കീവിൽ കുട്ടികളുടെ അലർച്ച കാതു മരവിപ്പിക്കുന്നു..പുടിനെ ശപിച്ച് ജനങ്ങൾ ലക്ഷ്യം അസോവ് പോരാളികൾ....യുദ്ധ തന്ത്രങ്ങൾ മാറ്റി റഷ്യ

വ്ലാഡിമിർ പുട്ടിനുമായി നേരിട്ടുള്ള ചർച്ച മാത്രമാണ് യുദ്ധം അവസാനിക്കാനുള്ള മാർഗമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ക്രൈമിയ റഷ്യയുടെ ഭാഗമാണെന്നും ഡോൺബാസ് മേഖല സ്വതന്ത്രമെന്നും യുക്രെയ്ൻ അംഗീകരിക്കണമെന്നും ഇപ്പോഴും താനും സെലെൻസ്കിയുമായി ചർച്ച നടത്താവുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയിട്ടില്ലെന്നുമാണു പുട്ടിന്റെ നിലപാട്.ഈ ഒരവസരത്തിൽ മറ്റൊരു സങ്കടക്കാഴ്ച ഹൃദയം ഉലയ്ക്കുകയാണ്.
യുദ്ധമുഖത്തു പകച്ചുനിൽക്കുന്ന കുഞ്ഞുങ്ങളാണ് യുക്രെയ്നിന്റെ സങ്കടക്കാഴ്ചകളിലൊന്ന്. കീവിൽ 20 കുഞ്ഞുങ്ങളെങ്കിലും മാതാപിതാക്കൾക്കൊപ്പമല്ലാതെ ബോംബ് ഷെൽറ്ററിൽ കുടുങ്ങിക്കിടക്കുകയാണ്. വടക്കുകിഴക്കൻ നഗരമായ സുമിയിൽ അനാഥരായ 71 കുഞ്ഞുങ്ങളെ സുരക്ഷിത ഇടനാഴിയിലൂടെ പുറത്തെത്തിച്ചു. ആളുകളെ ഒഴിപ്പിക്കാൻ രാജ്യത്താകെ കഴിഞ്ഞദിവസം തുറന്ന 10 ഇടനാഴികളിലൂടെ ആറായിരത്തിലേറെപ്പേരെ പുറത്തുകടത്തി. ഇന്നലെ ഏഴ് ഇടനാഴികൾ കൂടി തുറന്നു.
അഭയാർഥികളുടെ എണ്ണം 34 ലക്ഷമായതോടെ യൂറോപ്യൻ രാജ്യങ്ങൾ ആശങ്കയിലാണ്. എണ്ണം ഇനിയും കൂടുമ്പോൾ താമസസൗകര്യങ്ങൾ എങ്ങനെ ഉറപ്പാക്കുമെന്നതാണു പ്രശ്നം. പോളണ്ടിനു പുറമേ സ്ലൊവാക്യ, റുമാനിയ, ഹംഗറി അതിർത്തികളിലെല്ലാം അഭയാർഥിപ്രവാഹമാണ്.
പോളണ്ടിലെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. തലസ്ഥാനമായ വാഴ്സയിൽ രേഖകൾ ശരിയാക്കാനായി ആയിരങ്ങൾ ക്യൂ നിൽക്കുന്നതു പതിവുകാഴ്ചയായി. ഒന്നരവർഷത്തേക്കു ജോലി, പഠനം, ആരോഗ്യ ഇൻഷുറൻസ് എന്നിവയ്ക്കായി ഇവർക്കു പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്.
ജോലിയും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കാനായി ചെക്ക് റിപ്പബ്ലിക്കും പുതിയ നിയമങ്ങൾ പാസാക്കി. സ്കൂളുകളിൽ കൂടുതൽ കുട്ടികളെ ചേർക്കാനും അനുവാദമുണ്ട്.എന്നാൽ യുദ്ധഭീകരന്മാരായ ഉക്രൈനിലെ അസൊവ് പോരാളികളില്‍ നിന്നും മരിയുപോള്‍ നഗരം പിടിക്കാനുള്ള കഠിനശ്രമത്തിലാണ് റഷ്യ.
കഴിഞ്ഞ ദിവസം ബോംബാക്രമണത്തില്‍ തിയറ്റര്‍ തകര്‍ത്ത റഷ്യ ഞായറാഴ്ച മരിയുപോളില്‍ 400 പേര്‍ അഭയം തേടിയ സ്‌കൂളിന് നേരെ ബോംബാക്രമണം നടത്തിയതായി ഉക്രൈന്‍ അവകാശപ്പെട്ടു. യൂറോപ്പിലെ വലിയ സ്റ്റീല്‍ പ്ലാന്റുകളിലൊന്നായ മരിയുപോളിലെ അസോവ്‌സ്റ്റാള്‍ പ്ലാന്റും ബോംബാക്രമണത്തില്‍ തകര്‍ത്തു.
മരിയുപോളിന് നേരെ വ്യോമാക്രമണം റഷ്യ കടുപ്പിച്ചു. മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈനിന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും.
അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്. കൊന്ന് അറപ്പ് തീര്‍ന്നവരാണ് അസൊവ് പോരാളികള്‍. എല്ലാ യുദ്ധതന്ത്രങ്ങളും പഠിച്ചവരും നിര്‍ഭയരുമാണ്. അതുകൊണ്ട് ഇത്രയേറെ ദിവസങ്ങള്‍ എടുത്തിട്ടും റഷ്യയ്ക്ക് മരിയുപോള്‍ പിടിക്കാന്‍ കഴിയാത്തത്.
https://www.facebook.com/Malayalivartha























