Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഷീയുടെ നെഞ്ചുതകർത്ത സംഭവം! വിമാനം മൂക്കും കുത്തി താഴേക്ക്... 131 യാത്രക്കാരും വെന്തുമരിച്ചു! ദുരന്തങ്ങൾ വിടാതെ വേട്ടയാടുന്നു.. പതിറ്റാണ്ടിനിടയിൽ ഇതാദ്യം... പിന്നാലെ ഷീയുടെ കല്ലേപിളർക്കുന്ന കല്പനയും...

21 MARCH 2022 07:07 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ചൈനയെ ദുരന്തങ്ങൾ വിടാതെ പിന്തുടരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് അതിനെ മെരുക്കിയ ശേഷം പിന്നീട് നാലാം തരം​ഗം ആഞ്ഞടിക്കുകയാണ് നിലവിൽ ചൈനയിൽ. അതിനെ പ്രതിരോധിക്കാൻ പെടാപാട് പെട്ടുകൊണ്ടിരിക്കുകയാണ് ചൈനീസ് ഭരണകൂടം. എന്ത് ചെയ്യും എങ്ങനെ നീങ്ങും എന്നതിൽ ഇപ്പോഴും അവർക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല. പൂട്ടിയിടലും മറ്റുമായി പ്രതിരോധം കടുപ്പിക്കാൻ തീരുമാനിച്ച് മുന്നോട്ട് പോകുമ്പോഴാണ് ഇപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു ദുരന്തം അവരെ തേടിയെത്തിയിരിക്കുന്നത്.

ചൈനയില്‍ യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. വുഷു നഗരത്തിന്റെ സമീപത്തുള്ള ഗ്രാമപ്രദേശത്താണ് ഈ വിമാനം തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. തകര്‍ന്നു വീണതിനെ തുടര്‍ന്ന് തീ പിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. ആളപായം സംബന്ധിച്ച കൃത്യമായ റിപ്പോർട്ടുകൾ തുട‌ക്കത്തിൽ പുറത്തു വിട്ടിട്ടില്ല.

രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം പുറത്തു വിട്ടത്. വിമാനം ഗ്വാംഗ്സിയിലെ വനമേഖലയിലാണ് വിമാനം തകർന്ന് വീണത്. ആറ് വര്‍ഷം പഴക്കമുള്ള ബോയിങ് 737-800 NG വിമാനമാണ് തകര്‍ന്നത്. 29,100 അടി ഉയരത്തിൽ നിന്നും താഴേക്കാണ് പതിച്ചത്. ഇത് പ്രദേശത്ത് തീ പടരുന്നതിന് കാരണമായി. 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കുൻമിംഗിൽ നിന്നുമാണ് യാത്രികരുമായി വിമാനം പുറപ്പെട്ടത്. പറന്ന് ഉയർന്ന് അൽപ്പ നേരത്തിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തേക്ക് റെസ്‌ക്യൂ ടീം അംഗങ്ങൾ പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ അപകടത്തെ അതിജീവിച്ചവർ ആരുമില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഷാങ്ഹായ് ആസ്ഥാനമായുള്ള ചൈന ഈസ്റ്റേണ്‍ ചൈനയിലെ മികച്ച മൂന്ന് എയര്‍ലൈനുകളില്‍ ഒന്നാണ്, ലോകത്തെ 248 നഗരങ്ങളിലേയ്ക്ക് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. നിലത്ത് വീണ വിമാനം ചിതറിപ്പോയെന്നും സമീപത്തെ മരങ്ങൾക്ക് വരെ തീപിടിച്ചെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ ഒരു ലക്ഷണവുമില്ലെന്ന് പ്രവിശ്യാ അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.

ചൈനീസ് മാദ്ധ്യമമായ സിസിടിയുടെ റിപ്പോർട്ട് അനുസരിച്ച്,​ വുഷോവിലെ ടെംഗ് കൗണ്ടി മലനിരകളിലാണ് വിമാനം തകർന്നു വീണത്. പ്രദേശത്താകെ തീ പടർന്നു പിടിക്കുകയാണെന്ന റിപ്പോർട്ടും ഇവർ പങ്കുവച്ചു. അപകടത്തിൽ പെട്ട വിമാനം പൂർണമായും തകർന്നെന്നാണ് ദൃക്സാക്ഷിയായ പ്രദേശവാസി ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞത്.

ചൈനയിൽ 133 പേരുമായി പറന്ന യാത്രാ വിമാനം തകര്‍ന്നു വീണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ് ഷി ജിന്‍പിങ്. സംഭവമറിഞ്ഞ് ഷി ജിന്‍ പിങ് ഞെട്ടിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തെക്കുറിച്ച് ചൈനീസ് ഈസ്റ്റേൺ എയർലൈൻ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ചൈനീസ് ഈസ്റ്റേൺ എയർലൈനുകളുടെ വെബ്സൈറ്റിന്റെ നിറം കറുപ്പും വെള്ളയുമാക്കിയിട്ടുണ്ട്.ദുഃഖ സൂചകമായാണ് നിറം മാറ്റിയത്.

എന്താണ് അപകടകാരണമെന്ന് ഇതുവരെ വ്യക്തമല്ല. അത് തന്നെയാണ് ഇപ്പോൾ ചൈനയെ പോലും അതിശയിപ്പിക്കുന്നത്. ലോകത്തെ മികച്ച സുരക്ഷാ സംവിധാനമാണ് ചൈനീസ് എയര്‍ലൈനുകള്‍ക്ക്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ഫ്‌ളൈറ്റ് നമ്പര്‍ MU5735 ആണ് തകര്‍ന്നുവീണത്. 0620 GMT ന് ശേഷം ബോയിംഗ് 737-89ന് വേഗത കുറയുകുയും പിന്നീട് കുത്തനെ നിലംപതിക്കുകയുമായിരുന്നു എന്നാണ് ചൈനീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരം.

12 വര്‍ഷം മുമ്പാണ് ചൈനയില്‍ ഇത്ര ഒരു വലിയ വിമാനപകടം നടന്നത്. മൂടൽ മഞ്ഞുള്ള കാലാവസ്ഥ മൂലം ഹാർബിനിൽ നിന്നുള്ള വിമാനം വടക്കു കിഴക്കൻ യിചൂണിൽ തകർന്ന് അന്ന് മരിച്ചത്. ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ടു പ്രകാരം 2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് ഈസ്റ്റേൺ എയർ ലൈൻ രാജ്യത്തെ മൂന്ന് പ്രമുഖ വിമാന കമ്പനികളിലെന്നാണ്. ചൈന സൗത്തേൺ, എയർ ചൈന എന്നിവയാണ് മറ്റ് രണ്ടെണ്ണം. 

കൊറോണ വൈറസ് പാൻഡെമിക് സമയത്ത് അന്താരാഷ്ട്ര വിമാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ചൈനയ്ക്ക് താരതമ്യേന ശക്തമായ ആഭ്യന്തര വ്യോമയാന വിപണിയുണ്ട്. ചൈനയുടെ എയർലൈൻ വ്യവസായത്തിന്റെ സുരക്ഷാ റെക്കോർഡ് കഴിഞ്ഞ ദശകത്തിൽ ലോകത്തിലെ ഏറ്റവും മികച്ചതാണ്.

തകർന്ന 737-800 മോഡലിന് മികച്ച സുരക്ഷാ റെക്കോർഡുണ്ട്, കൂടാതെ 2018 ൽ ഇന്തോനേഷ്യയിലും 2019 എത്യോപ്യയിലും ഉണ്ടായ മാരകമായ അപകടങ്ങളെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായി ചൈനയിൽ നിലത്തുറപ്പിച്ച 737 MAX മോഡലിന്റെ മുൻഗാമിയാണിത്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകൾ - ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ എന്നിവ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (8 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (50 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (56 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends