Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

2018ലെ ആ സംഭവം അലീനയുടെ ജീവിതം മാറ്റി മറിച്ചു; പുടിന്റെ രഹസ്യ കാമുകിയ്ക്ക് വലിയ വെല്ലുവിളി; ഒളിവില്‍ പോകേണ്ടി വരും

23 MARCH 2022 09:38 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കാമുകിയെന്ന് കരുതപ്പെടുന്ന മുന്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അലിന കബായേവ പുതിയൊരു പ്രതിസന്ധി നേരിടുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പുടിന്റെ മക്കള്‍ എന്ന് കരുതപ്പെടുന്ന തന്റെ കുട്ടികളോടൊപ്പം ആഢംബര മാളികയില്‍ താമസിക്കുന്ന അലിനയെ അവിടെ നിന്നും ഇറക്കിവിടണമെന്ന ആവശ്യം ശക്തമാകുന്നു. പുടിന്റെ രാഷ്ട്രീയ എതിരാളികളാണ് ഇത്തരമൊരു ആവശ്യവുമായി ഒരു വെബ്‌സൈറ്റില്‍ പൊതുജന അഭിപ്രായം സ്വരൂപിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ ഈ അഭിപ്രായത്തെ പിന്തുണച്ചു രംഗത്ത് എത്തിയിട്ടുണ്ട്.

ഒരു ലക്ഷത്തോളം സ്വിസ് പൗരന്‍മാര്‍ അലീനയെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ ഒപ്പുതേടല്‍ ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. വര്‍ത്തമാന കാല ഈവാ ബ്രൗണായ അലീന കബേവയെ അഭിനവ ഫ്യൂററായ പുട്ടിനുമായി ഒരുമിപ്പിക്കൂ, അവരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു പുറത്താക്കൂ എന്നാണു ക്യാംപെയ്ന്‍. ഹിറ്റ്‌ലറെയും കാമുകി ഈവാ ബ്രൗണിനെയും പുട്ടിനും അലീനയുമായി ഉപമിച്ചാണു ക്യാംപെയ്ന്‍. എന്നാല്‍ ക്യാംപെയ്ന്‍ പുരോഗമിക്കുമ്പോഴും അലീന സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ടോ എന്ന കാര്യത്തില്‍ അഭ്യൂഹം മാത്രമാണു നിലനില്‍ക്കുന്നത്. യുദ്ധം തുടങ്ങിയ ശേഷം അലീന കബേവ മുഖ്യധാരയില്‍ വന്നിരുന്നില്ല.

അലീന ഒളിവിലാണെന്നു തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഇതൊരു കാരണമായി. യുക്രെയ്‌നില്‍ റഷ്യ സൃഷ്ടിച്ച യുദ്ധ പ്രതിസന്ധിക്കു ശേഷം പുട്ടിന്റെ ഏറ്റവുമടുത്ത സര്‍ക്കിളിലുള്ള വ്യവസായികള്‍ക്കുള്‍പ്പെടെ പ്രമുഖര്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തില്‍ അലീന കബേവയും ഉള്‍പ്പെട്ടിരുന്നു. മുപ്പത്തിയെട്ടു വയസ്സുകാരിയായ അലീന ഒളിംപിക്‌സില്‍ റഷ്യയെ പ്രതിനിധി പങ്കെടുത്തു സ്വര്‍ണമെഡല്‍ വാങ്ങിയ ജിംനാസ്റ്റിക്‌സ് താരമാണ്. 1983 മേയ് 12നു ഉസ്‌ബെക്കിസ്ഥാനിലാണ് അവര്‍ ജനിച്ചത്. അക്കാലത്ത് ഉസ്‌ബെക്കിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. ഒരു പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനായ മാറാറ്റ് കബേവിന്റെ പുത്രിയായാണ് അലീനയുടെ ജനനം. മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ കായികമേഖലയില്‍ അരങ്ങേറിയ അലീന ജിംനാസ്റ്റിക്‌സാണു തിരഞ്ഞെടുത്തത്.

കൗമാരപ്രായമായപ്പോഴേക്കും അവര്‍ മികച്ചൊരു ജിംനാസ്റ്റിക്‌സ് താരമായി. പില്‍ക്കാലത്ത് 14 വേള്‍ഡ് ചാംപ്യന്‍ഷിപ് മെഡലുകളും 21 യൂറോപ്യന്‍ ചാംപ്യന്‍ഷിപ് മെഡലുകളും നേടിയ അലീന രണ്ടായിരാമാണ്ടിലെ സിഡ്‌നി ഒളിംപിക്‌സില്‍ സ്വര്‍ണവും തൊട്ടടുത്ത വര്‍ഷത്തെ ആതന്‍സ് ഒളിംപിക്‌സില്‍ വെങ്കലവും നേടി.

