Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇറാനും സൗദിയും ഒന്നിക്കുന്നു..നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനും ദൗത്യങ്ങൾ പുനരാരംഭിക്കുന്നതിനും, ഇറാനും സൗദി അറേബ്യയും തമ്മിൽ ധാരണയായി..ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ ചർച്ച നടന്നു, അതോടെയാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപനം നടത്തിയത്..

11 MARCH 2023 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അങ്ങനെ 7 വർഷത്തിന് ശേഷം ഇറാനും സൗദിയും ഒന്നിക്കുന്നു എന്നുള്ള തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനും ദൗത്യങ്ങൾ പുനരാരംഭിക്കുന്നതിനും ഇറാനും സൗദി അറേബ്യയും തമ്മിൽ ധാരണയായി എന്നുള്ള വാർത്തകളാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്നത്..ബന്ധം വിച്ഛേദിക്കപ്പെട്ട് ഏഴ് വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും വീണ്ടും ഒരുമിക്കുന്നത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ചർച്ചക്കു ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപനം നടത്തിയത്. 2016ൽ ഷിയാ പുരോഹിതൻ നിമർ അൽ നിമറിനെ സൗദി വധിച്ചതിനെ തുടർന്ന് ഇറാനിലെ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.രണ്ട് മാസത്തിനുള്ളിൽ ബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനും ഇറാനും സൗദിയും സമ്മതിച്ചതായി ഇരു രാജ്യങ്ങളുടെയും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

 

ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇരുരുവരും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ധാരണയിലെത്തിയത്. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത് ചൈനയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ചകൾക്കൊടുവിൽ ഇറാനും സൗദി അറേബ്യയും നയതന്ത്ര ബന്ധം പുനരാരംഭിക്കാനും രണ്ട് മാസത്തിനുള്ളിൽ എംബസികൾ വീണ്ടും തുറക്കാനും സമ്മതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.ഇറാന്റെ ഔദ്യോഗിക ടിവി നൂർ ന്യൂസ്ചൈനയിൽ ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ കൂടിക്കാഴ്ച്ച ദൃശ്യമാകുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയുടെ സർക്കാർ ഏജൻസിയായ സൗദി പ്രസ് ഏജൻസിയും (എസ്പിഎ) റിപ്പോർട്ട് സ്ഥിരീകരിച്ചു.

 

പരസ്‌പരം പരമാധികാരം മാനിക്കാമെന്നും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയിൽ ഏജൻസി പ്രസിദ്ധീകരിച്ചു. 2001ൽ ഒപ്പുവച്ച സുരക്ഷാ സഹകരണ കരാർ സജീവമാക്കാൻ സൗദിയും ഇറാനും സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.മിഡിൽ ഈസ്റ്റിലെ ശക്തരായ രാജ്യങ്ങളാണ് ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങൾക്കിടയിലും മതപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇറാൻ ഷിയാ മുസ്ലീങ്ങളുടെ ആധിപത്യമുള്ള രാജ്യമാണെങ്കിൽ സൗദി അറേബ്യ സുന്നി മുസ്ലീങ്ങളുടെ രാജ്യമാണ്. പ്രാദേശിക ആധിപത്യത്തെച്ചൊല്ലി ഇരുവരും പണ്ടേ കലഹത്തിലാണ്.2016 ൽ സൗദി അറേബ്യ ഒരു പ്രമുഖ ഷിയ പുരോഹിതനെ തൂക്കിലേറ്റിയതോടെ ഇറാനിൽ സൗദികൾക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെട്ടു. സൗദി നയതന്ത്രജ്ഞരെ ഇറാനിയൻ പ്രതിഷേധക്കാർ ആക്രമിച്ചതിനെ തുടർന്ന് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങൾക്കിയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ലെബനൻ, സിറിയ, യെമൻ തുടങ്ങിയ പ്രാദേശിക വിഷയങ്ങളിൽ സൗദി അറേബ്യയും ഇറാനും തമ്മിൽ സംഘർഷം നിലനിന്നിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാമെന്നും പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും അയൽരാജ്യമായ ഇറാഖ് 2021 ഏപ്രിൽ മുതൽ ഇറാനും സൗദി അറേബ്യയും തമ്മിൽ നിരവധി റൗണ്ട് ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും ജൂലൈയിൽ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിനു ശേഷം ചർച്ചകളൊന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല.അതെ സമയം സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രോഷാകുലനായിരുന്നു. സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെങ്കിലും ഇറാനെതിരെ ഗൾഫ് രാജ്യങ്ങളുമായി സഖ്യമുണ്ടാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നു. ഈ ശ്രമത്തിൽ സൗദി അറേബ്യയും ഒപ്പം നിന്നിരുന്നു. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന വാർത്ത ഇസ്രായേൽ നേതാക്കളെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends