Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

വ്യോമപ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കാനും, ഊഷ്മാവിനെ പിന്തുടര്‍ന്ന് ലക്ഷ്യം കാണാനും എതിരെ വരുന്ന മിസൈലുകളെ കബളിപ്പിക്കാനും കഴിയുന്ന റഷ്യയുടെ വമ്പൻ സംവിധാനം യുക്രൈനിൽ....

22 MARCH 2022 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രെയ്‌നിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറായാൽ പകരമായി നാറ്റോ അംഗത്വം തേടുന്നതിൽ നിന്നു പിൻമാറാൻ തയാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചിരുന്നു.

 

മാത്രവുമല്ല ഭീരുത്വ സ്വപാവം കാണിക്കുന്ന നാറ്റോയെ തെള്ളിപറയുകയും ചെയ്തു സെലസ്‌കി.ഒന്നുകിൽ ഞങ്ങൾക്ക് സംരക്ഷണം നൽകു അല്ലങ്കിൽ നിങ്ങൾ റഷ്യയെ ഭയക്കുന്നു എന്ന് സമ്മതിക്കു എന്നാണ് സീലൻസ്കി പറഞ്ഞത്.എന്നാൽ ഒരറ്റത്ത് സമവായ ചർച്ച നടക്കുമ്പോളും മറുവശത്ത് യുദ്ധതന്ത്രങ്ങൾ മെനയുകയാണ് ഇരു കൂട്ടരും.

 

അതായത് യുക്രെയ്‌നെതിരെ ദുരൂഹ ആയുധവുമായി റഷ്യന്‍ സേന. സൈനിക വാഹനങ്ങളില്‍ നിന്നും തൊടുക്കാനാവുന്ന ഇസ്‌കാന്‍ഡര്‍ എം ഹ്രസ്വദൂര മിസൈലാണ് റഷ്യ യുക്രെയ്‌നെതിരെ പ്രയോഗിക്കുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കാനും ഊഷ്മാവിനെ പിന്തുടര്‍ന്ന് ലക്ഷ്യം കാണാനും എതിരെ വരുന്ന മിസൈലുകളെ കബളിപ്പിക്കാനും റഷ്യയുടെ ഈ ആയുധത്തിന് ശേഷിയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

 

 

ഏതാണ്ട് ഒരു അടി മാത്രം നീളവും അമ്പിനെ പോലെ ആകൃതിയും വെളുപ്പും ഓറഞ്ചും നിറമുള്ള വാല്‍ഭാഗവുമാണ് ഇസ്‌കാന്‍ഡര്‍ എം മിസൈലിന്റെ പ്രത്യേകത. അതിര്‍ത്തികളില്‍ പലയിടത്തു നിന്നും റഷ്യ സൈനിക വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇസ്‌കാന്‍ഡര്‍ എം ബാലിസ്റ്റിക് മിസൈല്‍ തൊടുക്കുന്നത്.

വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരിധിയില്‍ വരുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ പ്രത്യേകം റേഡിയോ സിഗ്നലുകള്‍ പുറപ്പെടുവിച്ച് വ്യോമ പ്രതിരോധ മിസൈലുകളെ കബളിപ്പിക്കാന്‍ ഇസ്‌കാന്‍ഡര്‍ എമ്മിന് സാധിക്കും. ഈ മിസൈലില്‍ നിന്നുള്ള ഊഷ്മാവ് പുറത്തേക്ക് വരാതിരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

 

റഷ്യന്‍ ഇസ്‌കാന്‍ഡര്‍ മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ യുക്രെയ്ന്‍ വ്യോമ പ്രതിരോധ സംവിധാനത്തിനു സംഭവിക്കുന്ന തുടര്‍പിഴവുകളെ ഇത് വിശദീകരിക്കുന്നുണ്ട്. ഏതാണ്ട് 320 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വരെ ഇസ്‌കാന്‍ഡറിനെ തൊടുക്കാനാകും. ഖര ഇന്ധന റോക്കറ്റ് മോട്ടോറാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നും രണ്ട് ഇസ്‌കാന്‍ഡര്‍ മിസൈലുകളെയാണ് ഒരേസമയം വിക്ഷേപിക്കാനാവുക.

 

രണ്ടാഴ്ചക്ക് മുൻപാണ് സമൂഹ മാധ്യമങ്ങളില്‍ അമ്പിന്റെ ആകൃതിയുള്ള ഈ മിസൈലിനെക്കുറിച്ചുള്ള ചിത്രങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. വലുപ്പവും ആകൃതിയും കണ്ട് ഇത് ക്ലസ്റ്റര്‍ ആയുധങ്ങളില്‍ നിന്നുള്ള ബോംബുകളാണെന്ന് നിരവധി പേര്‍ തെറ്റിദ്ധരിക്കുകയും ചെയ്തു.

 

ബ്രിട്ടിഷ് സേനയിൽ 22 വര്‍ഷം സൈനികനായിരുന്ന ഇറാക്കിലേയും ആഫ്രിക്കയിലേയും പല സംഘര്‍ഷ മേഖലകളിലും ബോംബ് വിദഗ്ധനായി സേവനം അനുഷ്ടിക്കുകയും ചെയ്ത റിച്ചര്‍ഡ് സ്റ്റീവന്‍സാണ് ഇങ്ങനെയൊരു ആയുധം നേരത്തെ കണ്ടിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. ബോംബ് വിദഗ്ധരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ ഇതിന്റെ ചിത്രങ്ങള്‍ റിച്ചാര്‍ഡ് പോസ്റ്റു ചെയ്‌തെങ്കിലും ആര്‍ക്കും വ്യക്തമായി തിരിച്ചറിയാനായില്ല. തങ്ങളുടെ പ്രതിരോധ സാങ്കേതികവിദ്യ എത്രത്തോളം രഹസ്യമായി സൂക്ഷിക്കാന്‍ റഷ്യക്ക് സാധിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ആയുധമെന്നും റിച്ചര്‍ഡ് പറയുന്നു.

 

യുക്രെയ്നു വേണ്ടി യുഎസ് പ്രഖ്യാപിച്ച സൈനിക സഹായത്തിൽ രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമപ്രതിരോധ സംവിധാനവുമുൾപ്പെടുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാന്‍ യുഎസ് രഹസ്യമായി ഇത് ഉപയോഗിച്ചിരുന്നെന്നാണു വിവരം.യുക്രെയ്നു കൂടുതൽ സഹായങ്ങൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ ഹാര്‍കീവ്, മരിയുപോൾ തുടങ്ങിയ നഗരങ്ങൾ വ്യോമാക്രമണം നടത്തിയാണു റഷ്യ തകർത്തത്. കരമാർഗത്തിലുള്ള ആക്രമണത്തില്‍ യുക്രെയ്നിലെ പല സ്ഥലങ്ങളിലും റഷ്യയ്ക്കു തിരിച്ചടി നേരിടേണ്ടിവന്നതോടെയാണ് അവർ വ്യോമാക്രമണം ശക്തമാക്കിയത്.


യുക്രെയ്നു സ്വന്തമായി വ്യോമപ്രതിരോധ സംവിധാനമുണ്ടെങ്കിലും കൂടുതൽ സഹായങ്ങളുറപ്പാക്കാനാണു സഖ്യരാഷ്ട്രങ്ങളുടെ തീരുമാനം. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി യുക്രെയ്നിന്റെ ആകാശത്തെ ‘നോ ഫ്ലൈ സോൺ’ ആക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു.

 

എന്നാൽ യൂറോപ്യൻ യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ ഭക്ഷണസാധനങ്ങൾക്കു പോലും വലഞ്ഞിരിക്കുകയാണ് റഷ്യ എന്ന വാർത്തയും പുറത്തുവരികയാണ്. കടകളിലും സൂപ്പർമാർക്കറ്റുകളിലും ഭക്ഷണസാധനങ്ങൾ ശേഖരിക്കാനായി തിരക്കുകൂട്ടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സൂപ്പർമാർക്കറ്റ് ജീവനക്കാർ ട്രോളിയിൽ കൊണ്ടുവയ്ക്കുന്ന പഞ്ചസാര പായ്ക്കറ്റുകൾക്കായി ഉന്തുതള്ളും ഉണ്ടാക്കുന്ന വിഡിയോകളാണ് പ്രചരിക്കുന്നത്. ആളുകൾ ബഹളം വയ്ക്കുന്നതും വഴക്കുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 


യുക്രെയ്ന്‍ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ ഉപരോധത്തെത്തുടർന്ന് ചില കടകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. ഉപരോധമേർപ്പെടുത്തിയപ്പോൾ ഏറ്റവും ആദ്യം ബാധിച്ചത് പഞ്ചസാര വിപണിയെയാണ്.

 

എന്നാല്‍, പഞ്ചസാരയ്ക്ക് ക്ഷാമം ഇല്ലെന്നും ജനം പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

ഉപരോധം റഷ്യയുടെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയിലെ പലപ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് കുത്തനെ വില വർധിക്കുകയാണ്. 31 ശതമാനമാണ് പഞ്ചസാരയ്ക്ക് വില വർധന. പല സാധനങ്ങൾക്കും 15–30 ശതമാനമാണ് വിലവർധവുണ്ട്. റൂബിളിന്റെ മൂല്യം ഇടിഞ്ഞതും റഷ്യയെ വലയ്ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (8 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (50 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (56 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends