ചൈനീസ് വിമാനം നിലംപതിച്ചത് 132 യാത്രക്കാരുമായി.... ചൈനീസ് യാത്രാ വിമാനം 132 പേരുമായി പോകവേ തീപിടിച്ച് ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയില്‍ തകര്‍ന്നു വീണു..... ഒരു മണിക്കൂറിലധികം സഞ്ചരിച്ച ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് അപകടമുണ്ടായത്
ചൈനീസ് വിമാനം നിലംപതിച്ചത് 132 യാത്രക്കാരുമായി.... ചൈനീസ് യാത്രാ വിമാനം 132 പേരുമായി പോകവേ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയില്‍ തകര്‍ന്നു വീണു.....
. കുന്മിംഗില് നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയില്‍ വച്ച് തീപിടിച്ച് തകര്‍ന്ന് വീണത്. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പറക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒരു മണിക്കൂറിലധികം സഞ്ചരിച്ച ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഗ്വാംഗ്ഷിയിലെ വുഷൂവിലെ കുന്നിന് പ്രദേശത്താണ് തകര്‍ന്നു വീണത്. അപകട സമയം ഇവിടെ മേഘാവൃതമായ കാലാവസ്ഥയായിരുന്നെങ്കിലും കാഴ്ച പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
29,100 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു വിമാനം.വിമാന തകര്‍ന്നു വീണതിനെ തുടര്‍ന്ന് മലനിരകളിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയ ശേഷമാണ് തെരച്ചില്‍ തുടങ്ങിയത്.
അപകടത്തില്‍ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അന്വേഷണം ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ദ ചൈന ഈസ്റ്റേണ്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് വിമാന കമ്പനികളിലൊന്നാണ്. ചൈന സതേണ്‍, എയര്‍ ചൈന എന്നിവയാണ് മറ്റുള്ളവ. വിദേശി യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha