Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു

12 APRIL 2026 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

ലോകം വലിയ പ്രതീക്ഷയിലാണ്. അതിനിടെ ഇറാനുമായി സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിർണ്ണായക സൈനിക നീക്കവുമായി അമേരിക്കൻ നാവികസേന. കടലിടുക്കിലെ സുരക്ഷിത പാത തടസ്സപ്പെടുത്തുന്ന സമുദ്ര മൈനുകൾ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ട് അത്യാധുനിക പടക്കപ്പലുകളുടെ സംരക്ഷണത്തിലാണ് മൈൻ നീക്കം ചെയ്യൽ നടക്കുന്നത്. സമാധാന ചർച്ചകൾ നടക്കുമ്പോഴും ഹോർമുസ് തുറക്കാൻ സൈനിക ബലം പ്രയോഗിക്കാനാണോ അമേരിക്കൻ നീക്കം എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ഇതിനെ ഇറാൻ എങ്ങനെ വിലയിരുത്തുമെന്ന ആശങ്കയും സജീവമാണ്. അതേസമയം 1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദിൽ തുടക്കമായിട്ടുണ്ട്. ലോകത്തിന് വലിയ പ്രതീക്ഷയേകുന്നതാണ് ഈ ചർച്ച.

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് അമേരിക്ക - ഇറാൻ നേരിട്ടുള്ള വെടിനിർത്തൽ ചർച്ചക്ക് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ ചർച്ച നടക്കുന്നത്. അമേരിക്കൻ പ്രതിനിധി സംഘത്തിൽ വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരും, ഇറാൻ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുക, ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് ചർച്ചയിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിൽ ഈ ചർച്ച ഒരു വലിയ നാഴികക്കല്ലാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ചർച്ചകൾ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചർച്ചകളിൽ ഫലം കണ്ടാൽ സാങ്കേതിക കരാറിന് അന്തിമ രൂപം നൽകും എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവ മേഖല, സാമ്പത്തിക മേഖല, സൈനിക മേഖല, നിയമ മേഖലകളിലെ വിദഗ്ദർ ആണ് നിലവിലെ ചർച്ചയിൽ നേതാക്കൾക്കൊപ്പം പങ്കെടുക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്.

പശ്ചിമേഷ്യൻ സംഘ‍ർഷത്തിന് അവസാനിപ്പിക്കാനായി അമേരിക്ക ഇറാൻ ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നതിനിടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമാബാദ് ചർച്ചകൾ രാത്രി വൈകിയും തുടരുകയാണ്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നുവെങ്കിലും ശുഭകരമായ വിവരങ്ങൾ ഇതുവരെ ഇല്ലെന്നാണ് ഇറാൻ ഏജൻസികൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങളോടെ ഹോർമുസിൽ കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിശദമാക്കിയത്. എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. എം ബി ഗാലിബാഫും ജെ ഡി വാൻസും തമ്മിൽ ഹസ്തദാനം ചെയ്‌തെന്നാണ് അൽ ജസീറ റിപ്പോ‍ർട്ട് ചെയ്യുന്നത്.

പാകിസ്ഥാൻ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഈ നേരിട്ടുള്ള ചർച്ചകൾ വലിയൊരു മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ചർച്ചകളുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാനുമായി ഒരു കരാറിൽ എത്തുന്നതും എത്താതിരിക്കുന്നതും തന്നെ സംബന്ധിച്ച് വ്യത്യാസമില്ലാത്ത കാര്യമാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

ഇതിനിടെ ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഇസ്രായേൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച രാത്രി വെളിപ്പെടുത്തിയത്. അവർ നമ്മെ ശ്വാസം മുട്ടിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഇറാനെയും അതിന്റെ പ്രാദേശിക സഖ്യകക്ഷികളെയും അടയാളപ്പെടുത്തിയ മാപ്പ് പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. അവരെ നമ്മൾ ശക്തമായി പ്രഹരിച്ചു, ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വീഡിയോ സന്ദേശത്തിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച രാത്രി വെളിപ്പെടുത്തിയത്. അവർ നമ്മെ ശ്വാസം മുട്ടിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഇറാനെയും അതിന്റെ പ്രാദേശിക സഖ്യകക്ഷികളെയും അടയാളപ്പെടുത്തിയ മാപ്പ് പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. അവരെ നമ്മൾ ശക്തമായി പ്രഹരിച്ചു, ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വീഡിയോ സന്ദേശത്തിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനായി ലബനൻ കഴിഞ്ഞ ആഴ്ചകളിൽ പലതവണ ബന്ധപ്പെട്ടിരുന്നതായും നെതന്യാഹു വെളിപ്പെടുത്തുന്നത്.

ഹിസ്ബുള്ളയെ നിരായുധരാക്കുക, ഈ കരാർ തലമുറകളോളം നിലനിൽക്കുന്ന യഥാർത്ഥ സമാധാന ഉടമ്പടി ആയിരിക്കുക എന്നീ നിബന്ധനകളാണ് ച‍ർച്ചകൾക്ക് മുന്നോടിയായി ആവശ്യപ്പെട്ടത്. ഇറാന്റെ സമ്പുഷ്‌ടീകരിച്ച യുറേനിയം നീക്കം ചെയ്യണമെന്നും നെതന്യാഹു ആവശ്യപ്പെടുന്നത്. തുർക്കി പ്രസിഡന്റ് തയിപ് എർദോഗനെയും നെതന്യാഹു രൂക്ഷമായി വിമ‍ർശിക്കുന്നുണ്ട്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് തൊട്ടടുത്തെത്തിയ സാഹചര്യത്തിലാണ് ഈ പോരാട്ടം തുടങ്ങിയതെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നയതന്ത്രപരമായി അല്ലെങ്കിൽ സൈനിക ശക്തി ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹിസ്ബുള്ളയ്ക്കും ഹമാസിനുമെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന സൂചനയും ബെഞ്ചമിൻ നെതന്യാഹു പങ്കുവച്ചിട്ടുണ്ട്.

