Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

റഷ്യ- യുക്രൈൻ യുദ്ധതോടെ ആഗോള സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞു, ഇനി രക്ഷ ഇന്ത്യയിൽ മാത്രം..ലോക സമ്പദ് വളർച്ചയുടെ പകുതിയും ഇന്ത്യയിൽ, ഇത് മോദി വിജയം

08 APRIL 2023 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കോവിഡ് കാല നഷ്ടത്തിൽ നിന്നും ലോകം കരകയരുന്നതിന് മുൻപ് റഷ്യ-യുക്രൈൻ യുദ്ധം വന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞിരിക്കുന്നു .റഷ്യ- ഉക്രെയ്ൻ യുദ്ധം കാരണമുളള സാമ്പത്തിക തകർച്ച, പണപ്പെരുപ്പം, കർശനമായ ധനനയം എന്നിവ തൊഴിൽ വിപണിയെ ദുർബലമാക്കി .തൊഴിൽ രഹിതരായ ആളുകളുടെ എണ്ണം 3 ദശലക്ഷം വർധിച്ചതോടെ ആഗോള തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയരുന്നു..ഇതോടെ സാമ്പത്തിക അടിത്തറ ഇളകി . ഇപ്പോഴും പിടിച്ചു നിൽക്കുന്നത് ഇന്ത്യയാണ് ,ഒപ്പം ചൈനയും വളർച്ചാനിരക്ക് കൈവരിച്ചിട്ടുണ്ട്..

ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കിയിരിക്കുന്നത് . മാത്രമാലാ ഐ എം എഫ് മേധാവി ഇന്ത്യയെ പ്രശംസിച്ചിട്ടുമുണ്ട് . ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുമെന്നും 2023 ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും ആണ് വഹിക്കുക എന്നുമാണ്
പ്രതീക്ഷിക്കുന്നതെന്നാണ് ജോർജീവ പറഞ്ഞത്.

 

 

 

 

ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന ഇടിവ് ആഗോളതലത്തിൽ പട്ടിണിയും ദാരിദ്ര്യവും ഉണ്ടാകാനുള്ള സാധ്യത വര്ധിപ്പിക്കുന്നുണ്ട് . .വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഏഷ്യൻ രാജ്യങ്ങളാകും കൂടുതൽ തിളങ്ങുക. 2023-ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു..അതേസമയം മറ്റുള്ള രാജ്യങ്ങളുടെ പ്രകടനം മന്ദഗതിയിലായിരിക്കുമെന്നും ക്രിസ്റ്റലീന വ്യക്തമാക്കി..

സാമ്പത്തിക രംഗത്തിന്റെ മന്ദഗതിയിലുള്ള വളർച്ച ഈ വർഷവും നീണ്ടുനിൽക്കുമെന്ന് ക്രിസ്റ്റലീന ജോർജീവ മുന്നറിയിപ്പ് നൽകി..അടുത്ത അഞ്ചുവർഷം ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ച മൂന്ന് ശതമാനത്തിലും താഴെയായിരിക്കും.. 1990ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കായാണ് ഐഎംഎഫ് പ്രവചിക്കുന്നത്..

ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം വ്യാപകമായ അനന്തരഫലങ്ങൾ ഉണ്ടായി. 2022 ലെ ആഗോള വളർച്ച ഏകദേശം പകുതിയായി കുറഞ്ഞു, അതായത് 6.1 ൽ നിന്ന് 3.4 ശതമാനമായെന്ന് ജോർജീവ അപറഞ്ഞു. മന്ദഗതിയിലുള്ള വളർച്ച കടുത്ത പ്രഹരം തന്നെയായിരിക്കും. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാൻ കൂടുതൽ ബുദ്ധിമുട്ടാണെന്ന് അവർ വ്യക്തമാക്കി. ദാരിദ്ര്യവും പട്ടിണിയും ഇനിയും വർദ്ധിച്ചേക്കാം എന്നും ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

കോവിഡ് കാല നഷ്ടത്തിൽനിന്നും ലോകം കരകയറിയില്ല എന്നാണ് തൊഴിലില്ലായ്മ അർത്ഥമാക്കുന്നത്, ഐഎൽഒ ഗവേഷ വിഭാഗം ഡയറക്ടർ റിച്ചാർഡ് സാമൻസ് പറഞ്ഞു. ചെലവിനനുപാതികമായി വേതനം വർധിക്കാത്തതിനാൽ ജീവിത നിലവാരം താഴുമെന്നും കൂടുതൽ പേർ പട്ടിണിയിലേയ്ക്ക് വീഴുമെന്നും കണ്ടെത്തലുണ്ട്.മാന്ദ്യമുണ്ടായാൽ സാഹചര്യംവഷളാകും.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ശരാശരി വളർച്ചാനിരക്ക് 3.8 ശതമാനത്തിൽ താഴെയാണ്. കൂടാതെ IMF പറയുന്നതനുസരിച്ച്, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏകദേശം 15% ഇതിനകം കടക്കെണിയിലാണ്, മറ്റൊരു 45% പേർ ഉയർന്ന കടബാധ്യതായും നേരിടുന്നു..റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതയിൽ കടുത്ത വ്യത്യാസങ്ങൾ കാണുന്നു. 2023ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, “ഏഷ്യ പ്രത്യേകിച്ച് ഒരു ശോഭയുള്ള സ്ഥലമാണ്,” എന്നും ജോർജിവ പറയുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നയരൂപകർത്താക്കൾ യോഗം ചേരുന്ന ഐ‌എം‌എഫിന്റെയും ലോക ബാങ്കിന്റെയും അടുത്ത ആഴ്‌ചത്തെ സ്‌പ്രിംഗ് മീറ്റിംഗുകൾക്ക് മുന്നോടിയായാണ് ജോർജിവ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.കുതിച്ചുയരുന്ന പണപ്പെരുപ്പനിരക്ക് നിയന്ത്രിക്കുന്നതിനായി ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് വാർഷിക മീറ്റിംഗുകൾ നടക്കുന്നത്..

വികസിത സമ്പദ്‌വ്യവസ്ഥകളിൽ 90 ശതമാനവും ഈ വർഷം അവരുടെ വളർച്ചാ നിരക്കിൽ ഇടിവ് കാണുമെന്ന് പ്രതീക്ഷിക്കുന്നതായും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക്, അവരുടെ കയറ്റുമതിക്കുള്ള ഡിമാൻഡ് ദുർബലമാകുന്ന സമയത്താണ് ഉയർന്ന വായ്പാ ചെലവ് വരുന്നതെന്നും ജോർജീവ പറഞ്ഞു.വികസിത സമ്പദ്‌വ്യവസ്ഥകളിൽ പണപ്പെരുപ്പത്തിന്റെ വെല്ലുവിളിയുമുണ്ട്

അമേരിക്കയും യൂറോപ്യൻ യൂണിയനും ഒക്കെ ചൈനയുമായുള്ള അവരുടെ വ്യാപാര ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്ന സാഹചര്യത്തിലാണ് ഇതെല്ലാം വരുന്നത്. ഈ വർഷം, ഏകദേശം 90 ശതമാനം വികസിത സമ്പദ്‌വ്യവസ്ഥകളും അവരുടെ വളർച്ചാ നിരക്കിൽ ഇടിവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് മേധാവി പ്രസ്‌താവിച്ചു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് അവരുടെ കയറ്റുമതി ഡിമാൻഡ് ദുർബലമായ സമയത്താണ് ഉയർന്ന വായ്‌പാ ചെലവുകൾ വരുന്നതെന്നും അവർ പറഞ്ഞു.

നിലവിലെ മാന്ദ്യം അർത്ഥമാക്കുന്നത്, ആളുകൾക്ക് അർഹമായ തൊഴിൽ ലഭ്യമാകുന്നില്ല എന്നതാണ്. പലർക്കും താഴ്ന്ന നിലവാരത്തിലുള്ള ജോലികൾ സ്വീകരിക്കേണ്ടി വരുന്നു. പലപ്പോഴും വളരെ കുറഞ്ഞ ശമ്പളത്തിൽ,മതിയായ മണിക്കൂറുകളില്ലാതെ. 15 നും 24 നും ഇടയിൽ പ്രായമുള്ള ആളുകൾ മാന്യമായ തൊഴിൽ കണ്ടെത്തുന്നതിലും നിലനിർത്തുന്നതിലും കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (28 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (51 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (10 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (10 hours ago)

Malayali Vartha Recommends