പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ? സഭക്കെതിരായ പ്രസ്താവനകൾ അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന പി.സി. ജോർജിന് ബി ജെ പി കേന്ദ്ര നേതൃത്വം നൽകിയെന്നാണ് വിവരം. ഷോൺ ജോർജിന്റെയും പി.സി.ജോർജിന്റെയും സഭാവിരുദ്ധ പ്രസ്താവനയിൽ ബിജെപിയിൽ കടുത്ത അസ്വസ്ഥത പുകയുന്നു. സഭകളുമായി ബന്ധമുണ്ടാക്കാൻ ബിജെപി നടത്തിയ ക്രിസ്ത്യൻ ഔട്ട് റീച്ച് പരിപാടികളും ഇതോടെ പ്രതിസന്ധിയിലായി. ജോർജിനെതിരെ സഭാ നേതാക്കൾ കൂട്ടത്തോടെ ബി ജെ പി നേതൃത്വത്തിന് മുമ്പിൽ പരാതിയുമായി എത്തികഴിഞ്ഞു. ഷോണിന്റെ പ്രസ്താവന ബിജെപി കോർ കമ്മിറ്റിയോ നേതൃത്വമോ അറിഞ്ഞുകൊണ്ടല്ല. ബിജെപിയിൽ ഇത്തരം നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റോ ജനറൽ സെക്രട്ടറിമാരോ മുൻ പ്രസിഡന്റുമാരോ കൂടിയാലോചിച്ചാണ്.
എന്നാൽ സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്ക് സഭയെയും വേണ്ടെന്ന് ഷോൺ പറഞ്ഞത് ഇത്തരം കൂടിയാലോചന ഇല്ലാതെയാണെന്നത് പാർട്ടിയിൽ രൂക്ഷമായ വിമർശനത്തിനിടയാക്കി. ഷോൺ ആരാണ് ബി ജെ പിയെ കുറിച്ച്പറയാൻ എന്നാണ് ബി ജെ പി നേതാക്കൾ ചോദിക്കുന്നത്. ബി ജെ പിയുടെ പേര് ഷോണും പി.സി. ജോർജും നിരന്തരം ഉപയോഗിക്കുന്നതിൽ പാർട്ടി അസ്വസ്ഥരാണ്. പാർട്ടിയിൽ തീവ്രനിലപാടുള്ളവർ ഷോണിന്റെ പരാമർശങ്ങൾക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഭിന്നനിലപാട് സ്വീകരിച്ചു. ഇതോടെ ആദ്യദിവസം നിലപാട് വ്യക്തമാക്കാതിരുന്ന ബിജെപി നേതൃത്വം ഇന്നലെ സഭയെ തള്ളിപ്പറയാതെയും എന്നാൽ ഷോൺ ജോർജിനെ പിന്തുണച്ചും രംഗത്തുവന്നു.
ബിജെപി ഭരിക്കുന്ന ഒരിടത്തും ന്യൂനപക്ഷ സമുദായങ്ങളോടു വിവേചനമില്ലെന്നു ബിജെപി നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിലോ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിവേചനം ഉണ്ടായിട്ടില്ലെന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ ബിജെപി നേതാവ് പി സി ജോര്‍ജ് രംഗത്ത് എത്തിയത് ഇലക്ഷന് തൊട്ടുമുമ്പാണ് . മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന് പി സി ജോര്‍ജ് ചോദിച്ചു. പാലാ പിതാവ് ഇന്നു വരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും ഇന്നുവരെ പറഞ്ഞിട്ടില്ല. മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് പറഞ്ഞത്. പക്ഷെ കാഞ്ഞിരപ്പള്ളി പിതാവ് യുഡിഎഫിന് വോട്ടു ചെയ്യാന്‍ പറഞ്ഞു. അത് വിവരക്കേടാണ്. അങ്ങനെ പറയാന്‍ പാടുണ്ടോ? മഠങ്ങളില്‍ വിളിച്ചാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ അതുകൊണ്ട് മഠങ്ങളിലെ വോട്ടെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. കുറച്ച് വോട്ടൊക്കെ പോയിട്ടുണ്ടാകും. പക്ഷെ ഒരു പിതാവ് അല്ലെങ്കില്‍ മെത്രാന്‍ ഇത്തരം ഊളത്തരം കാണിക്കരുത്. അത് മര്യാദകേടാണ്. എന്തിനാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ?. ഈരാറ്റുപേട്ടയിലെ ഒറ്റ മൗലവിയും ഇന്നുവരെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. അവിടത്തെ പൂജാരിമാരും ഇന്നവര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നില്ല. പിന്നെ കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ക്ക് മാത്രമെന്താ ഇത്ര സൂക്കേടെന്ന് പി സി ജോര്‍ജ് ചോദിച്ചു. ഇതു നിര്‍ത്തേണ്ട സമയം കഴിഞ്ഞു. ഇതു നിര്‍ത്തുകയാ നല്ലത് എന്ന് കടുപ്പിച്ച് പറയുകയാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.സഭയുടെ പിന്തുണ ദീര്‍ഘകാലമായി യുഡിഎഫിനൊപ്പമാണെന്ന ആക്ഷേപം ഞങ്ങള്‍ക്കില്ല.
ഈ മെത്രാന്മാര്‍ പറഞ്ഞതുകൊണ്ട് പൂഞ്ഞാറില്‍ ഒരുചുക്കും ബാധിക്കില്ല. കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാല്‍ അതു ഫീല്‍ ചെയ്യും. വേറെ ഈ മെത്രാന്മാര്‍ പറയുന്ന ഊളത്തരം കേട്ട് വോട്ടു ചെയ്യാന്‍ പൂഞ്ഞാറില്‍ ആളില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ഇന്ത്യാമഹാരാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നിടത്ത് മുഖ്യമന്ത്രിമാര്‍ ഒന്നാംതരം ക്രിസ്ത്യാനികളാണ്. പിന്നെ എന്തിനാണ് കേരളത്തില്‍ ഇത്ര വിഷമം?. 2029 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാനുള്ള പണി ഞങ്ങള്‍ കാണിച്ചു തരാമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഷോൺ എന്റെ മകനാണ്. അവൻ സത്യമേ പറയൂ. ബിഷപ്പ് മഠങ്ങളിലൊക്കെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭ എന്നാൽ യുഡിഎഫ് ആണോ? പൂഞ്ഞാറിൽ നിൽക്കുന്ന മൂന്ന് സ്ഥാനാർത്ഥികളിൽ മറ്റുള്ളവരെക്കൊണ്ട് എന്ത് ഗുണമുണ്ടായി?
പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർത്ഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്.മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടും. ചില മെത്രാന്മാർ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ജന്മനാതന്നെ ചില മെത്രന്മാർ കോൺഗ്രസായിരിക്കും. മെത്രാന്മാർ രാഷ്‌ട്രീയമായി പ്രവർത്തിക്കേണ്ടവരല്ല. അത്തരത്തിൽ പ്രവർത്തിക്കുന്നവരെ രാഷ്‌ട്രീയക്കാരായി കാണും. ഒരു ബഹുമാനവും കാണിക്കില്ല. ബോധവും വിവരവുമില്ലാത്തവരാണ് അവർ.കത്തോലിക്കാ സഭാ മുഖപത്രം ഒരു പത്രമാണോ?. ആ പത്രം, അത് വായിക്കുന്നവന് വട്ടാണെന്നും പി സി ജോർജ് പരിഹസിച്ചു.എഫ്‌സിആർഎ ബില്ല് വരുമെന്നും എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും ജോർജ് കൂട്ടിച്ചേർത്തു.
'വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം. എന്നിട്ടും കത്തോലിക്ക സഭയാണ്, ക്രിസ്ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്‌നവുമില്ല, നിങ്ങൾ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്‌തേക്കാമെന്ന്. എന്നിട്ടും എന്തിനാണ് ഇവൻമാർ കുരയ്ക്കുന്നത്. ആ കുര യുഡിഎഫിന് വേണ്ടിയാണെന്നും, പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ പി സി ജോർജ് ആരോപിച്ചു.എഫ്സിആർഎ ഉൾപ്പെടെയുള്ള വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രിസ്തീയ വിഭാഗത്തെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്നാണ് ബി ജെ പി വിലയിരുത്തൽ. ഇരുവരുടെയും പ്രസ്താവന നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് 'ദീപിക' കോൺഗ്രസിന് വേണ്ടി ഇടപെടുന്നുവെന്ന് ഷോൺ ജോർജ് ആരോപിച്ചു.
എഫ്‌സിആർഎ വിഷയത്തിൽ സഭ നേതാക്കൾ ആശങ്ക പറഞ്ഞപ്പോൾ ബിജെപി ഇടപെട്ടു. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല 'ദീപിക'യിൽ വരുന്നത്. ഏതെങ്കിലും കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് നിർത്തണം. അല്ലെങ്കിൽ സഭാ മുഖപത്രം എന്ന പേര് ഉപേക്ഷിക്കണം. രക്തത്തിൽ അടിഞ്ഞുപോയ യുഡിഎഫ് സ്‌നേഹമാണ് കാണുന്നത്. ഇന്നലത്തെ പത്രം എടുത്ത് അമിത് ഷാ ഇതെന്താണെന്ന് തങ്ങളോട് ചോദിച്ചാൽ എന്ത് മറുപടി പറയുമെന്നും ഷോൺ ജോർജ് ചോദിച്ചു.ബിജെപിയെ കണ്ട് വിരട്ടലും വിലപേശലും ഒന്നും നടത്തേണ്ടെന്നും ബിജെപിയിൽ നിന്ന് വല്ലതും കിട്ടുമെങ്കിൽ വാങ്ങിയെടുത്താൽ മതിയെന്നും പി.സി. ജോർജിനും ഷോൺ ജോർജിനും കെപിസിസി വൈസ് പ്രസിഡന്‍റ് ഹൈബി ഈഡൻ മറുപടി പറഞ്ഞു.
ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും തമ്മിൽ തല്ലിക്കാനുള്ള ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തവരാണ് പി.സിയും ഷോൺ ജോർജുമെന്ന് ഹൈബി ഈഡൻ ആരോപിച്ചു. പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് കത്തോലിക്കാ സഭയ്ക്കും മെത്രാന്മാർക്കുമെതിരെ ഇരുവരും നിരന്തരം അധിക്ഷേപം ചൊരിയുന്നത്. ബിജെപി ദേശീയ, സംസ്‌ഥാന നേതൃത്വങ്ങളുടെ നിലപാടും ഇത് തന്നെയാണോയെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും തമ്മിൽ തല്ലിക്കാനുള്ള ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തവരാണ് പി.സിയും ഷോൺ ജോർജുമെന്ന് ഹൈബി ഈഡൻ ആരോപിച്ചു. പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് കത്തോലിക്കാ സഭയ്ക്കും മെത്രാന്മാർക്കുമെതിരെ ഇരുവരും നിരന്തരം അധിക്ഷേപം ചൊരിയുന്നത്. ബിജെപി ദേശീയ, സംസ്‌ഥാന നേതൃത്വങ്ങളുടെ നിലപാടും ഇത് തന്നെയാണോയെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
എഫ്സിആർഎ ഭേദഗതി ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസ് നടത്തിയത്. ബിൽ മാറ്റി വയ്ക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബിജെപി സർക്കാർ രാജ്യത്ത് ന്യൂനപക്ഷ വേട്ട തുടരുകയാണ്. ക്രൈസ്തവർക്ക് കേരളത്തിൽ ജീവിക്കാൻ രാജീവ് ചന്ദ്രശേഖറിന്‍റെയോ ബിജെപിയുടെയോ ഔദാര്യം ആവശ്യമില്ല. ക്രൈസ്തവ സ്‌ഥാപനങ്ങളെയും മാധ്യമസ്‌ഥാപനങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ സംരക്ഷണം കൊടുക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാത്ത പാർട്ടി ദേശീയതലത്തിലെ അധികാരത്തിന്‍റെ ഹുങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. മുസ്‌ലിം-ക്രൈസ്തവ വിഭജനവും വർഗീയതയും ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരാണ് പി.സിയും ഷോൺ ജോർജും.
