Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

 ഭീകരവാദ ഫണ്ടിംഗും ഇമ്രാന്‍ഖാന്‍ പുറത്തിറങ്ങില്ല പാക് തെരുവുകള്‍ കത്തുന്നു.

17 MARCH 2023 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

തോഷഖാന കേസില്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് കോടതി നിര്‍ദ്ദശിച്ചിരിക്കുകയാണ്. കോടതിയില്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് സെഷന്‍സ് ജഡ്ജി സഫര്‍ ഇക്ബാല്‍ പറഞ്ഞതായി പാകിസ്താനിലെ പ്രമുഖ മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 28ന് സെഷന്‍സ് കോടതിയില്‍ ഹാജരാവണമെന്നാണ് ഇമ്രാന്‍ ഖാന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍, മറ്റ് കോടതികളില്‍ ഹാജരാകേണ്ടതിനാല്‍ ഇത് ഒഴിവാക്കിത്തരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇമ്രാന്‍ ഖാന്‍ പലതവണ കോടതിയില്‍ ഹാജരാവാനുള്ള ഉത്തരവുകള്‍ ലംഘിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇമ്രാന്‍ ഖാനെ ഇന്ന് രാവിലെ 10 മണി വരെ അറസ്റ്റ് ചെയ്യരുതെന്ന് ലാഹോറിലെ ഒരു കോടതി ഉത്തരവിട്ടിരുന്നു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയതിനു പിന്നാലെ ലാഹോറിലെ തെരുവുകളില്‍ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. ഇന്ന് പൊലീസ് വീണ്ടും എത്തിയെങ്കിലും ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിട്ടില്ല. തെരുവില്‍ പൊലീസുകാരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.

കഴിഞ്ഞ ദിവസം ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നിലെത്തിയ പൊലീസിനെ പിടിഐ പാര്‍ട്ടി പ്രവര്‍ത്തര്‍ തടഞ്ഞു. ഇവര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. അറസ്റ്റിനു വഴങ്ങിയാല്‍ കൊലപ്പെടുമെന്ന് ഭയമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച സംഭാവനകളും സമ്മാനങ്ങളും അനധികൃതമായി വിറ്റ് പണം സംബന്ധിച്ചു എന്നാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്. ഇത്തരത്തില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' ഖജനാവിലേക്ക് മാറ്റും. പിന്നീട് ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി ഇവ വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങി ഇവ പിന്നീട് മറിച്ചുവിറ്റു എന്നതാണ് ആരോപണം. ഇത് കൂടാതെ ഭീകരവാദ ഫണ്ടിംഗ്, വിദേശത്തു നിന്ന് സംഭാവന സ്വീകരണം, കൊലപാതകശ്രമം തുടങ്ങിയ കേസുകളും അദ്ദേഹത്തിന് ഉണ്ട്.

തോഷാഖാന കൂടാതെ ഭീകരവാദ ഫണ്ടിംഗില്‍ പങ്കുണ്ടെന്നാരോപിച്ച് മൂന്നു കോടതികളാണ് ഇമ്രാന്‍ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് രാജ്യതാല്പര്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി സംഭാവന സ്വീകരിച്ചതിന്റെ വിശദാംശങ്ങളും കോടതിയുടെ പക്കലുണ്ട്. എന്നാല്‍ പാക് സര്‍ക്കാര്‍ തന്നോട് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ഇമ്രാന്റെ ആരോപണം. അറസ്റ്റിലാക്കിയാല്‍ ഏതുവിധേനേയും ജീവന്‍ അപായപ്പെടുത്തുന്നതിന് തയ്യാറായി നില്‍ക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം . കോടതി ഇമ്രാന്റെ വാദത്തോട് യോജിച്ചതിനാലാണ് അറസ്റ്റ് വിലക്കി ഉത്തരവിറക്കിയത്.

പാകിസ്ഥാനില്‍ ജനസമ്മിതിയുള്ള നേതാവായി ഇമ്രാന്‍ വളര്‍ന്നിരിക്കുന്നത് ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. അടുത്ത നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ഖാനെ മല്‍സരിപ്പിക്കാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. കൂടാതെ ഇമ്രാനെ ജയിലിലാക്കിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ സര്‍ക്കാരിന് വലിയ വിലയും നല്‌കേണ്ടി വരും. സൈന്യത്തിലും ഇമ്രാന്‍ അനുകൂലികള്‍ ധാരാളമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വളരെസൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇമ്രാന്‍ വിഷയം പാകിസ്ഥാനില്‍ വലിയ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്ന് കോടതിയും വിലയിരുത്തിയിട്ടുണ്ട്.

ഇമ്രാന്‍ സഹായം എത്തിച്ചു നല്കിയ ഭീകരവാദ സംഘടനകളെ സര്‍ക്കാര്‍ പരമാവധി അടിച്ചമര്‍ത്തി കൊണ്ടിരിക്കുകയാണ്. പകരം പാക് താലിബാന് സര്‍ക്കാര്‍ എല്ലാ സഹായം ചെയ്യുന്നുമുണ്ട്. പാക് താലിബാനാകട്ടെ അവരുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകിസ്ഥാനില്‍ കളമൊരുക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി പോലീസ് എത്തിയപ്പോഴൊക്കെ വലിയ ജനകീയ പ്രതിഷേധമാണുണ്ടായത്. എന്നുമാത്രമല്ല അവര്‍ക്കിടയിലേയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാറിലിരുന്ന് പോലീസിനെതിരെ മാര്‍ച്ച് നയിക്കാന്‍ ഇമ്രാനുമുണ്ടായിരുന്നെന്നത് സര്‍ക്കാരിന് വന്‍ നാണക്കേടായി മാറിയിരിക്കുകയാണ്. കോടതി കീഴടങ്ങാന്‍ നല്കിയിരിക്കുന്ന അവസരം ഉപയോഗിച്ചില്ലെങ്കില്‍ ഇമ്രാന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ പൂട്ടാനാണ് പാക് നീക്കം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (34 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (46 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (49 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends