വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!

കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റുകള്‍ പുറത്തുവിടുന്ന ബൂത്ത് തല അവലോകന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നു. പത്തനംതിട്ടയിലും എറണാകുളത്തും മികച്ച നേട്ടം പ്രതീക്ഷിക്കുമ്പോഴും, സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ആലപ്പുഴ ജില്ലയില്‍ തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. അമ്പലപ്പുഴയും കുട്ടനാടും അടക്കമുള്ള മണ്ഡലങ്ങളില്‍ മല്‍സരം പ്രവചനാതീതമാണെന്നാണ് ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍.
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് ബൂത്ത് തല കണക്കുകള്‍ നിരത്തി സി.പി.എം അവകാശപ്പെടുന്നു. ആറന്മുളയില്‍ വീണാ ജോര്‍ജ് 7000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് നിഗമനം. ത്രികോണ മല്‍സരത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ വലിയ തോതില്‍ പിടിക്കുമെന്നും ഇത് വീണയുടെ വിജയം എളുപ്പമാക്കുമെന്നും പാര്‍ട്ടി കരുതുന്നു. കോന്നിയില്‍ പി.യു. ജനീഷ് കുമാര്‍ 8000 വോട്ടിനും, അടൂരില്‍ പ്രജി കണ്ണന്‍ 4000 വോട്ടിനും വിജയിക്കും. റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി. തോമസും വിജയപ്രതീക്ഷയില്‍ മുന്നിലാണ്.
ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസത്തിലും അതേസമയം ചില മണ്ഡലങ്ങളിലെ അപ്രതീക്ഷിത തിരിച്ചടികളുടെ ആശങ്കയിലുമാണ് സി.പി.എം വോട്ടെണ്ണല്‍ ദിനത്തിലേക്ക് കാത്തിരിക്കുന്നത്. ഇന്നു നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ഈ കണക്കുകളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
https://www.facebook.com/Malayalivartha