1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്ക് തുടക്കമായി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ ചർച്ച നടക്കുന്നത്. അമേരിക്കൻ പ്രതിനിധി സംഘത്തിൽ വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരും, ഇറാൻ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുക, ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് ചർച്ചയിലുള്ളത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിൽ ഈ ചർച്ച ഒരു വലിയ നാഴികക്കല്ലാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ചർച്ചകൾ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചർച്ചകളിൽ ഫലം കണ്ടാൽ സാങ്കേതിക കരാറിന് അന്തിമ രൂപം നൽകും എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവ മേഖല, സാമ്പത്തിക മേഖല, സൈനിക മേഖല, നിയമ മേഖലകളിലെ വിദഗ്ദർ ആണ് നിലവിലെ ചർച്ചയിൽ നേതാക്കൾക്കൊപ്പം പങ്കെടുക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്.

യുഎസ്–ഇറാൻ ചർച്ച നിർണായക ഘട്ടത്തിലേക്ക് കടന്നെന്ന് സൂചനയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. മൊത്തത്തിൽ ചർച്ച ശുഭസൂചന നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഹോർമുസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനിയും തീരുമാനമായില്ലെന്നാണ് നിഗമനം. ഇറാന് സ്വീകാര്യമല്ലാത്ത കാര്യങ്ങൾ യുഎസ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയും ചർച്ചയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നുമില്ല.

ചർച്ചകളിൽ ഇന്ന് തീരുമാനം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. യുഎസ് വൈസ് പ്രസിഡന്റ് വാൻസ് 24 മണിക്കൂർ മാത്രമേ പാക്കിസ്ഥാനിൽ ചെലവഴിക്കു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ മാറ്റം വരുമോ എന്നതിലും വ്യക്തതയില്ല.

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം യൂറോപ്പിലെ വ്യോമഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നു. വരും ആഴ്ചകളിൽ യൂറോപ്യൻ വിമാനത്താവളങ്ങളിൽ മണ്ണെണ്ണ (Kerosin/ എ.ടി.എഫ് (ATF - Aviation Turbine Fuel)) അഥവാ വിമാന ഇന്ധനത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്.

നിലവിലെ സാഹചര്യം പെട്ടെന്ന് പരിഹരിക്കപ്പെട്ടില്ലെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളിൽ യൂറോപ്പിൽ ‘സിസ്റ്റമിക് ഫ്യൂവൽ ഷോർട്ടേജ്’ (സമ്പ്രദായപരമായ ഇന്ധനക്ഷാമം) ഉണ്ടായേക്കാമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (ACI) യൂറോപ്പ് ഡയറക്ടർ ജനറൽ ഒലിവിയർ ജാങ്കോവെക് മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് അദ്ദേഹം യൂറോപ്യൻ യൂണിയന് കത്തയച്ചു.

വേനൽക്കാല യാത്രാ സീസണിനെ ഈ പ്രതിസന്ധി ബാധിക്കുമെന്നും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനം കൂട്ടായി വാങ്ങുന്നതിനും സ്റ്റോക്കുകൾ നിരീക്ഷിക്കുന്നതിനും ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനും യൂറോപ്യൻ യൂണിയൻ അടിയന്തരമായി ഇടപെടണമെന്നാണ് എസിഐയുടെ ആവശ്യം.

ഇന്ധനക്ഷാമം ഇതിനകം തന്നെ ചില രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇറ്റലിയിലെ വെനീസ്, ബൊലോണ തുടങ്ങിയ വിമാനത്താവളങ്ങളിൽ ഈസ്റ്റർ അവധിക്കാലത്ത് ഇന്ധന റേഷൻ ഏർപ്പെടുത്തിയിരുന്നു. ഒരു വിമാനത്തിന് പരമാവധി 2000 ലിറ്റർ ഇന്ധനം മാത്രമേ നൽകാവൂ എന്ന് കർശന നിർദ്ദേശം നൽകി. ഇറ്റലിയിലേക്ക് വരുന്ന വിമാനങ്ങൾ പരമാവധി ഇന്ധനം നിറച്ച് വരണമെന്ന് പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോകത്തെ ആകെ ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഫെബ്രുവരി അവസാനത്തോടെ ഇറാൻ ഈ പാത തടഞ്ഞു.

ഇപ്പോൾ ചില കപ്പലുകൾ കടത്തിവിടുന്നുണ്ടെങ്കിലും, അവയുടെ നിയന്ത്രണം ഇറാന്റെ കൈവശമാണ്. യുഎസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകളെ അനുവദിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും കടൽ വഴിയുള്ള ഗതാഗതം ഇതുവരെ പഴയ നിലയിലായിട്ടില്ല.

യൂറോപ്യൻ യൂണിയൻ ടാസ്‌ക് ഫോഴ്‌സ് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിൽ എണ്ണ, വാതക വിതരണത്തിൽ ഉടനടി ഭീഷണിയില്ലെങ്കിലും, ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന വിമാന ഇന്ധനത്തിന്റെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ സമ്മതിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (31 minutes ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (55 minutes ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (1 hour ago)

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (3 hours ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (3 hours ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (4 hours ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (4 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (4 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (5 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (5 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (5 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (5 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (5 hours ago)

Malayali Vartha Recommends