Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

റഷ്യയുടെ വമ്പൻ ബോംബിംങ്... ആയുധകലവറ തുറക്കുന്നു... യുദ്ധക്കപ്പൽ വ്യൂഹം തീരത്ത്... കാര്യങ്ങൾ കൈവിട്ടു പോയി... പുടിൻ പിന്നോട്ടില്ലെന്ന്... അതിഭയാനകമായ സാഹചര്യങ്ങൾ

24 MARCH 2022 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രൈൻ റഷ്യ യുദ്ധ അടുത്ത തലത്തിലേക്ക് കടക്കുന്ന സൂചനകളാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ മുതൽ നാറ്റോയേയും അമേരിക്കയേയും തള്ളിപ്പറഞ്ഞ് കൊണ്ട് സെലൻസ്കി രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകൾ പ്രകാരം പുടിനുമായി ചർച്ച ന‌ടത്തി ധാരണയിലെത്താം എന്ന് പറഞ്ഞകിന് തൊട്ട് പിന്നാലെ യുക്രൈനിലെ നഗരങ്ങൾ നരഗവാതിലായി മാറുകയാണ്. ശവപ്പറമ്പുകൾ പോലെയാണ് ഇപ്പോൾ പ്രമുഖ നഗരങ്ങൾ മാറിയിരിക്കുന്നത്.

തെക്കൻ തുറമുഖനഗരമായ മരിയുപോളിൽ രക്തരൂഷിതമായ ചെറുത്തുനിൽപ് തുടരവേ, യുക്രെയ്നിൽ ജനവാസകേന്ദ്രങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി മുന്നേറുകയാണ്. റഷ്യയുടെ തിരിച്ചടിയിൽ ഇനിയും യുക്രൈന് പിടിച്ച് നിൽക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. അത്രയധികം ക്ഷീണിതരാണ് അവർ. അംഗബലത്തിലും ആയുധബലത്തിലും.

കീവിന്റെ വടക്കൻ പ്രദേശങ്ങളിൽ കനത്ത പീരങ്കിയാക്രമണം ഇന്നലെ മുഴുവൻ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടിയിട്ടുണ്ട്. അതിലും ഭയപ്പെടുത്തുന്നത് പുതിയ നീക്കങ്ങളാണ്... യുക്രെയ്ൻ തീരത്ത് റഷ്യൻ നാവികസേനയെ വിന്യസിച്ചിരിക്കുകയാണ്. അതിലൂടെ ഒരു ആക്രമണം ഉണ്ടായിക്കഴിഞ്ഞാൽ തുറമുഖ പ്രദേശം തകർന്ന് തരിപ്പണമാകും എന്നതിൽ ഒരു സംശയവുമില്ല.

വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകൾ യുക്രെയ്ൻ തീരത്തോട് അടുക്കുന്നു.

മരിയുപോളിൽ ചെറുത്തുനിൽപ് ശക്തമായി തുടരുകയാണ്. തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്ന മരിയുപോളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ യുക്രെയ്ൻ നീക്കം നടത്തുന്നതിനിടെയാണു മാരക ശേഷിയുള്ള രണ്ട് ബോംബുകൾ വന്നു വീണത്. രണ്ടു ലക്ഷത്തോളം പേരാണു നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെയും മൃതദേഹങ്ങൾക്കിടയിലൂടെയും വളരെ ശ്രമകരമായാണു രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.

നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. നിരന്തരമായ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെല്ലാം തകർന്ന നഗരത്തിന്റെ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, കീവിലെ തന്ത്രപ്രധാനമായ മക്കാറിവ് പട്ടണം തിരിച്ചു പിടിച്ചതായി യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട്.

വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ പതിനായിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്ന മരിയുപോളിലേക്ക് അടിയന്തര സഹായമെത്തിക്കാൻ വെടിനിർത്തലിന് യുക്രെയ്ൻ അഭ്യർഥിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ റഷ്യയുടെ കരയാക്രമണം ശക്തമായ ചെറുത്തുനിൽപു നേരിടുകയാണ്.

കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ കണക്ക് കൂട്ടൽ. ഈ സാഹചര്യത്തിൽ പുട്ടിൻ രാസായുധങ്ങൾ ഉപയോഗിച്ചേക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. രാസ, ജൈവായുധങ്ങൾ യുക്രെയ്നിലുണ്ടെന്ന റഷ്യയുടെ ആരോപണം അവർ അത് ഉപയോഗിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, യുക്രെയ്നുമായുള്ള ചർച്ചകൾ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്നു റഷ്യ പ്രതികരിച്ചു. യുക്രെയ്നെ സ്വാധീനിക്കാൻ കഴിയുന്ന രാജ്യങ്ങൾ ചർച്ചകളിൽ ക്രിയാത്മകമായി പ്രതികരിക്കാൻ സമ്മർദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച തുടർന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.

ഉക്രൈനിൽ റഷ്യ അതിനിവേശം തുടങ്ങി 28 ദിവസം പിന്നിട്ടിടും യാതൊരു അയവും ഇല്ലാതെയാണ് പുടിൻ മുമ്പോട്ട് പോകുന്നത്. ഇതുവരെ നടത്തിയ ചർചകളും പരാജയമായിരുന്നു. ഇപ്പോൾ ജനവാസ മേഘലയിലും, സ്ത്രീകളും കുട്ടികൾ അഭയം തേടിയ സ്‌കൂളും പള്ളികൾക്കും നേരെയാണ് ആക്രമണം നടത്തുന്നത്. ഉക്രൈനിലെ ഒരു ആശുപത്രിയും റഷ്യ തകർത്തിരുന്നു. അതിൽ നിരവധി പേർക്ക് പരുക്കും ഒരു ഗർഭിണിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

ഇതിനകം 1100 മിസൈലുകളാണു യുക്രെയ്നിൽ പതിച്ചതെന്ന് യുഎസ് സേന വിലയിരുത്തുന്നു. ഒരു കോടിയിലേറെ പേർ വീടുവിട്ടു പലായനം ചെയ്തെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതിൽ 35 ലക്ഷം പേർ അയൽരാജ്യങ്ങളിൽ അഭയം തേടി. 900 നാട്ടുകാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച യുഎൻ, യഥാർഥ സംഖ്യ ഇതിലുമേറെയാണെന്നു വ്യക്തമാക്കി. 

സമാധാന ചർച്ചകളും ലക്ഷ്യം കാണാതെ തുടരുകയാണ്. വെടിനിർത്തുകയും റഷ്യൻസേന പിന്മാറുകയും ചെയ്യുമെങ്കിൽ നാറ്റോ അംഗത്വ നീക്കം യുക്രെയ്ൻ ഉപേക്ഷിക്കാമെന്നു പ്രസിഡന്റ് സെലെൻസ്കി പറഞ്ഞത് മറ്റ് നിവർത്തി ഒന്നും ഇല്ലാതെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends