മരണ ഭയത്തില്‍ പുടിന്‍ ഒളിവില്‍; റഷ്യയ്ക്ക് പുതിയ പ്രസിഡന്റ് വരുന്നു; ഉപരി വര്‍ഗം കളി തുടങ്ങി; റഷ്യന്‍ സൈന്യത്തില്‍ അസാധാരണ നീക്കങ്ങള്‍

റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ വധിക്കാന്‍ ഗൂഢാലോചന. റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരാണ് പുടിനെ ഇല്ലാതാക്കി പുതിയൊരാളെ പ്രസിഡന്റ് പദത്തില്‍ അവരോധിക്കാന്‍ പദ്ധതിയിടുന്നതെന്ന് ഉക്രൈന്‍ രഹസ്യാന്വേഷണ ഏജന്‍സി. ഉക്രൈനിലെ അധിനിവേശത്തിന് ശേഷം അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്ക് കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും ഉക്രൈനുമായി സന്ധി ചെയ്യാനും തയാറുള്ള ഒരാളെ ഭരണാധികാരിയാക്കാനാണ് റഷ്യയിലെ ഉപരി വര്‍ഗം താല്‍പര്യപ്പെടുന്നത്.
പുടിനെ വിഷം നല്‍കി വധിക്കാനാണ് അവര്‍ നീക്കമിടുന്നതെന്ന് അറിയുന്നു. പെട്ടെന്നുള്ള രോഗം പിടിപെടുന്നത് ഉള്‍പ്പെടെ ദുരൂഹ സാഹചര്യത്തില്‍ പുടിന്‍ മരിക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പുടിന് പകരം റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ അലക്‌സാണ്ടര്‍ ബോര്‍ട്ട്‌നിക്കോവിനെ പ്രസിഡന്റാക്കാനാണ് ഗൂഢാലോചകരുടെ നീക്കം.
ഉക്രൈന്‍ യുദ്ധത്തില്‍ അനായാസ ജയം പ്രതീക്ഷിച്ച പുടിന്റെ തന്ത്രങ്ങളിലെ പിഴവും ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിട്ടുണ്ട്. അതിശക്തനായ നേതാവെന്ന പരിവേഷം പുടിന് നഷ്ടപ്പെടുന്നതും റഷ്യയുടെ ഭരണ ചക്രത്തില്‍ പുതിയൊരാളെ പ്രതിഷ്ഠിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍പ്പെടുന്നു.
എന്നാല്‍ വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഫെബ്രുവരിയില്‍ 1,000 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോര്‍ട്ട്. ബോഡിഗാര്‍ഡ്‌സ്, പാചകക്കാര്‍, സെക്രട്ടറിമാര്‍, അലക്കുകാര്‍ എന്നിവരെയാണ് മാറ്റിയതെന്ന് ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തെ കുറിച്ച് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളു ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന ബോംബാക്രമണത്തെ ലോകമെമ്പാടുമുള്ളവര്‍ ശക്തമായി അപലപിച്ചിരുന്നു. ഇതോടെ, തന്നെ വധിക്കാനുള്ള ശ്രമം നടത്തുക എന്നത് എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ലക്ഷ്യമായിരിക്കുമെന്ന് പുടിന്‍ ഭയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























