Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

റഷ്യയിൽ യൂറോപ്പിന്റെ പൂട്ട് പൊട്ടിച്ച് ഇന്ത്യ...പുടിന്റെ രക്ഷകനായി മോദി..പടിഞ്ഞാറൻ കമ്പനികൾ വിട്ടുനിൽക്കുമ്പോൾ 'ലോകത്തിന്റെ ഫാർമസി'യായ ഇന്ത്യ നോക്കി നിൽക്കില്ല

20 MARCH 2022 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തിലേക്ക് അടുക്കുമ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളും, അമേരിക്കയും ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ റഷ്യയെ ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് മരുന്നുകളുടെ ലഭ്യതയിലും കുറവ് വന്നിട്ടുണ്ട്.

 

പാശ്ചാത്യ രാജ്യങ്ങളിലുള്ള കമ്പനികൾ റഷ്യൻ വിപണി ഒഴിവാക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ തങ്ങളുടെ എക്കാലത്തേയും നല്ല സുഹൃത്തായ ഇന്ത്യ ഈ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണ് റഷ്യയിപ്പോൾ. ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവ് ഇതു സംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം നൽകിയിരുന്നു.

 

 

'റഷ്യൻ വിപണിയിൽ നിന്ന് നിരവധി പാശ്ചാത്യ കമ്പനികളുടെ പിൻവാങ്ങലും തൻമൂലം ഒഴിഞ്ഞുകിടക്കുന്ന പല വ്യവസായങ്ങളിലും, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസിൽ ഇന്ത്യൻ കമ്പനികൾ കൈവശപ്പെടുത്തിയിരിക്കാം,' അലിപോവ് റോസിയ അഭിപ്രായപ്പെട്ടു. ഇന്ത്യ ലോക ഫാർമസിയാണെന്നും, മരുന്നുകളുടെ മികച്ച നിർമ്മാതാക്കളാണെന്നും ഡൽഹിയിൽ പുതുതായി നിയമിതനായ റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്ത് വാക്സിനുകളുടെ ഉത്പാദനത്തിലൂടെയും, ലോകമെമ്പാടുമുള്ള വിതരണത്തിലൂടെയും ഇന്ത്യയത് തെളിയിച്ചു. ഈ ശ്രമങ്ങളെ റഷ്യ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തു. യൂറോപ്യൻ ഇതര രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തമാക്കാൻ റഷ്യ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. ഇതിൽ ഇന്ത്യയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്.യുദ്ധസമയത്തെ സംഘർഷത്തിനിടയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ റഷ്യ സ്വാഗതം ചെയ്യുന്നതായും അലിപോവ് അഭിപ്രായപ്പെട്ടു.

 

 

ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയുടെ കീഴിലുള്ള മറ്റൊരു ജനപ്രിയ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിന് റഷ്യ കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിന് ഏകദേശം 80 ദശലക്ഷത്തോളം ഉപയോക്താക്കളാണ് റഷ്യയിൽ മാത്രമുള്ളത്. ഫേസ്ബുക്കിനേക്കാളേറെ യുവതീ യുവാക്കൾ ഉപയോഗിക്കാൻ താത്പര്യപ്പെടുന്നതും ഈ ആപ്പാണ്. ഇത്രത്തോളം ഉപയോക്താക്കളുള്ള ഒരു സമൂഹ മാദ്ധ്യമത്തിന്റെ അഭാവം മുതലെടുക്കാനൊരുങ്ങുകയാണ് ചില റഷ്യൻ ടെക് കമ്പനികൾ.

ഇൻസ്റ്റഗ്രാമിന്റെ കോപ്പിയായ റോസ്ഗ്രാം എന്ന പേരിൽ മറ്റൊരു സമൂഹ മാദ്ധ്യമം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ റഷ്യയിൽ തയ്യാറായിക്കഴിഞ്ഞു. റോസ്ഗ്രാം എന്ന പേരു മാത്രമല്ല അതിന്റെ ലേഔട്ടും യൂസർ ഇന്റർഫേസും (യുഐ) എല്ലാം ഇൻസ്റ്റഗ്രാമിന് സമാനമാണ്.റഷ്യയുടെ ജീവൻ ഇനി ഇന്ത്യൻ കരങ്ങളിൽ, പടിഞ്ഞാറൻ കമ്പനികൾ വിട്ടുനിൽക്കുമ്പോൾ 'ലോകത്തിന്റെ ഫാർമസി'യായ ഇന്ത്യ നോക്കി നിൽക്കില്ല.

 

 

മാർച്ച് 28 മുതൽ റോസ്ഗ്രാം റഷ്യയിൽ ഡൗൺലോഡ് ചെയ്യാൻ തയ്യാറാകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് വ്യത്യസ്തമായി, ക്രൗഡ് ഫണ്ടിംഗും പണമടച്ച് മാത്രം ഉപയോഗിക്കാനാവുന്ന ചില സേവനങ്ങളും കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.

 

ഏവർക്കും പ്രിയപ്പെട്ട സോഷ്യൽ മീഡിയ ആയിരുന്നു ഇൻസ്റ്റാഗ്രാം. അതിനാൽ തന്നെ ഇതിന്റെ റഷ്യൻ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനാൽ തന്നെ എന്റെ പാർട്ണറായ കിറിൽ ഫിലിമോനോവും ഞങ്ങളുടെ ഡെവലപ്പർമാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞുവെന്ന് റോസ്ഗ്രാമിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ സോബോലാവ് പറഞ്ഞു.

 

ഡിസൈനിലും പ്രവർത്തനത്തിലുമെല്ലാം ഇൻസ്റ്റഗ്രാമിന്റെ തനി പകർപ്പ് തന്നെയാണ് റോസ്ഗ്രാമെന്ന് സോബോവ് തന്നെ വെളിപ്പെടുത്തുന്നു. ആപ്പിലെ നിറങ്ങളുടെയും ലേഔട്ടിന്റെയും കാര്യത്തിലും വലിയ മാറ്റമില്ല. റോസ്ഗ്രാമിന്റെ രൂപകൽപ്പനയെക്കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

റഷ്യൻ സർക്കാരിനെതിരെയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ യുക്രെയിനിലെ ഉപയോക്താക്കളെ ഇൻസ്റ്റഗ്രാം അനുവധിക്കുന്നുവെന്ന കാരണം പറഞ്ഞ് ഇക്കഴിഞ്ഞ മാർച്ച് 14 നാണ് റഷ്യയിൽ ആപ്പ് നിരോധിച്ചത്. റഷ്യൻ സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ റോസ്‌കോംനാഡ്‌സോറാണ് നിരോധനമേർപ്പെടുത്തിയത്. റഷ്യക്കെതിരായുള്ള യുക്രെയിൻ പൗരന്മാരുടെ ചെറുത്തുനിൽപ്പും രോഷവും പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയില്ലെന്ന നയം മെറ്റ സ്വീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (51 seconds ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (32 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (38 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (56 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (59 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends