Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

മാരിയൂപോള്‍ നഗരം ശവപ്പറമ്പാക്കിയിരിക്കുകയാണ് റഷ്യ; യുക്രൈനികളെ റഷ്യയിലേയ്ക്ക് കടത്തി അടിമകളാക്കി പുടിന്റെ നെറികെട്ട നീക്കം; ഉപരോധത്തിന് പ്രതികാരം വീട്ടുന്ന റഷ്യന്‍ ക്രൂരത പുറത്ത്;

21 MARCH 2022 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

മാരിയൂപോള്‍ നഗരം ശവപ്പറമ്പാക്കിയിരിക്കുകയാണ് റഷ്യ. നഗരം ഇനി സുരക്ഷിതമായിരിക്കണമെങ്കില്‍ പോരാടുന്നത് നിര്‍ത്തി ആയുധങ്ങള്‍ താഴെയിടാനാണ് റഷ്യ ഉക്രേനിയന്‍ സേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഇതിനിടെ പരിക്കേറ്റ സാധാരണക്കാരെ രക്ഷപെടുത്താന്‍ കഴിയാത്തൊരു സ്ഥിതിയാണ് മാരിയുപോളില്‍. ഉടന്‍ തന്നെ മാനുഷീക ഇടനാഴികള്‍ തുറന്ന് അവരെ രക്ഷപെടാന്‍ അനുവദിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ റഷ്യ നഗരത്തില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ അവരുടെ നഗരങ്ങളിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മരിയുപോളിലെ സിറ്റി കൗണ്‍സില്‍ 400 പേര്‍ക്ക് അഭയം നല്‍കിയിരുന്ന ഒരു ആര്‍ട്ട് സ്‌കൂളില്‍ ബോംബാക്രമണം നടന്നതിയാണ് റഷ്യ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ കടത്തിയിരിക്കുന്നത്.

സുരക്ഷിതമെന്നു കരുതി ജനം മാറിത്താമസിക്കുന്ന സ്ഥലങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ രണ്ടാമത്തെ ആക്രമണമാണിത്. മരിയുപോളില്‍ തന്നെ ആയിരത്തിമുന്നൂറിലേറെപ്പേര്‍ അഭയം തേടിയിരുന്ന ഒരു നാടകശാല ബുധനാഴ്ച ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഹര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ 9 വയസ്സുകാരനടക്കം 5 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്നലെ മൈക്കലേവിനു സമീപമുള്ള ഇന്ധന ഡിപ്പോയ്ക്കു നേരെയും ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യ അറിയിച്ചു. ഇവിടേക്കു കാലിബര്‍ ക്രൂസ് മിസൈലുകളും പ്രയോഗിച്ചു. ഇതുവരെ 902 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണു യുഎന്‍ കണക്ക്. രാജ്യം വിട്ടവര്‍ 34 ലക്ഷമായി.

അസോവ് കടലിനോടു ചേര്‍ന്ന് തെക്കന്‍ യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോള്‍ ആണ് റഷ്യന്‍ അധിനിവേശത്തില്‍ ഏറ്റവും വലിയ കെടുതികള്‍ നേരിടുന്നത്. നഗരം അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. ഇതുവരെ ഏകദേശം 2300 പേര്‍ കൊല്ലപ്പെട്ടതായും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിടേണ്ടിവന്നതായും റിപ്പോര്‍ട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ദൗര്‍ലഭ്യവും വൈദ്യുതിമുടക്കവും ദുരിതം കൂട്ടുന്നു. ഒരാഴ്ചയ്ക്കിടെ 40,000 പേര്‍ നഗരം വിട്ടു. 4.3 ലക്ഷമാണു നഗരത്തിലെ ജനസംഖ്യ.

അതേസമയം യുദ്ധമുഖത്തു പകച്ചുനില്‍ക്കുന്ന കുഞ്ഞുങ്ങളാണ് യുക്രെയ്‌നിന്റെ സങ്കടക്കാഴ്ചകളിലെ പ്രധാന രംഗം. കീവില്‍ 20 കുഞ്ഞുങ്ങളെങ്കിലും മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ ബോംബ് ഷെല്‍റ്ററില്‍ കുടുങ്ങിക്കിടക്കുകയാണ്. വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ അനാഥരായ 71 കുഞ്ഞുങ്ങളെ സുരക്ഷിത ഇടനാഴിയിലൂടെ പുറത്തെത്തിച്ചു. ആളുകളെ ഒഴിപ്പിക്കാന്‍ രാജ്യത്താകെ കഴിഞ്ഞദിവസം തുറന്ന 10 ഇടനാഴികളിലൂടെ ആറായിരത്തിലേറെപ്പേരെ പുറത്തുകടത്തി. ഇന്നലെ ഏഴ് ഇടനാഴികള്‍ കൂടി തുറന്നു.

അഭയാര്‍ഥികളുടെ എണ്ണം 34 ലക്ഷമായതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയിലാണ്. എണ്ണം ഇനിയും കൂടുമ്പോള്‍ താമസസൗകര്യങ്ങള്‍ എങ്ങനെ ഉറപ്പാക്കുമെന്നതാണു പ്രശ്‌നം. പോളണ്ടിനു പുറമേ സ്ലൊവാക്യ, റുമാനിയ, ഹംഗറി അതിര്‍ത്തികളിലെല്ലാം അഭയാര്‍ഥിപ്രവാഹമാണ്. പോളണ്ടിലെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. തലസ്ഥാനമായ വാഴ്‌സയില്‍ രേഖകള്‍ ശരിയാക്കാനായി ആയിരങ്ങള്‍ ക്യൂ നില്‍ക്കുന്നതു പതിവുകാഴ്ചയായി. ഒന്നരവര്‍ഷത്തേക്കു ജോലി, പഠനം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്കായി ഇവര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്.

ജോലിയും ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കാനായി ചെക്ക് റിപ്പബ്ലിക്കും പുതിയ നിയമങ്ങള്‍ പാസാക്കി. സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കാനും അനുവാദമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (9 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (41 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (47 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends