സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കൂടി. ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നിരുന്നു. പിന്നാലെ ഇന്ന് രാവിലെ സ്വർണവില വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലെ സ്വർണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുള്ള ചാഞ്ചാട്ടവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
വിവാഹ സീസണും ആഘോഷങ്ങളും അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ വൻ വർധന സാധാരണക്കാരായ ഉപഭോക്താക്കളെയും സ്വർണ്ണ വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























