദിവസത്തേക്കു പിടിച്ചെടുക്കുകയും ചെയ്യും. വാദികൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അൽഐൻ മുനിസിപ്പാലിറ്റി അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട അപകടങ്ങൾ സംഭവിച്ചാൽ ഉടൻ അറിയിക്കണം. ഫോൺ: 993.

മഴയത്തു വാഹനമോടിച്ച് ഓഫിസിലേക്കു പോകുമ്പോൾ ഒട്ടും പരിഭ്രമിക്കരുത്. വൈകുമെന്നുണ്ടെങ്കിൽ ഓഫിസിൽ വിവരം അറിയിക്കുക. മഴ ശക്തമാകുകയാണെങ്കിൽ ഏതെങ്കിലും സർവീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സുരക്ഷിത മേഖലയിലോ വാഹനം നിർത്തണം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ പോകുന്നതാണ് സുരക്ഷിതം. അത്യാവശ്യ ഘട്ടത്തിലല്ലാതെ ലെയ്ൻ മാറാതിരിക്കുക. റേഡിയോ, പാതകളിലെ ഇലക്ട്രോണിക് ബോർഡുകൾ എന്നിവയിലൂടെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കണം. മോശം കാലാവസ്ഥയെന്നു കരുതി ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്. മൂടൽമഞ്ഞോ മഴയോ ഉള്ളപ്പോൾ വാഹനങ്ങളുടെ ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്.

∙ ശക്തമായ മഴയിൽ വാഹനത്തിനുള്ളിൽ ഈർപ്പമുണ്ടായി ഗ്ലാസുകളിലൂടെയുള്ള കാഴ്ച മങ്ങാൻ സാധ്യതയുണ്ട്. ഹീറ്റർ പ്രവർത്തിപ്പിച്ചാൽ ഇതു പരിഹരിക്കാം. റേഡിയോയിലെ വിനോദ പരിപാടികൾ മാത്രം കേൾക്കാതെ ഇടയ്ക്കു പുറത്തേക്കും ശ്രദ്ധിക്കണം. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എന്തെങ്കിലും മുന്നറിയിപ്പുകൾ നൽകാനുണ്ടെങ്കിൽ ഇതു സഹായകമാകും.

∙ ലൈറ്റുകൾ കാര്യക്ഷമമാക്കുകയും ബ്രേക്ക് പരിശോധിച്ച് കൃത്യത വരുത്തുകയും വേണം. യാത്രയ്ക്ക് മുൻപ് വാഹനത്തിന്റെ വെളിച്ച സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാഹനമോടിക്കുമ്പോൾ മുന്നിലുള്ള വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കണം. ഇവയൊക്കെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കും.

അതേസമയം ഒമാന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത് . മസ്‌കത്തിലും വടക്കൻ ഗവർണറേറ്റുകളിലും ഇടിയോടെ പെയ്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകി. താഴ്ന്ന മേഖലകളിൽ കുടുങ്ങിയവരെ സുരക്ഷാ വിഭാഗം ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ഇബ്രിയിലെ ഖുദാൽ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ 2 പേരെയും രക്ഷിച്ചു. പലയിടങ്ങളിലും വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായി. മഴയെ തുടർന്നു പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി.

നാളെ വരെ രാജ്യത്ത് ഇടിയോടു കൂടിയ മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. കാറ്റിനും സാധ്യതയുണ്ട്. ദാഹിറ, ബുറൈമി, വടക്കൻ അൽ ബാതിന, തെക്കൻ അൽ ബാതിന, മസ്‌കത്ത്, അൽ ദാഖിലിയ, വടക്കൻ അൽ ഷർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷർഖിയ, വുസ്ത, അൽ ദാഖിലിയ എന്നിവിടങ്ങളിൽ ശനി വൈകിട്ട് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (2 minutes ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (1 hour ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (1 hour ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (1 hour ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (1 hour ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (2 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (2 hours ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (2 hours ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (2 hours ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (3 hours ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (3 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

മുന്നറിയിപ്പ് നൽകി പുടിൻ  (4 hours ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (4 hours ago)

വഖഫ് ബോർഡിന് വീഴ്ച  (4 hours ago)

Malayali Vartha Recommends