ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി.... ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു...

ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.
റഷ്യക്കാര്‍ക്കെതിരെ അക്രമം നടത്താന്‍ ആവശ്യപ്പെടുന്ന വെറിപ്രസംഗങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാപകമായതോടെയാണ് കോടതി മെറ്റയെ തീവ്രവാദിയാണെന്ന് മുദ്രകുത്തിയത്. നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും റഷ്യന്‍ പട്ടാളക്കാര്‍ക്കും എതിരെ വെറിപ്രസംഗങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഏതെങ്കിലും രാഷ്ട്രത്തലവനെ വധിക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഒരിയ്ക്കലും അനുവദിക്കില്ലെന്ന് മെറ്റ വിശദീകരിച്ചിരുന്നു. റഷ്യ ഉക്രൈനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നതെന്നും മെറ്റ വിശദമാക്കിയിരുന്നു. മെറ്റയുടെ ആഗോള കാര്യ അധ്യക്ഷന്‍ നിക് ക്ലെഗ്ഗും വെറിപ്രസംഗം സംബന്ധിച്ചുള്ള നിയമത്തില്‍ ഇളവുവരുത്തിയത് ഉക്രൈന്‍കാര്‍ക്കാണെന്നും അല്ലാതെ സാധാരണ റഷ്യക്കാര്‍ക്കല്ലെന്നും വിശദീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























