Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

രക്തരൂക്ഷിതമായി ചെറുക്കുന്നു... യുക്രെയ്‌നിന്റെ ചെറുത്തു നില്‍പ്പ് റഷ്യയെ പ്രകോപിപ്പിക്കുന്നു; ജനവാസമേഖലകളില്‍ ആക്രമണവുമായി റഷ്യ; ബോംബിംഗ് ശക്തമാക്കുന്നു; രാസായുധ ഭീഷണി മുഴക്കുന്നു; യുദ്ധക്കപ്പല്‍ വ്യൂഹം യുക്രെയ്ന്‍ തീരത്തേക്ക്

23 MARCH 2022 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രെയ്ന്‍ പിടിച്ചെടുക്കാനുള്ള മോഹം വെറും വ്യാമോഹമാകുമ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും റഷ്യ ആക്രമണം ശക്തമാക്കുന്നു. തെക്കന്‍ തുറമുഖനഗരമായ മരിയുപോള്‍ പരമാവധി ചെറുത്ത് നില്‍ക്കുകയാണ്. കീവിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത പീരങ്കിയാക്രമണം തുടര്‍ന്നു. യുക്രെയ്ന്‍ തീരത്ത് റഷ്യന്‍ നാവികസേനയും നീക്കം ഊര്‍ജിതമായിട്ടുണ്ട്.

ആക്രമണം 28 ദിവസം പിന്നിടുമ്പോള്‍, ഒരു പ്രധാനനഗരം പോലും റഷ്യയ്ക്കു പിടിക്കാനായിട്ടില്ല. ഇതിനകം 1100 മിസൈലുകളാണു യുക്രെയ്‌നില്‍ പതിച്ചതെന്ന് യുഎസ് സേന വിലയിരുത്തുന്നു. ഒരു കോടിയിലേറെ പേര്‍ വീടുവിട്ടു പലായനം ചെയ്‌തെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതില്‍ 35 ലക്ഷം പേര്‍ അയല്‍രാജ്യങ്ങളില്‍ അഭയം തേടി. 900 നാട്ടുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച യുഎന്‍, യഥാര്‍ഥ സംഖ്യ ഇതിലുമേറെയാണെന്നു വ്യക്തമാക്കി.

 



വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ പതിനായിരക്കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്ന മരിയുപോളിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ വെടിനിര്‍ത്തലിന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ റഷ്യയുടെ കരയാക്രമണം ശക്തമായ ചെറുത്തുനില്‍പു നേരിടുകയാണ്.

സമാധാന ചര്‍ച്ചകളും ലക്ഷ്യം കാണാതെ തുടരുകയാണ്. വെടിനിര്‍ത്തുകയും റഷ്യന്‍സേന പിന്മാറുകയും ചെയ്യുമെങ്കില്‍ നാറ്റോ അംഗത്വ നീക്കം യുക്രെയ്ന്‍ ഉപേക്ഷിക്കാമെന്നു പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.



അതേസമയം, കീവിലെ തന്ത്രപ്രധാനമായ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. യുക്രെയ്‌നിലെ റഷ്യയുടെ ആക്രമണത്തിനെതിരെ ഇന്ത്യ അയഞ്ഞ നിലപാടാണു സ്വീകരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും അടക്കം യുഎസ് സഖ്യ, സുഹൃദ് രാജ്യങ്ങള്‍ ശക്തമായ നിലപാടെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കീവ് നഗരത്തില്‍ പീരങ്കിയാക്രമണങ്ങള്‍ കനത്തതോടെ ജനങ്ങള്‍ ബങ്കറുകളില്‍ അഭയം തേടി. വരും ദിവസങ്ങളില്‍ കര, വ്യോമ ആക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കന്‍ നഗരങ്ങളായ ഹര്‍കീവിലും സുമിയിലും ചെര്‍ണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകള്‍ യുക്രെയ്ന്‍ തീരത്തോട് അടുക്കുന്നു.



മരിയുപോളില്‍ ചെറുത്തുനില്‍പ് അവസാനിപ്പിച്ചു കീഴടങ്ങാനുള്ള റഷ്യന്‍ നിര്‍ദേശം യുക്രെയ്ന്‍ തള്ളി. നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. നിരന്തരമായ ബോംബാക്രമണത്തില്‍ കെട്ടിടങ്ങളെല്ലാം തകര്‍ന്ന നഗരത്തിന്റെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച മാത്രം 8000 നഗരവാസികളെ ഒഴിപ്പിച്ചെന്നാണു കണക്ക്.

ചൊവ്വാഴ്ച രാവിലെ കീവിലെ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതോടെ സുപ്രധാന ഹൈവേയുടെ നിയന്ത്രണം യുക്രെയ്ന്‍ സേനയുടെ കൈവശമായി. ഇതുമൂലം വടക്കുപടിഞ്ഞാറുനിന്നുള്ള റഷ്യന്‍നീക്കം തടയാനാകും.

 



കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതര്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

ഇറ്റാലിയന്‍ പാര്‍ലമെന്റിനെ വിഡിയോ വഴി അഭിസംബോധന ചെയ്ത സെലെന്‍സ്‌കി ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും ചര്‍ച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ മധ്യസ്ഥത തേടി. മരിയുപോള്‍ തുറമുഖം പൂര്‍ണമായും തകര്‍ന്നെന്ന് സെലെന്‍സ്‌കി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (16 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (58 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends