Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

12 APRIL 2026 02:14 PM IST
മലയാളി വാര്‍ത്ത

എല്ലാവർക്കും പ്രിയപ്പെട്ട ഒരുവൻ . തലേദിവസം വരെ ചിരിച്ചും കളിച്ചും ഇരുന്ന പ്രിയ സുഹൃത്തിന്റെ മരണ വാർത്തയാണ് പിന്നീട് എല്ലാവരും കേൾക്കുന്നത് . ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരൻ. ഇനി വിസ്മയിപ്പിക്കാൻ ആ സംഗീതമില്ല.വെള്ളിയാഴ്ച രാവിലെയാണ് ഉപകരണ സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.പ്രശസ്തരായ ഗുരുക്കൻമാരുടെ ശിഷണമില്ലാതെ സ്വയംപഠിച്ച വിദ്യയുമായാണ് ഏലിയാസ് എൽദോസ് ഒന്നരവയസ്സുള്ളപ്പോൾ തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിലെത്തുന്നത്. .

പീന്നീട് അനാഥാലയത്തിൽനിന്ന് സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.ഇതിനിടെ മദർ ആൻഡ് ചൈൽഡിൽ സംഗീത ട്രൂപ്പ് രൂപവത്കരിച്ചു. സംഗീത ട്രൂപ്പിന് നേതൃത്വം നൽകിയത് എൽദോസായിരുന്നു. ഒപ്പം അവിടെയുള്ള കുട്ടികളെ കീബോർഡും ഡ്രമ്മും പഠിപ്പിച്ചു.സംഗീതമായിരുന്നു എലിയാസിന്റെ ലോകം. ഇതിനിടെ 2018-ൽ കൊച്ചി മറൈൻ ഡ്രൈവിൽ പ്രശസ്തസംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിക്കൊപ്പം വേദി പങ്കിട്ടു. ഏലിയാസിന്റെ മാന്ത്രിക പ്രകടനം സ്റ്റീഫൻ ദേവസ്സിയെപ്പോലും അതിശയിപ്പിച്ചു. കഴിഞ്ഞദിവസം ഏലിയാസിന് ഗോവയിൽ പരിപാടിയുണ്ടായിരുന്നു.

 

പരിപാടിക്കുശേഷം ഏപ്രിൽ ആറിനും ഏഴിനും തൊടുപുഴയിലുള്ള പ്രോഗ്രാമിന് എത്താമെന്ന് ഒപ്പമുള്ളവരെ അറിയിച്ചിരുന്നു. എന്നാൽ, ഉദ്ദേശിച്ച സമയത്ത് തിരിച്ചെത്താൻ സാധിച്ചില്ല. ഏപ്രിൽ എട്ടിനാണ് തിരിച്ചെത്തിയത്. തിരികെവരുന്ന വഴി ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ കാൽമുട്ടിന് പരിക്കേറ്റിരുന്നു.തിരികെ തൊടുപുഴയിലെത്തി ഒൻപതാം തീയതി രാത്രി കിടക്കാനായി മുറിയിലേക്കുപോയി. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ വിളിച്ചെങ്കിലും വിളികേട്ടില്ല.

തുറക്കാതായതോടെ കതകുതുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകി.മൃതദേഹം സ്വദേശമായ തലക്കോട് സെയ്ന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. നാല് സഹോദരൻമാരുണ്ട്.സംഗീത ലോകത്ത് വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന ഒരു കലാകാരന്റെ വിയോഗം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (3 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (3 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (3 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (3 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (3 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (3 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (5 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (5 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (6 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (6 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (7 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (7 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (10 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (11 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (12 hours ago)

Malayali Vartha Recommends