പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായതിന് പിന്നാലെ 23 കാരി ലൈംഗികാതിക്രമത്തിന് അറസ്റ്റില്‍. യുഎസ്സിലെ അര്‍കാനാസ് സ്വദേശിയായ യുവതിക്കെതിരെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 നാണ് പതിനാല് വയസ്സുള്ള ആണ്‍കുട്ടിയെ യുവതി ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. അര്‍കാനാസ് ചൈല്‍ഡ് അബ്യൂസ് ഹോട്ട്‌ലൈനാണ് പൊലീസിന് വിവരം നല്‍കിയതിന് പിന്നാലെ സെപ്റ്റംബര്‍ 29 ന് ആണ്‍കുട്ടിയുമായി യുവതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടെന്ന് ഒരു ദൃക്‌സാക്ഷിയും പൊലീസിന് വിവരം നല്‍കി. ഈ വര്‍ഷം ജനുവരി 22 നാണ് പൊലീസ് രണ്ടാമത്തെ സാക്ഷിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആണ്‍കുട്ടിയും യുവതിയും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്നാണ് ഇയാള്‍ പൊലീസിന് വിവരം നല്‍കിയത്. പതിനാലുകാരനുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാണെന്ന് രണ്ടാമത്തെ സാക്ഷിയുടെ മൊഴിയെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ റോണ്ട തോമസ് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആശുപത്രികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ചും യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമാണെന്നും അന്വേഷണ ഉദ്യോഗസ്ഥ പറയുന്നു.
യുവതിയും ആണ്‍കുട്ടിയും ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. യുവതിയെ അറസ്റ്റ് ചെയ്യാനും മാത്രമുള്ള കുറ്റം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മാര്‍ച്ച് ഒന്നിനാണ് യുവതി അറസ്റ്റിലായത്.
https://www.facebook.com/Malayalivartha