പാകിസ്ഥാൻ ഇന്ത്യയെ സല്യൂട്ട് ചെയ്യുകയാണ്.... ഇന്ത്യയുടെ നയത്തിൽ ഞെട്ടിത്തരിച്ചു! മോദി സർക്കാരിനെ വാനോളം പുകഴ്ത്തി ഇമ്രാൻ ഖാന്റെ അടുത്ത അടവ്....

കസേര തെറിക്കുമെന്ന് ഉറപ്പായതോടെ ഇപ്പോൾ തലയ്ക്കും വാലിനും തീപിടിച്ച അവസ്ഥയാണ് ഇപ്പോൾ പാകിസ്ഥാനിലുള്ളത്. അതുകൊണ്ട് തലയ്ക്ക് സ്ഥിരതയില്ലാതെ പലതും പുലമ്പാറുണ്ട്. അതിന്റെ ഭാഗമായി പലവിധ കാര്യങ്ങൾ ചെയ്ത് കൂട്ടി ഇപ്പോൾ ഏറ്റവും ഒടുവിൽ ഇന്ത്യയുടെ നയത്തിൽ ഞെട്ടി കണ്ണുതള്ളിയിരിക്കുകയാണ്.
അതിനുദാഹരമാണ് കേന്ദ്രസർക്കാരിനേയും ഇന്ത്യയുടെ വിദേശകാര്യ നയത്തേയും പുകഴ്‌ത്തി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞ ചില വാക്കുകൾ. ഇന്ത്യയുടെ വിദേശകാര്യനയം സ്വതന്ത്രവും, പൂർണമായും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നായിരുന്നു ഇമ്രാന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രശംസ. ഇമ്രാൻ ഇന്ത്യയെ പ്രശംസിക്കുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയ അട്ടിമറിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കേയാണ് ഇമ്രാൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
‘ഇന്ന് ഞാൻ ഇന്ത്യയെ സല്യൂട്ട് ചെയ്യുകയാണ്. ഇന്ത്യ എപ്പോഴും ഒരു സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്. അവര്‍ പക്ഷംപിടിക്കുന്നില്ല. ''ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. യു.എസ്., ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം നാലുരാഷ്ട്രകൂട്ടായ്മയായ ക്വാഡില്‍ അംഗവുമാണ്. നിരവധി രാജ്യങ്ങൾ ഇപ്പോൾ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന റഷ്യയിൽ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
എന്നാല്‍ അമേരിക്കയുടെ ഉപരോധത്തെ വകവെക്കാതെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. ലോകരാജ്യങ്ങളുടെ ഉപരോധത്തിനിടയിലും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. കാരണം അവരുടെ വിദേശകാര്യനയം അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണെന്നും’ എന്ന് ഇമ്രാൻ വ്യക്തമാക്കി.
പക്തുംഖ്വയിലെ മാലാഖണ്ഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന സമയത്തായിരുന്നു ഇമ്രാൻ ഖാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. താൻ സ്വീകരിക്കുന്ന വിദേശകാര്യനയവും പാകിസ്താനിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ഇമ്രാൻ ഒപ്പം പറയുകയാണ്.‘ ഞാൻ ആരുടെ മുന്നിലും മുട്ടുമടക്കില്ല, നമ്മുടെ രാജ്യത്തെ എവിടേയും മുട്ടുമടക്കാനും അനുവദിക്കില്ല’.
പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം നേരിടാനിരിക്കേ നടത്തിയ പൊതുജനപിന്തുണ നേടാന്‍ ലക്ഷ്യമിട്ടു നടത്തിയ പ്രസ്താവനയ്ക്ക് ഇടയിലായിരുന്നു ഇമ്രാന്‍ ഖാൻ ഈ വാക്കുകള്‍ പറഞ്ഞത്. പാകിസ്ഥാൻ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ്. നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പാകിസ്ഥാനെ കാര്യമായി ഗൗനിക്കുന്നില്ല. ചൈനയോടും റഷ്യയോടും അടുപ്പം കൂടി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
അതേസമയം പാകിസ്ഥാനിൽ അവിശ്വാസ പ്രമേയം വോട്ടിനിടാനിരിക്കെ ഇമ്രാൻ ഖാനോട് രാജിവയ്ക്കാൻ സൈനികമേധാവി ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഒഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ ഈ മാസം നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നൽകണമെന്നാണ് ആവശ്യം. എന്നാൽ ഒരു സൈനിക അട്ടിമറിയാണ് ഇപ്പോൾ ഇമ്രാൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