ഷോൺ ജോർജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡൽഹിയിൽ അമിത് ഷായുടെയും മോദിയുടെയും വിരുന്നിൽ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിന്‍റെ ആനുകൂല്യം പറ്റുകയാണ് ഷോൺ ചെയ്യുന്നത്. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്നു പറഞ്ഞ് ബിജെപിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോൺ അടക്കമുള്ളവർ ചെയ്തത്. ബിജെപിയുടെ കരുണയിൽ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുളള ശ്രമം കയ്യിൽ വച്ചാൽ മതി. എഫ്സിആർഎ ദേദഗതി ബിൽ പിൻവലിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.പി.സി. ജോർജ് എൻ ഡി എ മുന്നണിയിലേക്ക് എത്തിയത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. മുസ്ലീം വിരുദ്ധ പരാമർശത്തിന്റെ പേരിൽ അദ്ദേഹം പുത്താറിൽ പൊതുവേ അസ്വീകാര്യനായിരുന്നു.
ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി ഭാഗത്ത് മുസ്ലീം സമുദായത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഒരിക്കൽ പി.സി ജോർജ് എൻ ഡി എ വിട്ടത് തനിക്ക് സ്വാധീനം കുറയുന്നു എന്ന തിരിച്ചറിവ് കൊണ്ടാണ് മനസ്സില്ലാമനസോടെയാണ് അദ്ദേഹം എൻ ഡി എ ഘടകകക്ഷിയായത്. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് നിലപാട് മാറ്റത്തിനൊരുങ്ങിയത്.. പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചു. അവസാനം പൊതു സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്ന് യുഡിഎഫ് നിലപാടെടുത്തു. എന്നാൽ ഇതിനോട് പി.സി ജോർജിന് താതപര്യം ഉണ്ടായിരുന്നില്ല. . ഇതേതുടർന്നാണ് മറ്റ് മാർഗങ്ങൾ നോക്കാൻ പി.സി. ജോർജ് നിർബന്ധിതമായത്. തനിക്കെതിരെ കരുക്കൾ നീക്കിയത് ഉമ്മൻ ചാണ്ടിയാണെന്ന വിശ്വാസത്തിലായിരുന്നു ജോർജ്.
പൂഞാറിൽ എ ഗ്രൂപ്പിനാണ് ആധിപത്യമുള്ളത്. ഉമ്മൻ ചാണ്ടിയാണ് പുഞ്ഞാറിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ജോർജ് കരുതി. . 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം എൻഡിഎയുടെ ഭാഗമായത്. പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു. കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. അവർ ഒരുമിച്ചാണ് ഇത്രയും കാലം പ്രവർത്തിച്ചിരുന്നത്.2021 ൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാൻ ജോർജ് താത്പര്യം പ്രകടിപ്പിച്ചു. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി. ഇരുവരും ആദ്യ ഘട്ടത്തിൽ അനുകൂലമായാണ് പ്രതികരിച്ചത് .എന്നാൽ പെട്ടെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുമായി വന്നത്.
പി.സി ജോർജിന്റെ ബിജെപി ബാന്ധവവും മുസ്ലീം വിരുദ്ധ പരാമർശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിർപ്പ് ഉയർത്തിയത്. എന്നാൽ പ്രശ്നങ്ങൾക്ക് കാരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നാണ് പി.സി. ജോർജ് പറയുന്നത്.അങ്ങനെ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി ശ്രമിച്ചു. . പൂഞ്ഞാർ മണ്ഡലത്തിൽ പി.സി ജോർജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോൾ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തി. ആദ്യഘട്ടത്തിൽ ബിജെപി മുന്നണിയിലേക്ക് പോകാൻ ജോർജിന് ചെറിയ തോതിൽ അങ്കലാപ്പ് ഉണ്ടായിരുന്നു. രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് പി.സി ജോർജ് സംഭാവന നൽകിയിരുന്നു. ഇതോടെയാണ് എൻഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥയിലായി ബി ജെ പി. അതുകൊണ്ടു കൂടിയാണ് പാമ്പിനെ താഴെയിറക്കാൻ ബി ജെ പി തീരുമാനിച്ചത്. ഏതാനും ദിവസങ്ങൾക്കകം ഇതിൽ ഒരു തീരുമാനം അറിയാനാവും.
https://www.facebook.com/Malayalivartha


























