Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

47,000 ഡോളര്‍ മൂല്യമുള്ള 17 സമ്മാനങ്ങളാണ് ഇന്ത്യയില്‍നിന്നു ലഭിച്ചത്. ആകെ 2.5 ലക്ഷം ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ ട്രംപ് സൂക്ഷിച്ചിട്ടുണ്ട്.

21 MARCH 2023 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. പ്രസിഡണ്ടായിരുന്ന കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങളെ കുറിച്ച് സത്യസന്ധവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ നല്കാത്തതിനാലാണ് ട്രംമ്പ് ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. ട്രംമ്പിന്റെ രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലായേക്കാവുന്ന ആരോപണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ട്രംമ്പിനെതിരെ വലിയ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത്. പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് ഇമ്രാന്‍ഖാനും ഇത്തരമൊരു കേസിലാണ് വിചാരണ നേരിടുന്നത്. ഇമ്രാന് ലഭിച്ച വിദേശ സമ്മാനങ്ങളിലേറെയും വില്‍ക്കുകയോ, ഒളിപ്പിക്കുകയോ ചെയ്‌തെന്ന കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ കോടതി. ഇതേ സാഹചര്യത്തിലാണ് ട്രംപും എത്തിചേര്‍ന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍നിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങളില്‍ പലതും മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 47,000 ഡോളര്‍ മൂല്യമുള്ള 17 സമ്മാനങ്ങളാണ് ഇന്ത്യയില്‍നിന്നു ലഭിച്ചത്. ആകെ 2.5 ലക്ഷം ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ ട്രംപ് സൂക്ഷിച്ചിട്ടുണ്ട്.

ഡെമോക്രാറ്റ് പാര്‍ട്ടി സമിതിയാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നരേന്ദ്ര മോദിയെ കൂടാതെ മുന്‍ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുള്‍പ്പെടെയാണു ട്രംപിനു സമ്മാനങ്ങള്‍ കൈമാറിയത്. സൗദി വാളുകള്‍, ഇന്ത്യന്‍ ആഭരണങ്ങള്‍, ട്രംപിന്റെ വലിയ പോര്‍ട്രെയിറ്റ് തുടങ്ങിയവയാണു സമ്മാനങ്ങളുടെ കൂട്ടത്തില്‍ വിലയേറിയവ. പ്രസിഡന്റിനു ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് അമേരിക്കന്‍ നിയമം.

സമ്മാനങ്ങളുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നു ഡെമോക്രാറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആരോപിക്കുന്നു. യുഎസിന്റെ 45-ാം പ്രസിഡന്റായിരുന്ന ട്രംപ്, 2017 മുതല്‍ 2021 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്. നൂറിലേറെ വിദേശസമ്മാനങ്ങളെ പറ്റി ട്രംപ് വെളിപ്പെടുത്തിയില്ലെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. അധികാരത്തിലിരുന്ന സമയത്ത് കുടുംബാംഗങ്ങളുമൊത്ത് നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ ഉള്‍പ്പെടെയാണിത്. ട്രംമ്പ് വിദേശ സമ്മാനങ്ങള്‍ വെളിപ്പെടുത്താത്തതിന് പിന്നില്‍ അവയുടെ കൂടിയ മൂല്യമാണെന്നും പറയപ്പെടുന്നുണ്ട്.

എന്നാല്‍ തനിക്കെതിര നടക്കന്ന അന്വേഷണങ്ങളില്‍ കുറ്റക്കാരനായി കണ്ടാലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറില്ലെന്ന്  ഡോണള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ട്.
ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിജയത്തിലെത്തും വരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു. 2020ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്തതിലെ വീഴ്ചകളിലും ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.

അതേസമയം ബാങ്കുകളുടെ തകര്‍ച്ചയുടെ ഉത്തരവാദിത്വം ട്രംപിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നടക്കുന്ന ശ്രമവും അദ്ദേഹത്തിന് എതിരാകാനാണ് സാധ്യത. ട്രംപിന്റെ അധികാരവേളയില്‍ ചെറിയ ബാങ്കുകളുടെ സമ്മര്‍ദംമൂലം അവയുടെ നിയന്ത്രണങ്ങളില്‍ വലിയ അയവുവരുത്തി. 2018 മേയില്‍ പുതിയ നിയമനിര്‍മാണത്തിലൂടെ 250 ബില്യന്‍ ഡോളറിന്റെ  താഴെ ആസ്തിയുള്ള 'ചെറിയ' ബാങ്കുകള്‍ക്ക് കുറെയേറെ പ്രവര്‍ത്തന ഇളവുകള്‍ പ്രഖ്യാപിച്ചു കൊടുത്തു.
 ലീമാന്‍ മുതലായ വമ്പന്‍ ബാങ്കുകളുടെ തകര്‍ച്ചയെത്തുടര്‍ന്ന് 2008-10 കാലഘട്ടത്തില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ ബാങ്കുകളുടെമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. ചെറിയ ബാങ്കുകളെ ഈ നിയന്ത്രണങ്ങള്‍ ശ്വാസം മുട്ടിക്കുന്നെന്ന വിമര്‍ശനം കടുത്തതോടെയാണ്, റിപ്പബ്ലിക്കന്‍ നയങ്ങളുടെ ഭാഗമായി 'ചെറിയ' ബാങ്കുകളെ ട്രംപ് കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. സിലിക്കണ്‍ വാലി ഉള്‍പ്പടെയുള്ള ബാങ്കുകളുടെ തകര്‍ച്ച ട്രംപ് അനുവദിച്ചു കെടുത്ത ഇളവുകളും നിയമപരമായ കാര്യങ്ങളിലെ വിട്ടുവീഴ്ചയുമാണെന്നാണ് പ്രചരിപ്പിക്കുന്നത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ അമേരിക്ക കടന്നു പോകുന്നുവെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല. ഈ അവസരത്തില്‍ അമേരിക്കയെ തിരികെ കൊണ്ടു വരേണ്ടത് തന്റെ കടമയാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ താന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി വന്നില്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. തനിക്ക് മാത്രമേ മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ട്രംപും അനുയായികളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (19 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (31 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (34 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (50 minutes ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (1 hour ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends