Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

മൃതുദേഹങ്ങളുമായി ശരീരവുമായി ആംബുലന്‍സുകള്‍ ചീറിപ്പായുന്നു.... ടൈനുകളിൽ ശവങ്ങൾ കുമിഞ്ഞു കൂടിക്കിടക്കുന്നു... പുടിൻ പറഞ്ഞതെല്ലാം പച്ച കള്ളം

20 MARCH 2022 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

മരിയുപോൾ നഗരം പിടിക്കാൻ ശക്തമായ ആക്രമണം തുടരുമ്പോൾ നഗരത്തിന്റെ തന്ത്രപ്രധാന മേഖലകളും റഷ്യൻ സേനയുടെ പിടിയിലായി. അസോവ് കടലിലേക്കുള്ള പാത പൂർണമായും റഷ്യ പിടിച്ചെടുത്തതായി യുക്രെയ്ൻ പറഞ്ഞു. അതേസമയം, നഗരം റഷ്യയുടെ നിയന്ത്രണത്തിലായതായി സ്ഥിരീകരണമില്ല. മരിയുപോൾ പിടിച്ചെടുത്താൽ റഷ്യയ്ക്ക് ക്രൈമിയയിലേക്കു കരമാർഗമുള്ള ഇടനാഴിയാകും. അസോവ് തീരത്തെ സുപ്രധാന തുറമുഖമെന്ന നിലയ്ക്ക് മരിയുപോൾ റഷ്യയ്ക്കും യുക്രെയ്നും പ്രധാനമാണ്.

 


ഇനിയും പതിനായിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്ന മരിയുപോളിൽ സ്ഥിതി വഷളായി. നഗരകേന്ദ്രങ്ങളിൽ റഷ്യൻ ടാങ്കുകൾ ശക്തമായ ആക്രമണം നടത്തുമ്പോൾ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണ്.എന്നാൽ ഇതിൽ റഷ്യക്ക് സന്തോഷിക്കാൻ കഴിയില്ല.കാരണം റഷ്യക്ക് ഉണ്ടായ നഷ്ടവും വളരെ വലുതാണ് ഇത് തെളിയിക്കുന്ന ചില വിവരങ്ങൾ പുറത്തുവരികയാണ്.

 

ഉക്രെയ്‌നില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ രാത്രിയില്‍ ട്രെയിനിലും വിമാനങ്ങളിലും ബെലാറസില്‍ നിന്ന് റഷ്യയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയാണ്.
റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മൃത ദേഹങ്ങളും വഹിച്ചുകൊണ്ട് പായുന്ന വാഹനങ്ങളുടെ നിര തന്നെ കാണാനാകുന്നത്. മാര്‍ച്ച് ആദ്യം ബെലാറഷ്യന്‍ നഗരമായ ഹോമലിലൂടെ സൈനിക ആംബുലന്‍സുകള്‍ ചീറിപ്പായുന്നതാണ് ദൃശങ്ങളിലുള്ളത്, മാര്‍ച്ച് 13 വരെ 2,500 ലധികം മൃതദേഹങ്ങള്‍ റഷ്യയിലേക്ക് അയച്ചതായി മേഖലയിലെ ക്ലിനിക്കല്‍ ആശുപത്രിയിലെ ജീവനക്കാര്‍ അവകാശപ്പെടുന്നു.

 

ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശത്തിനു ശേഷം 14,000ലധികം ക്രെംലിന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ സൈന്യം വ്യക്തമാക്കുന്നത്, അതേസമയം ഒരു യുഎസ് ഇന്റലിജന്‍സ് കണക്ക് പ്രകാരം ഈ സംഖ്യ 7,000 സൈനീകര്‍ കൊല്ലപ്പെട്ടു എന്നാണ്. എന്നാല്‍ 500 ല്‍ താഴെ സൈനികര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ്. മോസ്‌കോ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശ വാദം. ഈ വാദം പൊളിച്ചടുക്കുന്നതാണ് ക്ലിനിക്കല്‍ ആശുപത്രിയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.

