Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

സെലൻസ്കിയുടെ 18ാം അടവ്... യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കൊപ്പം... നാറ്റോയെ തൂത്തെറിയുമെന്ന്... കലിതുള്ളി ബൈഡനും കൂട്ടരും. പുടിനുമായി ചർച്ച....

24 MARCH 2022 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഏറ്റവും ഒടുവിൽ യുക്രൈനെ തേച്ച അമേരിക്കയെ തിരിച്ച് പണി കൊടുത്തിരിക്കുകയാണ് സെലൻസ്കി. നാറ്റോ അംഗരാജ്യങ്ങളും അമേരിക്കയും ഒപ്പമുണ്ടാകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് റഷ്യയുമായി ഒരു കുഞ്ഞൻ രാജ്യമായ യുക്രൈൻ പോരിനിറങ്ങിയത്. എന്നാൽ യുദ്ധം തുടങ്ങിയപ്പോൽ അംഗത്വ ഇല്ലാത്തതിനാൽ തങ്ങൾ കൈയ്യൊഴിയുന്നു എന്നാണ് പറഞ്ഞത്.

യുദ്ധം തുടങ്ങി 10 - 20 ദിവസം പിന്നിട്ടു പോലും അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നത് ലോകത്തിന് തന്നെ അറിയാവുന്നതാണ്. യുക്രൈനെ സംബന്ധിച്ച് വളരെയധികം തിരിച്ചടികളാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ആരെ വിശ്വസിച്ചാലും അമേരിക്കയെ നമ്പി മുന്നോട്ട് പോകരുത് എന്ന പാഠം അവർ ഉൾക്കൊണ്ടിട്ടുണ്ട്.

അതുകൊണ്ടായിരിക്കും ഇനി യുക്രൈന്റെ ഭാവി നിർണയിക്കുന്നത് റഷ്യ ആയിരിക്കുമെന്ന് സെലൻസിക്ക് തിരിച്ചറിവുണ്ടായിരിക്കുന്നത്. അതുകൊണ്ട് അനുനയ നീക്കത്തിന് ചുക്കാൻ പിടിച്ച് മുന്നോട്ട് നീങ്ങുകയാണ് യുക്രൈൻ നയതന്ത്രഞ്ജരും. അതിന്റെ ഭാഗമായി യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻ‌സ്‌കി തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

പുടിനുമായി ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്‌കി എടുത്ത് പറഞ്ഞിട്ടുണ്ട്. യുക്രെയിനിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ പുടിൻ തയ്യാറായി നിൽക്കുകയാണെങ്കിൽ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും സെലൻസ്‌കി വ്യക്തമാക്കിയിട്ടുണ്ട്. ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു സെലെൻസ്കിയുടെ പ്രതികരണം.

യുക്രെയിനിൽ നിന്നുള്ള സൈനിക പിൻമാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിൻ ഉറപ്പു നൽകണം എന്നതാണ് വ്യവസ്ത. അത് പാലിച്ചാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്നതിൽ തീരുമാനം രാജ്യം സ്വീകരിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തർക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യപ്പെടണമെന്നും സെലെൻസ്‌കി പറഞ്ഞിട്ടുണ്ട്. റഷ്യൻ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ, ഈ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ താൻ തയ്യാറാണെന്ന് യുക്രെനിയൻ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പുടിനെ ഏത് വിധേനയും കാണാൻ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് തീരുമാനവും ഹിതപരിശോധനയിലൂടെ കടന്നു പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാകുന്നില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നു തന്നെ കരുതേണ്ടി വരുമെന്നും സെലെൻസ്കി പറഞ്ഞു.

'ഇത് എല്ലാവർക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങൾക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യർക്കും സുരക്ഷ ആഗ്രഹിക്കുന്ന യുക്രൈനിനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യയ്ക്കും', വൊളോദിമർ സെലെൻസ്‌കി പറഞ്ഞു.

കഴിഞ്ഞ ദിവസം നാറ്റോയെ നിശിതമായി വിമർശിച്ച് സെലൻസ്കി രംഗത്ത് എത്തിയിരുന്നു. നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണ് എന്നാണ് കഴിഞ്ഞ ദിവസം സെലൻസ്‌കി പ്രതികരിച്ചത്.മാത്രമല്ല റഷ്യയുമായുള്ള സമാധാന ചർച്ചകളിൽ അംഗീകരിക്കുന്ന ഏത് കരാറും ഉക്രെയ്‌നിലെ ജനഹിതപരിശോധനയ്ക്ക് സമർപ്പിക്കുമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.'ഞാൻ എല്ലാ ചർച്ചാ ഗ്രൂപ്പുകളോടും ഇത് വിശദീകരിച്ചു: ഈ മാറ്റങ്ങളെല്ലാം നിങ്ങൾ പറയുമ്പോൾ അവ ചരിത്രപരമാകാം... ഞങ്ങൾ ഒരു ജനഹിതപരിശോധനയ്ക്ക് വിടും. .'ഉക്രേനിയൻ മാധ്യമമായ സസ്പിൽനെയോട് സംസാരിച്ച സെലസ്‌കി പറഞ്ഞു

ചർച്ചകളുടെ ഒരു ഭാഗം വിട്ടുവീഴ്ചകൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യുമെന്നും ഉക്രെയ്ൻ നാറ്റോയിൽ ചേരണമോ എന്നതിനെക്കുറിച്ച് ദീർഘമായി സംസാരിക്കുമെന്നും പ്രസിഡന്റ് സെലെൻസ്കി കൂട്ടിച്ചേർത്തു.
ഉക്രെയ്നെ നാറ്റോയിൽ പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു, കാരണം അതിലെ അംഗരാജ്യങ്ങൾ റഷ്യയെ ഭയപ്പെടുന്നു, കാരണം ഞങ്ങൾ എല്ലാവരും ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്.

