ഭീഷണി വേണ്ടെന്ന് ചൈനയോട് യു.എസ്, യു.കെ., ആസ്‌ട്രേലിയ . ആണവമുങ്ങിക്കപ്പല്‍ വിഴുങ്ങും. പുടിനും മുന്നറിയിപ്പ്.

അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ന്യൂസ്റ്റാര്‍്ട്ട് കരാറില്‍ നിന്ന് റഷ്യ പിന്‍മാറിയതിന് പിന്നാലെ റഷ്യയുടെയും ചൈനയുടെയും ഭീഷണി നേരിടാന്‍ അമേരിക്ക, യുകെ, ആസ്‌ട്രേലിയ സഖ്യത്തിന് രൂപം നല്കി. ചൈനയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് യുഎസ് മുന്നേറ്റം. ആയുധ ശേഖരണവും പരസ്പരം കൈമാറലുമാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ഇന്തോ-പസിഫിക് മേഖലയില്‍ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും ആണവ മുങ്ങിക്കപ്പല്‍ പദ്ധതി പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് എന്നിവര്‍ സാന്‍ ഡീഗോയില്‍ നടത്തിയ ഉച്ചകോടിക്കു ശേഷമായിരുന്നു പ്രഖ്യാപനം.
ഇതനുസരിച്ച്, കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചശേഷം 2030 കളുടെ തുടക്കത്തില്‍ ഓസ്‌ട്രേലിയയ്ക്ക് യുഎസ് 3 ആണവ മുങ്ങിക്കപ്പലുകള്‍ നല്‍കും. ആവശ്യമെങ്കില്‍ രണ്ടെണ്ണം കൂടി വില്‍ക്കാനും വ്യവസ്ഥയുണ്ട്. വരും വര്‍ഷങ്ങളില്‍ ആണവ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് യുഎസ് 460 കോടി ഡോളര്‍ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ്, ബ്രിട്ടിഷ് സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാവും ഇവ നിര്‍മിക്കുക.
ഇന്ത്യന്‍ സമുദ്രവും ദക്ഷിണ ചൈന കടല്‍ ഉള്‍പ്പെടെ പശ്ചിമ, മധ്യ പസിഫിക് സമുദ്രവും ചേര്‍ന്നതാണ് ഇന്തോ-പസിഫിക് മേഖല. തയ്‌വാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ബ്രൂണയ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ദക്ഷിണ ചൈന കടല്‍ മുഴുവന്‍ സ്വന്തമാണെന്നാണ് ചൈനയുടെ അവകാശവാദം. പദ്ധതിക്കെതിരെ നിശിതമായ വിമര്‍ശനവുമായി ചൈനയും റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കരിങ്കടലിനു മുകളില്‍ റഷ്യന്‍ യുദ്ധവിമാനവും യുഎസിന്റെ ഡ്രോണും കൂട്ടിയിടിച്ചതും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനവും യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണുമാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്യന്‍ കമാന്‍ഡ് അറിയിച്ചു.
രാജ്യാന്തര വ്യോമ സ്ഥലത്ത് എംക്യു-9 വിമാനം പതിവു പരിശോധനകള്‍ നടത്തുകയായിരുന്നുവെന്നും റഷ്യന്‍ വിമാനം ഇടിക്കുകയായിരുന്നുവെന്നും യുഎസ് എയര്‍ഫോഴ്‌സ് യൂറോപ്പ് ആന്‍ഡ് എയര്‍ ഫോഴ്‌സസ് ആഫ്രിക്ക കമാന്‍ഡര്‍ ജനറല്‍ ജയിംസ് ഹെക്കര്‍ പറഞ്ഞു. എംക്യു-9 പൂര്‍ണമായി ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായി. റഷ്യയുടെ ഭാഗത്തുനിന്ന് പ്രഫഷനലല്ലാത്ത സുരക്ഷിതമല്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂ സ്റ്റാര്‍ട്ട്' അണ്വായുധ കരാറില്‍നിന്നു റഷ്യ പിന്മാറിയത് ആഗോള തലത്തില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു വിലയിരുത്തപ്പെട്ടിരുന്നു. കരാറിന്റെ കാലാവധി കഴിയുന്ന 2026 വരെ ചില കാര്യങ്ങളില്‍നിന്നു വ്യതിചലിക്കില്ലെന്നു റഷ്യ പറയുമ്പോഴും അത് യുഎസിനുണ്ടാക്കുന്ന ആശങ്ക ചെറുതല്ല.കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളായ യുഎസും റഷ്യയും തമ്മില്‍ പലതരത്തിലുള്ള ആണവ കരാറുകള്‍ ഉണ്ടായിരുന്നു. ആണവായുധങ്ങള്‍ നിര്‍മിക്കുക, വിന്യസിക്കുക തുടങ്ങിയവ പരിമിതപ്പെടുത്താനുള്ള നിബന്ധനകളാണ് ഈ കരാറില്‍. അതുകൊണ്ടുതന്നെ പുട്ടിന്‍ ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുമ്പോള്‍ അതു ശീതയുദ്ധകാലത്തെ ആയുധ മത്സരത്തിന്റെ തനിയാവര്‍ത്തനം ആകുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം ഈ ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
കരാര്‍ പ്രകാരം, വിന്യസിച്ചിരിക്കുന്ന ആണവായുധ ശേഖരത്തിന്റെ എണ്ണം 1,550 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
പത്തുവര്‍ഷത്തേക്കായിരുന്നു കരാര്‍. വീണ്ടും അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടാനും വ്യവസ്ഥയുണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപിന്റെ കാലത്ത്, കരാര്‍ റഷ്യയ്ക്ക് അനുകൂലമാണെന്ന് ആരോപിച്ച് യുഎസ് അതു പുതുക്കിയില്ല. പിന്നീട് പലവട്ടം ചര്‍ച്ചകള്‍ക്കു ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. ബൈഡന്‍ അധികാരത്തില്‍ കയറിയതിനു പിന്നാലെ 2021 ഫെബ്രുവരി 3ന് കരാര്‍ അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടി. 2026 വരെ പ്രാബല്യത്തിലുണ്ടായിരുന്ന കരാറില്‍നിന്നാണ് പുട്ടിന്‍ സാങ്കേതികമായി പിന്മാറിയത്.
ഇപ്പോള്‍ റഷ്യ ചൈനയുമായി കൂട്ടുചേര്‍ന്ന് കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് യുഎസ്, യുകെ, ആസ്‌ട്രേലിയ സഖ്യം ആണവമുങ്ങിക്കപ്പല്‍ മേഖലയിലേയ്ക്ക് സഹകരണം വ്യാപിപ്പിക്കുന്നത്. റഷ്യ കൂടുതല്‍ ആയുധശേഖരം നടത്തി കഴിഞ്ഞാല്‍ അത് യുക്രൈന്റ മേല്‍ പ്രയോഗിക്കാമെന്ന ഭയവും വേട്ടയാടുന്നുണ്ട്.
https://www.facebook.com/Malayalivartha























