ഗര്‍ഭപാത്രത്തില്‍ വച്ച് കുഞ്ഞ് മരിച്ചു; പ്രസവിച്ചപ്പോള്‍ ജീവിതത്തിലേക്ക്, ഉത്തരം കിട്ടാതെ വൈദ്യശാസ്ത്രം

ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുക എന്നത് ഏതൊരു അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരുകാര്യമാണ്. ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നു വീഴുമ്പോള്‍, തങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തികളെന്ന് മാതാപിതാക്കള്‍ക്ക് തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവസാന നിമിഷം കുഞ്ഞ് എന്ന ആ പ്രതീക്ഷ നഷ്ടപ്പെടേണ്ടി വന്നാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ പോലും സാധിക്കില്ല.
അത്തരമൊരു നിമിഷത്തിലൂടെയാണ് യുകെ സ്വദേശികളായ ജോയ്‌സിലിന്‍ റോബസ്റ്റാനും ഭര്‍ത്താവ് ഇഗ്‌നേഷിയോയും കടന്നു പോയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ജോയ്‌സിലിന്‍ ഗര്‍ഭം ധരിക്കുന്നത്. പുതുതായി ജീവിതത്തിലേക്ക് എത്തുന്ന അതിഥിയെ വരവേല്‍ക്കാന്‍ ഇരുവരും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. പിറക്കാന്‍ പോകുന്ന തങ്ങളുടെ അരുമയ്ക്ക് അവര്‍ നോഹ എന്ന് പേരുമിട്ടു. എന്നാല്‍ അതിരില്ലാത്ത അവരുടെ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല.
പ്രസവത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടത്തിയ ചെക്കപ്പില്‍ ഡോക്റ്റര്‍മാര്‍ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ല എന്ന് കണ്ടെത്തി. അത് സംശയമായി തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അത് വാസ്തവമാണ് എന്ന് തെളിഞ്ഞു. കുഞ്ഞിന്റെ ഹൃദയം പ്രവര്‍ത്തന രഹിതമാവുക എന്നത് മരിച്ച അവസ്ഥ തന്നെയാണ് . അതിനര്‍ത്ഥം കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ വച്ച് തന്നെ മരിച്ചിരിക്കുന്നു എന്നാണ്. ഏറെ കഷ്ടപ്പെട്ടാണ് ഡോക്ടര്‍മാര്‍ ഈ വിവരം ജോയ്‌സിലിനെയും ഭര്‍ത്താവിനെയും അറിയിച്ചത്. ഇരുവര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വാര്‍ത്ത.
മരിച്ച കുഞ്ഞിനെ അധിക നേരം വയറ്റിനുള്ളില്‍ വയ്ക്കുന്നത് അമ്മയുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്, സുഖ പ്രസവം ഈ സമയത് ഒരിക്കലും സാധ്യമല്ല സിസേറിയനിലൂടെ കുഞ്ഞിന്റെ ശരീരം പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അങ്ങനെ ജോയ്‌സിലിനെ സിസേറിയനു വിധേയയാക്കി. വയറു കീറി കുഞ്ഞിനെ പുറത്തേക്ക് എടുക്കുമ്പോള്‍ ആ പിഞ്ചുശരീരം ചലനമറ്റു കിടക്കുകയായിരുന്നു.
താഴേക്കിടത്തി പൊക്കിള്‍ക്കൊടി മുറിച്ചപ്പോഴേക്കും കുഞ്ഞു അനങ്ങി, പിന്നെ കരഞ്ഞു, ഹൃദയം ഇടിച്ചു തുടങ്ങി. അവിശ്വസനീയമായ ഒരു രംഗമായിരുന്നു അത് എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ശാരീരികമായി ഏറെ വൈഷമ്യതകളോടെ ജീവന്റെ ഹൃദയമിടിപ്പ് കാണിച്ച കുഞ്ഞിനെ ഉടന്‍ തന്നെ തീവ്ര പരിചര വിഭാഗത്തിലേക്ക് മാറ്റി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ആ കുഞ്ഞ് മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ജോയ്‌സലിനും ഭര്‍ത്താവിനും മാത്രമല്ല, വൈദ്യശാസ്ത്രത്തിന് പോലും ഉത്തരം കിട്ടാത്ത ഒന്നായി മാറിയിരിക്കുകയാണ് നോഹയുടെ ജനനം. അമ്മയുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനയുടെയും ശക്തിയാവാം ഇങ്ങനെയൊരു സംഭവം. മിറാക്കില്‍ ചൈല്‍ഡ് കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