'ഒന്നുകിൽ ഉക്രൈനെ അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം. അല്ലെങ്കിൽ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവർക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം,'' സെലൻസ്‌കി പറഞ്ഞതായി ഉക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാറ്റോയിൽ തങ്ങൾ അംഗമായില്ലെങ്കിൽ പോലും നാറ്റോ അംഗരാജ്യങ്ങൾക്ക് ഉക്രൈന് വേണ്ട സെക്യൂരിറ്റി നൽകാമെന്നും എങ്കിലേ യുദ്ധം അവസാനിക്കൂവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതിന് ശേഷം ഞങ്ങൾ പറയാം, നാറ്റോയിൽ അംഗമാവാതെ തന്നെ നാറ്റോയിലെ അംഗരാജ്യങ്ങൾക്ക് ഞങ്ങൾക്ക് സെക്യൂരിറ്റി ഗ്യാരണ്ടി തരാം, എന്ന്. അവിടെയാണ് കോംപ്രമൈസ്. അവിടെയാണ് യുദ്ധത്തിന്റെ അവസാനം,'' സെലൻസ്‌കി കൂട്ടിച്ചേർത്തു.

റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. 'ദയവായി റഷ്യയുടെ യുദ്ധായുധങ്ങൾ സ്പോൺസർ ചെയ്യരുത്. അധിനിവേശക്കാർക്ക് യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവർക്ക് മുന്നിൽ അടയ്ക്കുക. അവർക്ക് നിങ്ങളുടെ ഉൽപ്പന്നം കയറ്റുമതി ചെയ്യരുത്. ഊർജ്ജ വിഭവങ്ങൾ നിഷേധിക്കുക. ഉക്രൈനിൽ നിന്ന് പിന്മാറാൻ റഷ്യയെ പ്രേരിപ്പിക്കുക.' - സെലെൻസ്‌കി പറഞ്ഞു.

അതേസമയം, യുദ്ധം രൂക്ഷമായ യുക്രെയ്നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. യുക്രെയ്‌‌നു ജൈവ, രാസായുധങ്ങൾ ഉണ്ടെന്ന റഷ്യൻ ആരോപണം തികച്ചും വസ്‌തുതാ വിരുദ്ധമാണ്. യുക്രെയ്‌നു മേൽ ജൈവ, രാസായുധങ്ങൾ പ്രയോഗിക്കാൻ റഷ്യ ആലോചിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത്തരം ആരോപണങ്ങളെന്നും ജോ ബെഡൻ പറഞ്ഞിട്ടുണ്ട്.

യുക്രെ‌യ്‍നിൽ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ പെന്റഗൺ യുക്രെയ്‌നിനെ സഹായിക്കുമെന്നും ബൈഡൻ പറഞ്ഞു. അതിനിടെ കനത്ത പോരാട്ടത്തിനൊടുവിൽ കീവ് പ്രാന്തപ്രദേശമായ മകാരിവിൽ നിന്ന് റഷ്യൻസൈന്യത്തെ തുരുത്തിയതായി യുക്രെയ്‌ൻ അവകാശപ്പെട്ടു. മരിയുപോൾ നഗരം വളഞ്ഞു പിടിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോൾ കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനവും യുക്രെയ്ൻ നേരത്തേ തള്ളിയിരുന്നു. 

യുക്രെയ്നുമായുള്ള ചർച്ചകൾ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്നു റഷ്യ പ്രതികരിച്ചു. യുക്രെയ്നെ സ്വാധീനിക്കാൻ കഴിയുന്ന രാജ്യങ്ങൾ ചർച്ചകളിൽ ക്രിയാത്മകമായി പ്രതികരിക്കാൻ സമ്മർദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച തുടർന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല. 

ഉക്രൈനിൽ റഷ്യ അതിനിവേശം തുടങ്ങി 28 ദിവസം പിന്നിട്ടിടും യാതൊരു അയവും ഇല്ലാതെയാണ് പുടിൻ മുമ്പോട്ട് പോകുന്നത്. ഇതുവരെ നടത്തിയ ചർചകളും പരാജയമായിരുന്നു. ഇപ്പോൾ ജനവാസ മേഘലയിലും, സ്ത്രീകളും കുട്ടികൾ അഭയം തേടിയ സ്‌കൂളും പള്ളികൾക്കും നേരെയാണ് ആക്രമണം നടത്തുന്നത്. ഉക്രൈനിലെ ഒരു ആശുപത്രിയും റഷ്യ തകർത്തിരുന്നു. അതിൽ നിരവധി പേർക്ക് പരുക്കും ഒരു ഗർഭിണിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends