ചൈനയിലെ വിമാനാപകടം 133 യാത്രക്കാരും മരിച്ചു? സ്ഥിരീകരിച്ച് ചൈനീസ് എയർലൈൻസ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
133 യാത്രക്കാരുമായി പുറപ്പെട്ട ചൈനീസ് വിമാനം തെക്കന്‍ പ്രവിശ്യയായ ഗ്വാങ്സിയില്‍ തകര്‍ന്നുവീണ സംഭവത്തിൽ സ്ഥിരീകരണവുമായി ചൈനീസ് എയർലൈൻസ്. ചൈനയുടെ ഈസ്റ്റേൺ എയർലൈൻസ് ആണ് വിമാനം തകർന്നു വീണതായി പ്രസ്താവന ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ അപകടത്തെ അതിജീവിച്ചവർ ആരുമില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടെങ് കൗണ്ടിയിലെ വുഷൗ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ഫ്‌ളൈറ്റ് നമ്പര്‍ MU5735 ആണ് തകര്‍ന്നുവീണത്. 0620 GMT ന് ശേഷം ബോയിംഗ് 737-89ന് വേഗത കുറയുകുയും പിന്നീട് കുത്തനെ നിലംപതിക്കുകയുമായിരുന്നു എന്നാണ് ചൈനീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരം.
ഷാങ്ഹായ് ആസ്ഥാനമായുള്ള ചൈന ഈസ്റ്റേണ്‍ ചൈനയിലെ മികച്ച മൂന്ന് എയര്‍ലൈനുകളില്‍ ഒന്നാണ്, ലോകത്തെ 248 നഗരങ്ങളിലേയ്ക്ക് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. നിലത്ത് വീണ വിമാനം ചിതറിപ്പോയെന്നും സമീപത്തെ മരങ്ങൾക്ക് വരെ തീപിടിച്ചെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ ഒരു ലക്ഷണവുമില്ലെന്ന് പ്രവിശ്യാ അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
കുൻമിംഗിൽ നിന്നുമാണ് യാത്രികരുമായി വിമാനം പുറപ്പെട്ടത്. പറന്ന് ഉയർന്ന് അൽപ്പനേരത്തിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തേക്ക് റെസ്‌ക്യൂ ടീം അംഗങ്ങൾ പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ.ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ടു പ്രകാരം 2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























