താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലികാവകാശമാണ്. പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഭരണഘടനാ പരമായി അധികാരമുണ്ടെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ല. ഭരണഘടന നല്‍കുന്ന മൗലികാവകാശപ്രകാരം പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹ പങ്കാളിയായി സ്വീകരിക്കാമെന്നും ആ സ്വാതന്ത്ര്യ പ്രകാരം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ മതത്തിന്റേയോ ജാതിയുടേയും പേരില്‍ മറ്റൊരാള്‍ക്കും ഇടപെടാനാവില്ല.
എന്നാൽ കഴിഞ്ഞ ദിവസം താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത് വളരെ നാടകീയമായ കാര്യങ്ങളാണ് . നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍. കോഴിക്കോട് താമരശേരി കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെയാണ് കോടതിക്ക് മുന്നില്‍ തമ്മിലടി. മുക്കം സ്വദേശി നിതാ ഷെറിന്‍റേയും ആണ്‍ സുഹ്യത്തായ ഷാമിലിന്‍റേയും സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. നിതയെ കാണാനില്ലെന്ന് മുക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതോടെ ഷാമിലിനൊപ്പം പോയ നിതയെ വിളിച്ച് വരുത്തി പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുമതി നല്‍കി. കോടതിക്ക് പുറത്ത് എത്തിയപ്പോള്‍ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂട്ടത്തല്ലുണ്ടായത്.പെണ്‍കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം കാമുകനും സുഹൃത്തുക്കളും തടഞ്ഞു. കൂട്ട അടിയില്‍ ചിലര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു ശേഷം പെണ്‍കുട്ടിയെ അനുനയിപ്പിച്ച് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. ഷാമിലിന്‍റെ കൂടെ വന്നവര്‍ ഇത് എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. തമ്മിലടി നടക്കുന്നതിനിടെ നിതയെ ഷാമിലിന്‍റെ സുഹ്യത്തുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോയി.പെൺകുട്ടിയോട് സംസാരിക്കുന്നതിനിടെ ഷാമിലിന്റെ സുഹൃത്തുക്കൾ പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവാക്കൾ മരകഷ്ണങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഇത് യുവാവ് എതിർത്തു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ അടിപിടിയായി. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല . സ്വന്തം ലിംഗത്തില്‍ പെട്ടവര്‍ക്കുവരെ ഒന്നിച്ച് സ്വസ്ഥമായി ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























