ചൈനയില്‍ വിമാനാപകടം...! 133 യാത്രക്കാരുമായി പറന്ന വിമാനം പർവതമേഖലയിൽ തകര്‍ന്നു വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു, ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട്

ചൈനയില്‍ 133 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്നു വീണ് അപകടം. ചൈന ഈസ്റ്റേണ്‍ പാസഞ്ചര്‍ ജെറ്റ് ആണ് തകര്‍ന്നുവീണത്.ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിൽ എത്ര പേര്‍ മരിച്ചെന്ന കാര്യത്തിൽ വ്യക്തതയില്ല.
ബോയിംഗ് 737 വിമാനമാണ് ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമീണ ഗ്രാമപ്രദേശത്ത് തകര്‍ന്നുവീണത്.
രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.ചൈനീസ് പ്രദേശിക സമയം ഇന്ന് മാർച്ച് 21 ഉച്ചയ്ക്ക് 13.11 കൺമിങ്ങിൽ നിന്ന് പുറപ്പെട്ട വിമാനം 15.05 ഗ്വാങ്ചുവിൽ എത്തിച്ചേരണ്ടതായിരുന്നു. പർവതമേഖലയിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം,ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി.കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡിങ് നടത്തിയതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
പുലര്‍ച്ചെ 3.50ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം 5.30 ഓടെയാണ് കറാച്ചിയില്‍ വിമാനത്താവളത്തില്‍ ഇറക്കിയത്.ക്യു ആര്‍579 വിമാനത്തില്‍ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി.വിമാനം സുരക്ഷിതമായി കറാച്ചിയില്‍ ഇറക്കിയപ്പോള്‍ അത്യാഹിത വിഭാഗങ്ങള്‍ എത്തി യാത്രക്കാരെ പുറത്തെത്തിച്ചു.
നിലവില്‍ വിമാനം സുരക്ഷിതമായി കറാച്ചിയില്‍ ഇറക്കിയതായും എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടതായും ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. അതേസമയം വിമാന ജീവനക്കാരുടെ പെരുമാറ്റത്തില്‍ ഉള്‍പ്പെടെ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം.യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























