പുടിന്റെ മുഖം ചുക്കി ചുളിയും; യുദ്ധം കഴിയുമ്പോള്‍ പുടിന്‍ പടുക്കിഴവനാകും; റഷ്യന്‍ പ്രസിഡന്റിന് സംഭവിക്കാന്‍ പോകുന്നത്; എല്ലാം അമേരിക്കയുടെ പണി

അമേരിക്കയും സഖ്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം വ്‌ലാഡിമിര്‍ പുടിനെ വ്യക്തിപരമായി ഈ ഉപരോധം ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ നേതാക്കളില്‍ പുട്ടിനോളം ഫിറ്റായിട്ടുള്ളവരില്ല. എഴുപതിന്റെ പടിവാതിലിലെത്തിയെങ്കിലും നീന്തല്‍, വേട്ട, ജൂഡോ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ തന്റെ 'സ്‌ട്രോങ്മാന്‍' പരിവേഷം അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. റഷ്യന്‍ പിന്തുണ ഉറപ്പാക്കാന്‍ ഇത്തരമൊരു പരിവേഷം അത്യാവശ്യമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പ്രായമാകുന്നതിനെയും തൊലിയില്‍ ചുളിവുണ്ടാകുന്നതിനെയും തടയാന്‍ ജൂഡോയും നീന്തലും കൊണ്ടുപറ്റില്ലല്ലോ. അതിനായി പുട്ടിന്‍ ബോട്ടോക്‌സ് ഇന്‍ജക്ഷന്‍ എടുക്കുന്നുണ്ടെന്ന് നീണ്ട നാളുകളായി അഭ്യൂഹമുണ്ട്.
ഡോ. ജേക്ക് സ്ലോനെപ്പോലെയുള്ള കോസ്‌മെറ്റിക് വിദഗ്ധര്‍ പറയുന്നത് പ്രകാരം പുട്ടിന്‍ ബോട്ടോക്‌സിനു പുറമേ കവിളിനെ പുഷ്ടിപ്പെടുത്താനും തുടുത്തു നില്‍ക്കാനുമായി ഫില്ലറുകള്‍ ചീക്ക് ബോണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രായമാകുന്നതിന് അനുസരിച്ച് ആളുകളുടെ മുഖങ്ങള്‍ മെലിഞ്ഞു വരുന്നതാണു സാധാരണ കണ്ടുവരുന്നതെങ്കില്‍ പുട്ടിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ മുഖവും കവിളുകളും മനോഹരമായി തുടുത്ത് പുഷ്ടിപ്പെട്ട് ഇരിക്കുകയാണെന്നും ഇത് സൗന്ദര്യവര്‍ധക പ്രക്രിയകളുടെ ഫലമായാണെന്നും ജെറാര്‍ഡ് ലാംബിയെപ്പോലുള്ള കോസ്മറ്റിക് സര്‍ജന്‍മാര്‍ പറയുന്നു.
ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചുളിവുകള്‍ നേരെയാക്കാന്‍ മാത്രമല്ല, കഴുത്തുവേദന, ഇടതടവിട്ടുള്ള മൂത്രശങ്ക, അമിത വിയര്‍ക്കല്‍ എന്നിവയുടെയെല്ലാം ചികിത്സയില്‍ ബോട്ടോക്‌സ് ഉപയോഗിക്കുന്നുണ്ട്. ഓനോ ബോട്ടുലിനം എന്ന വിഷവസ്തുവാണു ബോട്ടോക്‌സ് ഇന്‍ജക്ഷനില്‍ ഉപയോഗിക്കുന്നത്. ബോട്ടുലിസം എന്ന ഭക്ഷവിഷബാധയ്ക്കു കാരണമാകുന്ന ഒരു സൂക്ഷ്മകോശജീവിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ചെറിയ അളവുകളില്‍ നിയന്ത്രിതമായ തോതില്‍ ഈ രാസവസ്തു നല്‍കിയാല്‍ അത് ഗുണകരമാണ്. ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ നല്‍കിയാല്‍ ശരീരത്തിലെ ചില രാസ സിഗ്‌നലുകളെ അതു തടയും. പേശികളെ സങ്കോചിപ്പിക്കുന്ന സിഗ്‌നലുകളാണ് ഇവ. ഈ പ്രക്രിയ നടക്കുന്നതോടെ പേശികള്‍ അയയും. ചുളിവുകള്‍ ഉള്‍പ്പെടെ മാറുന്നത് ഈ പ്രവര്‍ത്തനം മൂലമാണ്.
റഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ നിരവധി ഉപരോധങ്ങളാണു രാജ്യത്തിനു നേരിടേണ്ടി വന്നത്. ബഹുരാഷ്ട്ര സാന്നിധ്യമുള്ള കമ്പനികളുള്‍പ്പെടെ പലരും റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ചു. പലരും രാജ്യം വിടുകയും ചെയ്തു. ഇതിലാണ് പ്രായമാകുന്നതിനെ ചെറുക്കാനുള്ള പ്രധാന സൗന്ദര്യവര്‍ധക മാര്‍ഗങ്ങളിലൊന്നായ ബോട്ടോക്‌സിന്റെ വിതരണം റഷ്യയ്ക്കു വിലക്കിയത്.
https://www.facebook.com/Malayalivartha























