കാവ്യാമാധവന്റെ ചിത്രം പ്രൊഫൈലില്‍ കണ്ട് മേപ്പാടി സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്ക് വഴി പ്രണയിച്ച് ചതിയില്‍പെട്ട ബംഗഌദേശ് സ്വദേശി നാട്ടിലേക്ക് മടങ്ങി

ഫേസ്ബുക്ക് പ്രണയത്തിലൂടെ വഞ്ചിതനായി കയ്യില്‍ യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ കേരളത്തില്‍ ജയിലില്‍ കഴിയുകയും ചെയ്ത ബംഗഌദേശിയായ യുവാവ് ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. ബംഗഌദേശില്‍ പെയിന്ററായിരുന്ന സഹീബുള്‍ഖാനാണ് കഴിഞ്ഞദിവസം സ്വദേശത്തേക്ക് മടങ്ങിയത്. ജയില്‍മോചിതനായ ശേഷം ഏതാനും മാസങ്ങളോളം മേപ്പാടി സ്‌റ്റേഷനിലെ പോലീസുകാരുടെ സംരക്ഷണയിലാണ് യുവാവ് കഴിഞ്ഞിരുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ സഹീബുള്‍ഖാന് സ്വദേശത്തേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ട് പോലീസ് പൂര്‍ത്തീകരിച്ചുവെങ്കിലും അനുമതി രേഖകള്‍ തപാല്‍ സമരത്തില്‍ കാണാതായി. രണ്ടാമതും എംബസിയില്‍ നിന്ന് രേഖകള്‍ ലഭിക്കാനെടുത്ത രണ്ടു മാസത്തോളം സമയം മേപ്പാടിയിലെ പോലീസുകാരാണ് സഹീബുള്‍ഖാന് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കിയത്.
സഹീബുള്‍ഖാന് പോലീസുകാര്‍ യാത്രയയപ്പും നല്‍കി.
സിനിമാനടി കാവ്യാമാധവന്റെ ചിത്രം പ്രഫൈലില്‍ നല്‍കിയ മേപ്പാടി സ്വദേശിനിയായ വീട്ടമ്മയുമായാണ് സഹീബുള്‍ഖാന്‍ പ്രണയത്തിലായത്. ഇയാളുടെ മനസില്‍ കാവ്യാ മാധവനോടുള്ള പ്രണയമാണ് നിറഞ്ഞിരുന്നത്. കൈക്കൂലി കൊടുത്തും അധികൃതരുടെ കണ്ണുവെട്ടിച്ചും അതിര്‍ത്തി കടന്ന് മേപ്പാടിയിലെത്തിയ യുവാവ് വീട്ടമ്മയെ കണ്ടപ്പോള്‍ തകര്‍ന്നു പോയി. കാവ്യാമാധവനുപകരം കുറച്ചുകൂടി പ്രായമുള്ള സ്ത്രീയാണ് സഹീബുള്‍ഖാനെ വരവേറ്റത്. അപരിചതനായ ആളെ വീട്ടമ്മയുടെ വീട്ടില്‍ കണ്ട് നാട്ടുകാര്‍ ബംഗാളിയാണെന്ന് തെറ്റിദ്ധരിച്ച് പിടികൂടി പോലീസിലേല്‍പ്പിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യം വെളിപ്പെട്ടത്.
https://www.facebook.com/Malayalivartha