 

ഇതുകൂടാതെ തെക്കുകിഴക്കന്‍ ബെലാറസിലെ ഹോമലിലെ ബെലാറഷ്യന്‍ മെഡിക്കല്‍ സ്റ്റാഫ്, ട്രൈനിലൂടെയും മൃതദേഹങ്ങള്‍ കൊണ്ടുപോയി എന്ന് അവകാശപ്പെട്ടു: 'ട്രെയിനില്‍ കയറ്റുന്ന മൃതദേഹങ്ങളുടെ എണ്ണം കണ്ട് മസിര്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ തന്നെ ഞെട്ടിപ്പോയി. ആളുകള്‍ വീഡിയോ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയതോടെ സൈന്യം അവരെ പിടികൂടുകയും അതെല്ലാം നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ഭയന്ന ആളുകള്‍ അതെല്ലാം നീക്കം ചെയ്തു.

മസീറിന്റെ പ്രധാന നഗര ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞത്: 'ആവശ്യത്തിന് ശസ്ത്രക്രിയാ വിദഗ്ധര്‍ ഇല്ലാത്തതിനാല്‍. മൃത ദേഹങ്ങള്‍ കൃത്യമായി പരിശോധിക്കാനായില്ല. പരിശോധിച്ച മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ കൊണ്ടുപോകുകയും റഷ്യന്‍ ട്രെയിനുകളില്‍ കയറ്റുകയും ചെയ്യുന്നതായിരുന്നു പതിവ് എന്നാല്‍ ഇതിന്റെ വീഡിയോ ആരോ എടുത്ത് ഇന്റര്‍നെറ്റില്‍ എത്തിയതോടെ. രാത്രിയില്‍ തന്നെ മൃതദേഹങ്ങള്‍ എല്ലാം കയറ്റിവിട്ടു.'

 

ഹോമലിലെ ഹോസ്പിറ്റല്‍ നമ്പര്‍ 4 ലെ ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 1 ന് നിലവിലെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തുടങ്ങിയതായി ആരോപിക്കപ്പെടുന്നു, കാരണം പരിക്കേറ്റ റഷ്യന്‍ സൈനികരെ ചികിത്സയ്ക്കായി എത്തിച്ചതോടെയാണ്. ഈ എണ്ണം വളരെ ഭീകരമായിരുന്നു എന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു താമസക്കാരന്‍ പറഞ്ഞത്: 'അവിടെ മുറിവേറ്റ നിരവധി റഷ്യക്കാര്‍ ഉണ്ട് ഇത് ഭയാനകമാണ്. ഭയങ്കര വികൃതം. ഹോസ്പിറ്റലിലുടനീളം അവരുടെ ഞരക്കം കേള്‍ക്കുക അസഹ്യമായിരുന്നു.

 

ദിവസേനയുള്ള മരുന്നുകളുടെ ദൗര്‍ലഭ്യവും 'ടെറ്റനസ് വിരുദ്ധ മരുന്നുകളുടെ പ്രശ്‌നങ്ങളുമാണ് നാട്ടുകാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മറ്റൊരു ആശങ്കയെന്ന് ഡോക്ടര്‍ വിവരിച്ചു. കഷ്ണങ്ങളും വെടിയുണ്ടകളുമുള്ള മുറിവുകളാല്‍ ബുദ്ധിമുട്ടുന്ന സൈനികരെ അലട്ടുന്ന ഒരു സാധാരണ രോഗമാണ് ടെറ്റനസ്.

 

കിഴക്ക് റഷ്യയുടെയും തെക്ക് ഉക്രെയ്‌നിന്റെയും അതിര്‍ത്തിയാണ് ഹോമല്‍. മിന്‍സ്‌കിന് ശേഷം ബെലാറസിലെ ഏറ്റവും വലിയ നഗരമാണ് ഹോമല്‍, വ്യാപാരത്തിനും ഗതാഗതത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമാണ്. രാജ്യത്തിന്റെ സ്വേച്ഛാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോ പുടിന്റെ യുദ്ധത്തെ പിന്തുണയ്ക്കുകയും രാജ്യത്തെ പ്രധാന റഷ്യന്‍ സൈനിക വിഭാഗങ്ങളെ ഇവിടങ്ങളില്‍ വിന്യസിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് റഷ്യന്‍ സൈനികര്‍ ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലേക്ക് നീങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 minute ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (33 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (39 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (57 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends