മൂന്നരമാസം പ്രായമായ കുഞ്ഞ് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് അഞ്ച് ദിവസം...

മൂന്നരമാസം പ്രായമായ കുഞ്ഞ് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് അഞ്ച് ദിവസം. തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലാണ് കുഞ്ഞ് കുടുങ്ങിയത്. അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടിയുടെ അമ്മയെ രണ്ടു മാസത്തിനുശേഷം ഇപ്പോള്‍ കണ്ടെത്തി.
ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍, ഹാതെയ് പ്രവിശ്യയില്‍നിന്നാണ് മൂന്നരമാസം പ്രായമായ കുട്ടി വെറ്റിന്‍ ബെഗ്ദാസിനെ കണ്ടെത്തിയത്. രക്ഷിച്ചെടുത്തപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് കുട്ടിയുടെ അമ്മയെ തിരിച്ചറിഞ്ഞത്. ആശുപത്രില്‍ വച്ചാണ് അമ്മ യാസെമിന് 54 ദിവസത്തിനുശേഷം വെറ്റിനെ കൈമാറിയത്.
അദാനയിലെ ആശുപത്രിയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. പിന്നീട് അങ്കാറയിലേക്കു മാറ്റി. ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതോടെ കുട്ടിയെ വീണ്ടും അദാനയിലെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറുകയായിരുന്നു.കുട്ടിയുടെ അച്ഛനും രണ്ട് സഹോദരങ്ങളും ഭൂകമ്പത്തില്‍ മരിച്ചു.
https://www.facebook.com/Malayalivartha























