മോദിയ്ക്ക് കയ്യടിക്കുന്ന പാക് പ്രധാനമന്ത്രി; ഇമ്രാന്‍ ഇന്ത്യയെ പുകഴ്തിയതിന് കാരണം ഇതാണ്; സംഗതി ഇത്രേ ഉള്ളൂ...

ഇന്ത്യയ്‌ക്കെതിരെ എന്തിനും ഏതിനും വിമര്‍ശനവുമായി പാകിസ്ഥാന്‍ എത്താറുണ്ടെങ്കിലും ഇത്തവണ സ്ഥിതി മറിച്ചാണ്. റഷ്യയുക്രെയിന്‍ പ്രശ്‌നത്തിലെ ഇന്ത്യയുടെ നിക്ഷ്പക്ഷ നിലപാടിനെയാണ് ഇമ്രാന്‍ ഖാന്‍ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ്.
ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും സ്വതന്ത്രമായ വിദേശനയമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ന് ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയാണ്. കൂടാതെ അവര്‍ ക്വാഡിലെയും അംഗങ്ങളാണ്. ഇന്ത്യ,ജപ്പാന്‍, അമേരിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ ചേരുന്നതാണ് ക്വാഡ്. എങ്കിലും നിക്ഷ്പക്ഷരാണെന്ന് ഇന്ത്യ പറയുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
ഒരു പൊതുറാലിയില്‍ വച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അവഗണിച്ച് കൊണ്ട് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം കാരണം അവരുടെ നയം ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയുള്ളതിനാലാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നിലവില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പട്ടാളവും രണ്ട് തട്ടിലാണ്. ഇമ്രാന്‍ ഖാന്റെ രാജിയ്ക്കായി പട്ടാളം ശ്രമം തുടങ്ങിക്കഴിഞ്ഞു. പാകിസ്ഥാനിലെ വിദേശകാര്യ നയത്തില്‍ പ്രധാനമന്ത്രിയ്ക്ക് പോലും വ്യക്തമായ സ്വാധീനമില്ല. എല്ലാം തീരുമാനിക്കുന്നത് പട്ടാളം. പട്ടാളവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ്. ഇന്ത്യയെ പുകഴ്ത്തി സംസാരിക്കുന്നതിലേയ്ക്ക് ഇമ്രാന്‍ ഖാനെ നയിച്ചത്. ഇത് വരെ ഒരു പാക് പ്രധാനമന്ത്രിയെയും കാലാവധി പൂര്‍ത്തിയാക്കാന്‍ സൈന്യം അനുവദിച്ചിട്ടില്ല.
സ്വതന്ത്ര വിദേശനയം പിന്തുടരുന്നതില്‍ അയല്‍രാജ്യമായ ഇന്ത്യയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അമേരിക്കയുടെ അതൃപ്തിയോ ഉപരോധങ്ങളോ കണക്കിലെടുക്കാതെ ക്വാഡ് സഖ്യത്തില്‍ അംഗമായ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. അവര്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല, കാരണം അവരുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യം വച്ചുള്ളതാണ്. എന്റെ വിദേശനയവും ജനങ്ങള്‍ക്ക് അനുകൂലമാണ്, ആരുടെയും മുന്‍പില്‍ തലകുനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
യുക്രെയ്!നില്‍ റഷ്യ നടത്തുന്ന സൈനിക നടപടിക്കെതിരെ യുറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ തന്നോടു റഷ്യയ്‌ക്കെതിരെ പ്രസ്താവന നടത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയോട് ഈ ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്കു ധൈര്യം ഉണ്ടോയെന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത്. യുദ്ധത്തിനല്ല സമാധാനത്തിനാണു പാക്കിസ്ഥാന്‍ നിങ്ങള്‍ക്കൊപ്പമുള്ളത്. റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ സാധിക്കില്ലെന്നു തന്നെയാണ് താന്‍ യുറോപ്യന്‍ യൂണിയന്‍ പ്രതിനിധികളോട് പറഞ്ഞതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനൊപ്പം നിന്നാല്‍ പാക്കിസ്ഥാന് ഒന്നും നേടാനാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
2007ല്‍ രൂപീകരിച്ച ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. ക്വാഡ് സഖ്യത്തില്‍ , യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ജപ്പാനു ഇന്ത്യയും അംഗങ്ങളാണ്. ക്വാഡ് അംഗങ്ങളില്‍ ഇന്ത്യ മാത്രമാണു റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തത്. റഷ്യയ്‌ക്കെതിരെ പരസ്യമായി നിലപാട് എടുക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും സ്വതന്ത്രമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
റഷ്യന്‍ എണ്ണക്കമ്പനിയില്‍നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കരാര്‍ ഒപ്പുവച്ചിരുന്നു. റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ യുഎസ് അതൃപ്തി രേഖപ്പെടുത്തിയെങ്കിലും കരാറുമായി ഇന്ത്യ മുന്നോട്ടു പോയി.
തനിക്കെതിരെ കലാപമുയര്‍ത്തുന്ന സ്വന്തം പാര്‍ട്ടിയിലെ 24 വിമതര്‍ക്ക് നിരുപാധികം മാപ്പ് നല്‍കാന്‍ താന്‍ തയാറാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയാല്‍ അനുകമ്പയുള്ള പിതാവിനെ പോലെ താന്‍ അവരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും ആരോപിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെയും ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചു.
അവിശ്വാസപ്രമേയം വോട്ടിനിടുമ്പോള്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സ്വന്തം പാര്‍ട്ടിയിലെ 24 വിമതര്‍ വോട്ട് ചെയ്യുമെന്നാണു നിലവിലെ സൂചനകള്‍. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍ നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. ഇമ്രാനെ പിന്തുണയ്ക്കുന്ന എംക്യുഎംപി, പിഎംഎല്‍–ക്യു എന്നീ കക്ഷികള്‍ ഇമ്രാനില്ലാത്ത സര്‍ക്കാര്‍ എന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി 25ന് ചേര്‍ന്ന് പ്രമേയം പരിഗണിക്കും. രണ്ട്, മൂന്ന് ദിവസത്തിനകം വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























