ബൈഡന്റെ നെഞ്ചില്‍ ഇടിത്തീയായി സെലന്‍സ്‌കിയുടെ പ്രഖ്യാപനം; നാറ്റോയെ വരച്ച വരയില്‍ നിര്‍ത്താന്‍ യുക്രൈന്‍; ഇനിയും സഹായിച്ചില്ലേല്‍ പുടിന് കൈകൊടുത്ത് യുദ്ധം അവസാനിപ്പിക്കുമെന്ന് സെലന്‍സ്‌കി

യുക്രെയ്‌നില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ തയാറായാല്‍ നാറ്റോ അംഗത്വം തേടുന്നതില്‍ നിന്നു പിന്‍മാറാന്‍ തയാറാണെന്നു വ്യക്തമാക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്‌നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുട്ടിന്‍ ഉറപ്പ് നല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ച ചെയ്യാം. ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം. പുട്ടിനുമായി നേരിട്ടു ചര്‍ച്ചയ്ക്കു തയാറാണെന്ന് സെലെന്‍സ്‌കി ആവര്‍ത്തിച്ചു.
താനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നു തന്നെ കരുതേണ്ടി വരുമെന്നും സെലെന്‍സ്‌കി പറഞ്ഞു. അതേസമയം യുദ്ധം രൂക്ഷമായ യുക്രെയ്‌നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. യുക്രെയ്‌നു ജൈവ, രാസായുധങ്ങള്‍ ഉണ്ടെന്ന റഷ്യന്‍ ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണ്. യുക്രെയ്‌നു മേല്‍ ജൈവ, രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യ ആലോചിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത്തരം ആരോപണങ്ങളെന്നും ജോ ബെഡന്‍ പറഞ്ഞു.
യുക്രെയ്!നില്‍ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ ശേഖരിക്കാന്‍ പെന്റഗണ്‍ യുക്രെയ്‌നിനെ സഹായിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അതിനിടെ കനത്ത പോരാട്ടത്തിനൊടുവില്‍ കീവ് പ്രാന്തപ്രദേശമായ മകാരിവില്‍ നിന്ന് റഷ്യന്‍സൈന്യത്തെ തുരുത്തിയതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. മരിയുപോള്‍ നഗരം വളഞ്ഞുപിടിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോള്‍ കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനവും യുക്രെയ്ന്‍ തള്ളിയിരുന്നു.
യുക്രെയ്‌നുമായുള്ള ചര്‍ച്ചകള്‍ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്നു റഷ്യ പ്രതികരിച്ചു. യുക്രെയ്‌നെ സ്വാധീനിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ ചര്‍ച്ചകളില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച തുടര്‍ന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.
https://www.facebook.com/Malayalivartha























