വിമാന യാത്രക്കാരിൽ ഒരാൾ പോലും രക്ഷപ്പെട്ടിട്ടില്ല, അപകടം നടന്ന് 40 മണിക്കൂര്‍ പിന്നിടുമ്പോഴും ഒരു ജീവന്‍ പോലും കണ്ടെത്താനായില്ല, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് പൈലറ്റുമാർ പ്രതികരിച്ചില്ല, ബ്ലാക്ക് ബോക്‌സും കണ്ടെത്തനായിട്ടില്ല, ചൈനയിലെ വിമാനാപകടത്തിന്റെ കാരണം ഇപ്പോഴും അഞ്ജാതം...

ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണത് കഴിഞ്ഞ ദിവസമാണ്. ബോയിങ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ പോലും രക്ഷപ്പെട്ടിട്ടില്ലെന്ന് സൂചന.അപകടം നടന്ന് 40 മണിക്കൂര്‍ പിന്നിടുമ്പോഴും ഒരു ജീവന്‍ പോലും കണ്ടെത്തിയിട്ടില്ലെന്ന് ചൈന സിവില്‍ വ്യോമയാന അതോറിറ്റി അറിയിച്ചു.
വിമാനാപകടത്തിന് മുമ്പ് ചൈനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് പൈലറ്റുമാരില്‍ നിന്ന് യാതൊരുവിദ പ്രതികരണവും ലഭിച്ചില്ലെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ബോക്‌സും അധികൃതര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് അഞ്ജാതമായി തുടരുകയാണ്.
അപകടം നടന്നത് ഒരു പര്‍വത വനമേഖല ആയതിനാലും വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതും തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. 2000 രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. പ്രദേശത്ത് മഴ തുടരുന്നതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു.അതിനിടെ ബോയിങ് 2015 ല്‍ ചൈന ഈസ്‌റ്റേണിന് കൈമാറിയ വിമാനമാണ് തകര്‍ന്നതെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആറു വര്‍ഷം പഴക്കമുള്ള വിമാനമാണിത്.
വിമാനത്തില്‍ 123 യാത്രക്കാരും മൂന്ന് പൈലറ്റുമാരടക്കം ഒമ്പത് വിമാന ജീവനക്കാണ് ഉണ്ടായിരുന്നത്. എല്ലാവരും ചൈനീസ് സ്വദേശികളാണ്. ഒരു വിദേശി പോലും വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 3225 അടി ഉയരത്തില്‍ പറന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.22-ഓടെ തകര്‍ന്നത്.
വുഷൗ നഗരത്തിനു സമീപത്തുള്ള ഗ്രാമീണ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. 3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി വിച്ഛേദിക്കപ്പെട്ടു. വിമാനം തകര്‍ന്നുവീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പര്‍വ്വത പ്രദശത്ത് നിന്ന് പുക ഉയരുന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha























