റഷ്യയെ ലക്ഷ്യം വെച്ച് സ്ലോവാക്യ..പാട്രിയറ്റ് കളത്തിലിറക്കി ഒന്നൊന്നര നീക്കം..യുദ്ധതന്ത്രങ്ങൾ മാറിമറിയുന്നു

റഷ്യ ഉക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന വേളയിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യൂറോപ്പിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കാൻ ആരംഭിച്ചു. അമേരിക്കൻ നിർമ്മിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് സ്ലോവാക്യയിൽ യൂറോപ്യൻ യൂണിയൻ വിന്യസിച്ചത്.
സ്ലോവാക്യ ഉക്രൈന്റെ അതിർത്തി രാജ്യമാണ്. ഏതാണ്ട്, 100 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി ഉക്രൈനുമായി പങ്കിടുന്ന സ്ലോവാക്യ 5.5 മില്യൺ ജനസംഖ്യയുള്ള രാജ്യമാണ്. ഒരേസമയം നാറ്റോയിലെയും യൂറോപ്യൻ യൂണിയനിലെയും അംഗമാണ് സ്ലോവാക്യ. നാറ്റോ രാഷ്ട്രങ്ങൾ ഒന്നടങ്കം ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് പാട്രിയറ്റ്. 70 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള മോഡലുകളാണ് ഉക്രൈനിൽ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച, എസ്-300 വ്യോമപ്രതിരോധ സംവിധാനം ഉക്രൈന് അയച്ചു കൊടുക്കാൻ സ്ലോവാക്യ തയ്യാറായിരുന്നു. എന്നാൽ, ശക്തമായ ഭീഷണിയാണ് ഇതിനെതിരെ റഷ്യ ഉയർത്തിയത്. വൻകിട വ്യോമപ്രതിരോധ സംവിധാനങ്ങൾ സൈനിക സഹായത്തിന്റെ ഭാഗമായി ഉക്രൈന് അയച്ചു കൊടുക്കരുതെന്നും, അപ്രകാരം അയച്ചു കൊടുക്കപ്പെടുന്നവ ലക്ഷ്യമിട്ട് നശിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പു നൽകിയിരുന്നു.
അത്യാധുനിക പാട്രിയറ്റ് മിസൈല്‍ സംവിധാനം യുക്രൈന് നൽകാമെന്ന് ബൈഡൻ വാഗ്ദാനം നൽകിയിരുന്നു.എന്നാൽ യുദ്ധഭൂമിയില്‍ യുക്രെയ്ന്‍ സേന ഉറ്റുനോക്കുന്നത് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ അറിയുന്ന റഷ്യന്‍ ആയുധങ്ങൾ ആണെന്നുള്ള വാർത്തകൾ പുറത്തുവന്നു.നിലവിൽ സൈനികര്‍ ചുമലില്‍വച്ച് തൊടുക്കുന്ന റഷ്യന്‍ നിര്‍മിത സ്ട്രിങ്ങര്‍ മിസൈലുകളാണ് ഇപ്പോള്‍ റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കാനായി യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്നത്.
ട്രക്കുകളില്‍നിന്ന് തൊടുക്കാവുന്ന പാട്രിയറ്റ് മിസൈല്‍ സംവിധാനമാണ് അമേരിക്ക വാഗ്ദാനം ചെയ്തത് . 100 കിലോമീറ്റര്‍ വിസ്തൃതിയില്‍ ശത്രു വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ റഡാര്‍ വഴി കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണിവ. എന്നാല്‍ അമേരിക്കയുടെ ഈ അത്യാധുനിക സംവിധാനം ഉപയോഗിക്കാന്‍ യുക്രെയ്ന്‍ സൈനികര്‍ക്കു പരിശീലനം ലഭിച്ചിട്ടില്ല. അവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് റഷ്യന്‍ നിര്‍മിത എസ്-300 വിമാനവേധ സംവിധാനമാണ്. ഇതിന് പ്രഹര ശേഷി കുറവാണെങ്കിലും ഖാര്‍കീവ്, കീവ് തുടങ്ങി റഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള നഗരങ്ങള്‍ സംരക്ഷിക്കാന്‍ ഇതു മതിയാവും.
എസ്-300 ആന്റി എയര്‍ക്രാഫ്റ്റ് സംവിധാനം ആവശ്യത്തിന് ലഭിക്കുകയെന്നതാണ് യുക്രെയ്ന്‍ സേനയുടെ അടിയന്തരാവശ്യം. എന്നാല്‍ സ്ലൊവാക്യ, ബള്‍ഗേറിയ പോലെ മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്ക് സ്വന്തം സുരക്ഷയ്ക്കുവേണ്ടി നിലവില്‍ ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനം യുക്രെയ്‌ന് കൊടുക്കാന്‍ കഴിയുന്നില്ലെന്നതാണ് പരിമിതി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ക്ക് പാട്രിയറ്റ് സംവിധാനം നല്‍കിയാല്‍ പകരം എസ്-300 നല്‍കാമെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്.
നെതര്‍ലന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ പാട്രിയറ്റ് സംവിധാനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടിയന്തരമായി എത്തിക്കാന്‍ കഴിയില്ല എന്നതാണ് വെല്ലുവിളി. ഏപ്രില്‍ 15നുള്ളില്‍ പാട്രിയറ്റ് ലഭ്യമാക്കാമെന്നാണ് നെതര്‍ലന്‍ഡ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ അതുവരെ കാത്തിരിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തിനു കഴിയുമോ എന്നതു കണ്ടറിയണം.കഴിഞ്ഞ മാസം റഷ്യന്‍ അധിനിവേശം ആരംഭിക്കും മുൻപ് 100 എസ്-3 മിസൈല്‍ സംവിധാനമാണ് യുക്രെയ്‌ന് ഉണ്ടായിരുന്നത്. ഇതില്‍ 40 എണ്ണം നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കൂടുതല്‍ സൈനിക സഹായം യുക്രെയ്‌ന് എത്തിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് അമേരിക്ക.
https://www.facebook.com/Malayalivartha























