Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

12 APRIL 2026 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...

കണ്ണൂർ ഡെന്റൽ കോളജിലെ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകൻ മകനെ ജാതി പറ‍ഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു.

കോളജിലെ 3 അധ്യാപകർക്കെതിരെയാണ് ആരോപണങ്ങൾ. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു.നിതിൻ രാജിനുനേരെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. പരീക്ഷയ്ക്ക് തോൽപിക്കുമെന്നും പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും

 

ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി നിതിന്റെ സഹോദരീഭർത്താവ് അശോകൻ,അടുത്ത ബന്ധു വിശ്വംഭരൻ എന്നിവർ പറഞ്ഞു. അധ്യാപകരിൽനിന്നു നേരിട്ട ദുരനുഭവം പറഞ്ഞു നിതിന്റേതായി ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയ്ന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ. ലതയുടെയും ഏക മകനായ ആർ.എൽ.നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്കു 2 മണിക്കാണ്

കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു രാവിലെ 11നു നിതിൻ രാജ് വീട്ടിലേക്കു വിളിച്ച് അച്ഛനോടും സഹോദരിമാരോടും സംസാരിച്ചിരുന്നു. വൈകിട്ടുള്ള ട്രെയിനിൽ വീട്ടിലേക്കു തിരിക്കാൻ ടിക്കറ്റ് എടുത്തതായും അറിയിച്ചിരുന്നു. ഇതിനു ശേഷം എന്തു പറ്റിയെന്ന് ആർക്കും അറിയില്ല. ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധു.

 

രണ്ടുമാസം മുൻപ് പനിച്ചുവിറച്ച് കിടന്നപ്പോൾ ഒറ്റയ്ക്കൊരു മുറിയിലേക്ക് മാറ്റി. ആ ദിവസങ്ങളിൽ സഹപാഠികളെ അകറ്റിനിർത്തി. അവരുമായുള്ള ആശയവിനിമയംപോലും ഹോസ്റ്റൽ അധികൃതർ തടഞ്ഞുവെന്നും നിതിൻരാജിന്റെ സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം.അശോക് കുമാർ പറഞ്ഞു. വിവരമറിഞ്ഞ് അശോക് കുമാറും ചില ബന്ധുക്കളും അഞ്ചരക്കണ്ടിയിലെത്തിയിരുന്നു.പറഞ്ഞറിയിക്കാനാകാത്തപീഡനങ്ങളാണ് കോളേജ് അധികൃതരിൽ നിന്നും ചില വിദ്യാർഥികളിൽനിന്നും നേരിട്ടത്. റാഗിങ്ങും ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള അധിക്ഷേപവും നിരന്തരമുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends