ആണവായുദ്ധം തൊടുക്കാന്‍ ഉത്തരവിട്ട് പുടിന്‍; ചെഗറ്റ് സ്യൂട്ടകേസ് ന്യൂക്ലിയര്‍ ഫോഴ്‌സസ് ക്രേന്ദ്രത്തില്‍; യുക്രൈന് രക്ഷപെടാന്‍ ഇനി ഒറ്റ വഴിയേ ഉള്ളൂ

പുടിന്‍ അണ്വായുധം പ്രയോഗിക്കാനൊരുങ്ങുന്നു എന്ന് വ്യക്തമാക്കി പാശ്ചാത്യ മാധ്യമങ്ങള്‍. ആണവ ഒഴിപ്പിക്കല്‍ ഡ്രില്‍ നടത്താന്‍ വ്‌ലാഡിമിര്‍ പുട്ടിന്‍ റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായാണ് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആണവ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിടുന്നത് ചെഗറ്റ് എന്ന ആണവ സ്യൂട്ടകേസ് വഴിയാണ്. അനുമതി സന്ദേശം സൈന്യാധിപന്‍ വഴി റഷ്യയുടെ സ്ട്രാറ്റജിക് ന്യൂക്ലിയര്‍ ഫോഴ്‌സസ് ക്രേന്ദ്രത്തിലെക്കെത്തിയാലുടന്‍ വിക്ഷേപണം നടക്കും. യുക്രെയ്‌നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള ഉത്തരവാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നല്‍കിയിരിക്കുന്നതെന്നു യുക്രെയ്ന്‍ പ്രസിഡന്റ വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞതിനു പിന്നാലെയാണു റഷ്യന്‍ പടനീക്കം ഉഗ്രരൂപം പ്രാപിച്ചതും ഹൈപ്പര്‍സോണിക് മിസൈലുകള്‍ അടക്കമുള്ളവ പ്രയോഗിച്ചതും. റഷ്യ അണ്വായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ഡെലിയാറ്റന്‍ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകര്‍ക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗര്‍ കൊനെഷെങ്കോവ് പറഞ്ഞതിനു പിന്നാലെയാണ് ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിനു പുട്ടിന്‍ ഉത്തരവിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2000 കിലോമീറ്റര്‍ പരിധിയും ശബ്ദത്തെക്കാള്‍ 10 മടങ്ങു വേഗവുമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ ആദ്യമായാണു യുക്രെയ്‌നില്‍ പ്രയോഗിക്കുന്നത്.
റഷ്യ യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി പുട്ടിന്‍ തന്റെ കുടുംബാംഗങ്ങളെ സൈബീരിയയില്‍ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറില്‍ ഒളിപ്പിച്ചെന്നും രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവ ബോംബുകള്‍ വീണാല്‍ പോലും തകരാത്തത്ര കരുത്തുറ്റതാണ് ഈ ബങ്കറുകളെന്നു മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ മുന്‍ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവിയെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നേരത്തെ തന്നെ വാര്‍ത്ത നല്‍കിയിരുന്നു.
മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡപ്യൂട്ടി സെക്രട്ടറിയുമായ ദിമിത്രി മെദ്‌വദേവ്, പുട്ടിന്റെ മനഃസാക്ഷി സൂക്ഷിപ്പു സംഘത്തിലെ ഏക വനിതയും ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സില്‍ അധ്യക്ഷയുമായ വാലന്റിന മാത്‌വിയേങ്കോ, പാര്‍ലമെന്റ് അധോസഭയായ ഡ്യൂമയുടെ ചെയര്‍മാന്‍ വ്യാചെസ്‌ലാവ് വൊളോഡിന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കു ആണവ യുദ്ധത്തെ കുറിച്ച് പുട്ടിന്‍ സൂചന നല്‍കിയതായും രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആണ ഒഴിപ്പിക്കല്‍ ഡ്രില്ലിനു സജ്ജമാകാന്‍ ഇവര്‍ക്കു പുട്ടിന്‍ മുന്നറിയിപ്പ് നല്‍കിയതായാണു റിപ്പോര്‍ട്ടുകള്‍.
ആണവയുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതു പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് റഷ്യ യുക്രെയ്‌നില്‍ അണ്വായുധം പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളോട് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് നേരത്തെ പ്രതികരിച്ചത്. മൂന്നാം ലോകയുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കുമെന്നും ലാവ്‌റോവ് പറഞ്ഞിരുന്നു. അണ്വായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സേനാ കമാന്‍ഡുകള്‍ക്കു നിര്‍ദേശം നല്‍കിയെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അണ്വായുധങ്ങള്‍ പ്രയോഗിക്കുമെന്ന സൂചനകള്‍ റഷ്യയുടെ സമ്മര്‍ദതന്ത്രമായാണു പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. തീവ്രമാക്കി തണുപ്പിക്കുക (എസ്‌കലേറ്റ് ടു ഡിഎസ്‌കലേറ്റ്) എന്ന തന്ത്രമാവാം റഷ്യ പ്രയോഗിക്കുന്നതെന്നാണു വിലയിരുത്തല്‍. സൈനിക നീക്കത്തില്‍ പരാജയപ്പെടുമെന്ന ഘട്ടം വന്നാല്‍ ശത്രുവിനെ ഭയപ്പെടുത്തി യുദ്ധക്കളത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആണവായുധ ഭീഷണി മുഴക്കുകയും അങ്ങനെ വലിയ യുദ്ധ സാഹചര്യം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതല്‍. ഏതു സമയത്തും പ്രയോഗിക്കാന്‍ പാകത്തില്‍ 897 ആണവ പോര്‍മുനകളാണ് മിസൈലുകളില്‍ ഘടിപ്പിച്ച് റഷ്യ തയാറാക്കിയിരിക്കുന്നത്. സദാ വിക്ഷേപണ സന്നദ്ധമായി നിര്‍ത്തിയിരിക്കുന്ന 310 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഇതില്‍പെടും. പതിനഞ്ചു മിനിട്ടില്‍ താഴെമതി ഇവ ലോഞ്ച് ചെയ്യാന്‍.
https://www.facebook.com/Malayalivartha