വളരെ വിജയകരമായ ഒരു സ്‌പോര്‍ട്‌സ് കരിയറിന് ഈ വിധം ഉടമയായ അലീന, കായിക മേഖലയില്‍ നിന്നു വിടവാങ്ങിയ ശേഷം രാഷ്ട്രീയത്തിലിറങ്ങാനാണു ശ്രമിച്ചത്. ആ ശ്രമം വിജയിക്കുകയും 2007 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തുകയും ചെയ്തു. ഇക്കാലയളവില്‍ വിവാദം സൃഷ്ടിച്ച കുറേയേറെ ബില്ലുകള്‍ക്ക് അനുകൂലമായി ഇവര്‍ വോട്ടു ചെയ്യുകയും ചെയ്തു. 2014ല്‍ റഷ്യയിലെ ഏറ്റവും വലിയ മാധ്യമ കോര്‍പറേറ്റ് സ്ഥാപനമായ നാഷനല്‍ മീഡിയ ഗ്രൂപ്പിന്റെ ചെയര്‍പഴ്‌സന്‍ സ്ഥാനവും ഇവര്‍ക്കു ലഭിച്ചു.

2008ലാണ് ഇവര്‍ പുട്ടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. അന്ന് പുട്ടിന് 56 വയസ്സും അലീനയ്ക്ക് ഇരുപത്തിയഞ്ചുമായിരുന്നു. മോസ്‌കോ ആസ്ഥാനമാക്കി ഒരു മുന്‍ കെജിബി ചാരന്‍ നടത്തുന്ന പത്രമാണ് ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തറിയിച്ചത്. അത് റഷ്യയിലെ ഒരു ദേശീയ വിവാദമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. അക്കാലത്ത് പുടിന്‍ വിവാഹിതനായിരുന്നു. യുവതികളായ പുത്രിമാരുമുണ്ടായിരുന്നു. 5 വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ ഭാര്യ ല്യൂദ്മില്ലയെ പുട്ടിന്‍ വിവാഹമൊഴിയുകയും ചെയ്തു. ഇതോടെ അലീനയുടെ മേല്‍ റഷ്യക്കാരുടെ ശ്രദ്ധ ശക്തമായി. പുട്ടിന്‍ ഇവരെ വിവാഹം കഴിക്കുമെന്നായിരുന്നു ഉയര്‍ന്ന അഭ്യൂഹങ്ങള്‍.

എന്നാല്‍ വിവാഹം ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ രഹസ്യമായി വിവാഹം നടന്നെന്നും അലീനയില്‍ പുട്ടിന് ഇരട്ടക്കുട്ടികളുണ്ടായെന്നും ശക്തമായ അഭ്യൂഹമുണ്ട്. ഇതിനിടെ റഷ്യ – യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍, അലീനയെയും ആ ബന്ധത്തി!ല്‍ പിറന്ന കുട്ടികളെയും സൈബീരിയയില്‍ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറില്‍ ഒളിപ്പിച്ചെന്ന് റഷ്യന്‍ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവി പറഞ്ഞിരുന്നു.

എന്നാല്‍ 2018ല്‍ ഒരു മാഗസിന്റെ കവര്‍ഫോട്ടോയ്ക്ക് വേണ്ടി നഗ്‌നയായി പോസ് ചെയ്തതോടെ അലിനയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. അന്ന് അലിനയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ പറഞ്ഞത് നഗ്‌നയായി പോസ് ചെയ്യുന്നതിന് വേണ്ടി തനിക്ക് അലിനയെ ഒട്ടും നിര്‍ബന്ധിക്കേണ്ടി വന്നില്ലെന്നും കേട്ടയുടനെ അവര്‍ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ്.

ഏതായാലും ആ ചിത്രം പുറത്തുവന്നതോടെ അലീനയെ കുറിച്ച് അധികമാരും പിന്നീട് കേട്ടില്ല. പുടിന്‍ അലീനയേയും മക്കളെയും റഷ്യയില്‍ നിന്ന് അകറ്റുകയായിരുന്നെന്നും വാര്‍ത്തകളുണ്ട്. ഒടുവില്‍ മിററിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അലിന എവിടെയെന്ന ചോദ്യത്തിന് ഉത്തരമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends