Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

തുരുതുരാ ബോംബുകൾ..യുദ്ധക്കപ്പലുകൾ പാഞ്ഞടുക്കുന്നു യുക്രൈന്റെ ഹൃദയം ചൂഴ്‌ന്നെടുക്കാൻ പുടിന്റെ പടപ്പുറപ്പാട്

23 MARCH 2022 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യക്കെതിരെ യുദ്ധം നിർത്തില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് യുക്രെയ്ൻ. സമാധാന ചർച്ചകൾ എങ്ങുമെത്താത്ത പശ്ചാത്തലത്തിൽ റഷ്യയെ വെല്ലുവിളിച്ചാണ് യുക്രെയ്ൻ സൈന്യം പോരാട്ടം തുടരുന്നത്. കരമാർഗ്ഗമുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നും റഷ്യയെ തളർത്തുമെന്നുമാണ് യുക്രൈൻ അവകാശപ്പെടുന്നത്.എന്നാൽ അങ്ങനെ ഒക്കെ യുക്രൈൻ അവകാശപ്പെടുമ്പോഴും അവിടുത്തെ സ്ഥിതി വളരെ മോശമാകുകയാണ്.

 

കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകൾ യുക്രെയ്ൻ തീരത്തോട് അടുക്കുന്നു എന്നുള്ള അവർത്തകളും പുറത്തുവരുകയാണ്.

 

മരിയുപോളിൽ ചെറുത്തുനിൽപ് അവസാനിപ്പിച്ചു കീഴടങ്ങാനുള്ള റഷ്യൻ നിർദേശം യുക്രെയ്ൻ തള്ളി. നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. നിരന്തരമായ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെല്ലാം തകർന്ന നഗരത്തിന്റെ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച മാത്രം 8000 നഗരവാസികളെ ഒഴിപ്പിച്ചെന്നാണു കണക്ക്.

ചൊവ്വാഴ്ച രാവിലെ കീവിലെ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതോടെ സുപ്രധാന ഹൈവേയുടെ നിയന്ത്രണം യുക്രെയ്ൻ സേനയുടെ കൈവശമായി. ഇതുമൂലം വടക്കുപടിഞ്ഞാറുനിന്നുള്ള റഷ്യൻനീക്കം തടയാനാകും.


കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

 

‘റഷ്യയ്‌ക്ക് യുക്രെയ്ൻ മണ്ണിനെ പൂർണ്ണമായും അടക്കിഭരിക്കാനാകില്ല. ഞങ്ങളുടെ അഖണ്ഡതയ്‌ക്കായി പോരാടുക തന്നെ ചെയ്യും. റഷ്യയുടെ സൈന്യത്തിനും ടാങ്കുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. അവർക്ക് അതിന്റെ അറ്റകുറ്റപ്പണിക്കായി വിദേശരാജ്യങ്ങളിൽ നിന്ന് ഒരു അനുബന്ധസാമഗ്രികളും ലഭിക്കില്ല. ഉപരോധം റഷ്യയെ എല്ലാ അർത്ഥത്തിലും തളർത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് യുക്രെയ്ൻ പ്രതിരോധ വകുപ്പ് അറിയിക്കുന്നത്.

റഷ്യയിലെ പ്രതിരോധ നിർമ്മാണ ഫാക്ടറികളിൽ രണ്ടെണ്ണം അവശ്യവസ്തുക്കളില്ലാതെ പ്രവർത്തനം നിർത്തിയെന്നാണ് യുക്രെയ്ൻ പ്രതിരോധ വകുപ്പ് പറയുന്നത്. ഉറാൾസാവോദ് കോർപ്പറേഷനും ചെല്യാബിൻസ്‌ക് ട്രാക്ടർ പ്ലാന്റ് എന്നീ കമ്പനികളാണ് റഷ്യയുടെ ടാങ്കുകളുടെ നിർമ്മാണത്തിൽ സഹായിക്കുന്നത്. വിദേശത്ത് നിന്നും പാർട്‌സുകൾ ഇറക്കുമതി ചെയ്യാനാകാത്തിടത്തോളം റഷ്യയുടെ ശേഷി കാര്യമായി കുറയുമെന്നും യുക്രെയ്ൻ പറഞ്ഞു. യുക്രെയ്‌നെതിരെ റഷ്യയുടെ ഏറ്റവും മികച്ച ടി-72ബി3 എന്ന ടാങ്കുകളാണ് വിന്യസിച്ചിരിക്കുന്നത്.

 

എന്നാൽ ഇറ്റാലിയൻ പാർലമെന്റിനെ വിഡിയോ വഴി അഭിസംബോധന ചെയ്ത സെലെൻസ്കി ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായും ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പയുടെ മധ്യസ്ഥത തേടി. മരിയുപോൾ തുറമുഖം പൂർണമായും തകർന്നെന്ന് സെലെൻസ്കി പറഞ്ഞു. മൂന്നാഴ്ചയിലേറെയായി റഷ്യൻസേന വളഞ്ഞ നഗരത്തിൽ ഇതിനകം 2300 ആളുകൾ കൊല്ലപ്പെട്ടെന്നാണു വിവരം.

 

35 ലക്ഷത്തിലേറെ പേർ യുക്രെയ്ൻ വിട്ട് അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തപ്പോൾ 65 ലക്ഷത്തോളം പേർ രാജ്യത്തിനകത്ത് അഭയാർഥികളായി. 20 ലക്ഷം പേരും പോളണ്ടിലാണ് അഭയം പ്രാപിച്ചത്. രാജ്യത്താകെ 10 ആശുപത്രികൾ പൂർണമായി തകർന്നതായും യുക്രെയ്ൻ അറിയിച്ചു. അതിനിടെ, ചെർണോബിൽ ആണവനിലയത്തിനു സമീപം പടർന്ന കാട്ടുതീ അണച്ചതായി റഷ്യൻസേന അറിയിച്ചു.

 

അതേസമയം, റഷ്യയുടെ ഊർജമേഖലയ്ക്കെതിരായ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയന് ഏകാഭിപ്രായത്തിലെത്താനായില്ല. റഷ്യൻ വാതക ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് ജർമനിയും നെതർലൻഡ്സും. എന്നാൽ, റഷ്യയുടെ 43.1കോടി ഡോളറിന്റെ സമ്പാദ്യം നെതർലൻഡ്സ് മരവിപ്പിച്ചു. ‌തങ്ങളുടെ 78 വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ പിടിച്ചെടുത്തതായി റഷ്യ സ്ഥിരീകരിച്ചു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരായ പ്രമേയത്തിൽ യുഎൻ പൊതുസഭയിൽ ഈ ആഴ്ച വോട്ടെടുപ്പ് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (16 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (58 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends