ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡുകൾ കണ്ടെത്തി..ചൈനയിൽ വിമാന അപകടം ഉണ്ടായത് എങ്ങനെ?തെളിവുകൾ പുറത്ത്

ചൈനയിൽ കഴിഞ്ഞ ദിവസം തകർന്ന് വീണ യാത്രവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ ഒന്ന് കണ്ടെത്തി. ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡുകൾ കണ്ടെത്തിയതായി രാജ്യത്തെ ഏവിയേഷൻ റെഗുലേറ്ററി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗുരുതരമായി തകർന്ന നിലയിലായിരുന്നു ബ്ലാക്ക് ബോക്‌സ്. പൈലറ്റുമാരെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ പുറത്തു വിട്ടു.
മൂന്ന് പൈലറ്റുമാർക്കും ലൈൻസൻസുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും അനുഭവപരിചയവും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനം പറയുന്നർന്നതിന് ശേഷം എയർ ട്രാഫിക് കൺട്രോളർമാരുടെ കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
മോശം കാലാവസ്ഥ കാരണം ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ബ്ലാക്ക് ബോക്‌സിൽ ഒരെണ്ണം കണ്ടെത്തിയതായി ചൈന സ്ഥിരീകരിച്ചത്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കുൻമിംഗിൽ നിന്നും പറന്നുയർന്ന ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു. ഗ്വാംഗ്‌സിയിലെ വനമേഖലയിലാണ് വിമാനം തകർന്ന് വീണത്. വിമാനപകടത്തിന്റെ കാരണം സംബന്ധിച്ച് ഇത് വരെ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം, ഗുവാങ്ഷി മേഖലയിലെ വുഷൂ നഗരത്തിന് സമീപമാണ് തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.11-ന് പറന്നുയര്‍ന്ന വിമാനം 3.05-ന് ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് 2.22-ന് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.വിമാനം കാടുനിറഞ്ഞ മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക മൈനിങ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. അപകടത്തിനു പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ ചൈനയിലുണ്ടായ വലിയ വ്യോമദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്. 123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.പന്ത്രണ്ടുവര്‍ഷം മുന്‍പാണ് ചൈനയില്‍ വലിയ വിമാനദുരന്തമുണ്ടായത്. ഹെനാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ ഇ-190 ജെറ്റ് വിമാനം തകര്‍ന്ന്, 96 യാത്രക്കാരില്‍ 44 പേരും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























