മാരിയുപ്പോളില് തെര്‍മോബാറിക് മിസൈലുകള്‍ കൊണ്ട് തീമഴ പെയ്യിച്ച് റഷ്യ; യുദ്ധ നിയമങ്ങളെ കാറ്റില്‍ പറത്തി പുടിന്റെ കൊടും ക്രൂരത
ഉക്രേനിയന്‍ നഗരമായ മരിയൂപോളില്‍ റഷ്യന്‍ സൈന്യം തെര്‍മോബാറിക് മിസൈലുകള്‍ തൊടുത്തുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്, ഒരു സാധാരണ ജനവിഭാഗത്തിന് നേരെ വിനാശകരമായ ആയുധങ്ങള്‍ പ്രയോഗിക്കുന്ന പുടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത് യുദ്ധക്കുറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യ ടുഡേയും ഡൊനെറ്റ്സ്ക് പീപ്പിള്‍സ് റിപ്പബ്ലിക്കും പുറത്തുവിട്ട വീഡിയോയില്‍, ടിഒഎസ്1 എ 'ഹെവി ഫ്ലേംത്രോവര്‍ സിസ്റ്റം' തെക്കന്‍ തുറമുഖ നഗരത്തിലേക്ക് തൊടുക്കുന്നതാണ് കാണാനാകുന്നത്. രണ്ടാഴ്ചയ്ക്കുള്ളിലെ റഷ്യയുടെ കനത്ത ബോംബാക്രമണത്തില്‍ നൂറുകണക്കിന് നാശനഷ്ടങ്ങളാണ് ഉണ്ടായത്.
മേഘലയില്‍ ഡസന്‍ കണക്കിന് തെര്‍മോബാറിക് ആയുധങ്ങളാണ് ആക്രമണം അഴിച്ചുവിട്ടത്, വാക്വം ബോംബുകള്‍ അല്ലെങ്കില്‍ ഇന്ധനവായു ബോംബുകള്‍ എന്നും ഇവ അറിയപ്പെടുന്നു. ഈ തെര്‍മോബാറിക് ബോംബുകള്‍ പരമ്പരാഗത സ്ഫോടകവസ്തുക്കളേക്കാള്‍ വളരെ വിനാശകരിയാണ്,
രണ്ട് ഘട്ടങ്ങളിലായാണ് ഈ ബോംബിന്റെ പ്രവര്‍ത്തനം. ഒരു തെര്‍മോബാറിക് ചാര്‍ജ് വിന്യസിക്കുമ്പോള്‍, ആദ്യത്തെ സ്ഫോടനത്തില്‍ ചുറ്റുമുള്ള പ്രദേശത്തിലുടനീളം ഒരു ഇന്ധന നീരാവി പടരും, രണ്ടാമത്തെ സ്ഫോടനത്തില്‍ വായുവിലെ നീരാവിയെ കത്തിക്കും അങ്ങനെ വന്‍ സ്ഫോഡനം ഉണ്ടാകും.
അതേസമയം ഉക്രെയ്നില് തെര്‍മോബാറിക് ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു, എന്നാല്‍ ഈ ഫൂട്ടേജ് മരിയുപോളില്‍ സാധാരണക്കാര്‍ക്കെതിരെ ഉപയോഗിച്ചത് ഈ ബോംബാണെന്നകാര്യത്തില് ഇപ്പോഴാണ് വ്യക്തത വരുന്നത്.
https://www.facebook.com/Malayalivartha