പാകിസ്ഥാനില്‍ അസാധാരണ നീക്കം..ആഗോള ഭിക്ഷക്കാരനായി ഇമ്രാൻ... ഇനി പട്ടാളം കയറി മേയും

ഇളകിയാടുന്ന കസേര ഉറപ്പിക്കാൻ പാക് പ്രധാമന്ത്രി ഇമ്രാൻ ഖാൻ പെടാപ്പാട് പെടുകയാണ്. ഇമ്രാന്റെ വരവോടെ പാകിസ്ഥാൻ മുച്ചൂട് മുടിഞ്ഞന്ന് മാത്രമല്ല കരകയറാൻ കഴിയാത്തവിധം പടുകുഴിയിലേക്ക് വീഴുകയും ചെയ്തു..ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനരോഷം ശക്തമായിരിക്കുകയാണ് ഇപ്പോൾ.ഭരിക്കാനറിയാത്ത ഇമ്രാൻ ആകെ അറിയാവുന്നത് പച്ചക്കള്ളങ്ങൾ വിളിച്ചു പറയാനും വീമ്പിളക്കാനും മാത്രമാണ്..
എന്തിനേറെ ആഗോള ഭിക്ഷക്കാരനെന്ന പേരിലാണ് ഇപ്പോൾ ഇമ്രാൻ അറിയപ്പെടുന്നത് പോലും .ഒന്ന് നിവർന്നു നിൽക്കണമെങ്കിൽ ഇനി പാകിസ്ഥാന് റഷ്യയോടും, ചൈനയോടും, സൗദിയോടുമെല്ലാം സഹായം അഭ്യർത്ഥിച്ചേ മതിയാകൂ.വൃത്തിയായി പറഞ്ഞാൽ ഇറക്കണമെന്നർത്ഥം.എപ്പോൾ റഷ്യയോട് ഇറക്കാൻ ചെന്നാൽ എന്താകും അവസ്ഥ എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഒള്ളു.പിന്നെ ഉള്ളത് ചൈനയാണ് ചൈന കൊടുത്തിട്ട് കിട്ടിയെന്ന് പറയുന്നതാകും നല്ലത്..
ഇതിനോടകം തന്നെ ധാരാളം വായ്പകൾ എടുത്ത രാജ്യം, തങ്ങളുടേതിനേക്കാൾ ചെറിയ രാജ്യമായ കസാഖിസ്ഥാനില്‍നിന്നുപോലും കടം ചോദിക്കേണ്ടി വരികയാണ് ഇപ്പോൾ. ഉണ്ടായിരുന്ന ഔദ്യോഗിക വസതി പോലും ഇമ്രാൻ വാടകയ്ക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ഇമ്രാനൊട് രാജിവെച്ചിറങ്ങിപോകാൻ ജനങ്ങൾ ഉൾപ്പടെ പറയുന്നത്.
അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേയുള്ളു ഇമ്രാൻ ഖാന് മുന്നിൽ ഇനി ഒള്ളു. എന്നാൽ മുൻഗാമികൾ പലരും ചെയ്തതുപോലെ കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാനുള്ള വഴിയും ഇമ്രാൻ പരീക്ഷിച്ചു നോക്കി പക്ഷെ അതും എട്ടുനിലയിൽ പൊട്ടി.
ഇനി പെട്ടിയും കിടക്കയും എടുത്ത് സ്ഥലം വിട്ടോളാനാണ് സ്വന്തം പാർട്ടി പോലും പറയുന്നത്. അവസാന ശ്രമമെന്നോണമാണ് കഴിഞ്ഞ ദിവസം സൈനികമേധാവി ഖമർ ജാവേദ് ബജ്‌വയെ കാണുകയും സഹായം ആവശ്യപ്പെടുകയും ചെയ്തത്.എന്നാൽ അവൈഡ് നിന്നും പട്ടിയെപ്പോലെ അട്ടിയിറക്കി എന്നാണ് അറിയുന്നത്.
പ്രധാനമന്ത്രി ഇമ്രാൻഖാനോട് രാജിവെക്കാൻ സൈനികമേധാവി ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടത് . ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നൽകണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ആരംഭിക്കുന്ന യോഗം ബുധനാഴ്ചയാണ് അവസാനിക്കുക.
രാജ്യത്തെ ചാരസംഘടനകളുടെ മേധാവി നദീം അൻജും ഇമ്രാൻഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ബജ്‌വയും മറ്റു മൂന്നു മുതിർന്ന സൈനികജനറൽമാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.ഇമ്രാനെ തുടരാൻ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഇവർ എത്തിച്ചേരുകയായിരുന്നു.
മുൻ സൈനികമേധാവി റാഹീൽ ഷരീഫ്, ബജ്‌വയുമായി നടത്തുന്ന കൂടിക്കാഴ്ച സർക്കാരിനെ സംരക്ഷിക്കാൻ ഇടയാക്കുമെന്ന പ്രതീക്ഷ ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് നേതൃത്വം വെച്ചുപുലർത്തിയിരുന്നു. എന്നാൽ, ദൗത്യത്തിൽ ഷരീഫ് പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
വലിയ ജനരോഷമാണ് ഇമ്രാൻ ഖാൻ സർക്കാർ നേരിടുന്നത്. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവുചുരുക്കി മാതൃക കാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയത് എന്ന് പറയുമ്പോഴും അപ്പോൾ പോത്തുക്കളെ വിറ്റതും, കാറ് വിറ്റതും എന്തിനായിരുന്നുവെന്നാണ് പലരും ചോദിക്കുന്നത്.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോൾ പാകിസ്ഥാൻ. അതിന് കാരണക്കാരനായി എല്ലാവരും കരുതുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്.ഇത്ര നാലും ഭരിച്ചിട്ട് അയാൾ രാജ്യങ്ങളുടെ ശത്രുത പിടിച്ചുപറ്റാനും തീവ്രവാദം വളർത്താനും അല്ലാതെ ഇമ്രാൻ ഖാനെകൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ല.തീവ്രവാദം വളർത്തുന്നത് കൊണ്ടാണ് പാകിസ്താനെ മറ്റു രാജ്യങ്ങൾ വെറുക്കാൻ കാരണം.ചതി കൂടപ്പിറപ്പായി കൊണ്ടുനടക്കുന്ന ഇമ്രാൻ ഈ അവസ്ഥ ചോദിച്ചു വാങ്ങിയതാനെന്ന് വേണം കരുതാൻ.
https://www.facebook.com/Malayalivartha























